About Kerala GreenPeas Curry Recipe
ചപ്പാത്തി, പുട്ട്, ദോശ, ഇടിയപ്പം എന്നിവയോടൊപ്പമെല്ലാം ഒരേ രീതിയിൽ കഴിക്കാൻ തിരഞ്ഞെടുക്കാവുന്ന ഒരു കറിയാണ് ഗ്രീൻപീസ് ഉപയോഗിച്ച് തയ്യാറാക്കുന്ന കറി. കഴിക്കാൻ വളരെയധികം രുചികരമാണെങ്കിലും പലർക്കും ഗ്രീൻപീസ് കറി എങ്ങനെ തയ്യാറാക്കണം എന്നത് കൃത്യമായി അറിയുന്നുണ്ടാവില്ല. ശരിയായ രീതിയിൽ അല്ല കറി തയ്യാറാക്കുന്നത് എങ്കിൽ മിക്കപ്പോഴും കറിക്ക് നല്ല രുചി ലഭിക്കണമെന്നും ഇല്ല. മാത്രമല്ല ഗ്രീൻപീസ് തനിയെ ഉപയോഗിക്കുന്നതിന് പകരമായി അതോടൊപ്പം കുറച്ച് ഉരുളക്കിഴങ്ങും ക്യാരറ്റും ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ രുചികരവും അതേസമയം ഹെൽത്തിയുമാണ്. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു ഗ്രീൻപീസ് കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.
Ingredients
- ഗ്രീൻപീസ് – ഒരു കപ്പ്
- സവാള- ഒരെണ്ണം
- ക്യാരറ്റ്- ഒരെണ്ണം
- ഉരുളക്കിഴങ്ങ്- ഒരെണ്ണം
- ഇഞ്ചി വെളുത്തുള്ളി- ചെറിയ ഒരു കഷണം
- തേങ്ങ- ഒരു കപ്പ്
- പെരുംജീരകം – ഒരു പിഞ്ച്
- കറിവേപ്പില- ആവശ്യത്തിന്
- എണ്ണ- ഒരു ടേബിൾ സ്പൂൺ അളവിൽ
- മല്ലിപ്പൊടി – ഒരു ടീസ്പൂൺ
- മഞ്ഞൾപൊടി-1/4 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
Learn How to Make Kerala GreenPeas Curry Recipe
ആദ്യം തന്നെ ഗ്രീൻപീസ് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം കുക്കറിലിട്ട് രണ്ട് മുതൽ മൂന്നു വിസിൽ വരെ അടുപ്പിച്ച് എടുക്കണം. ഉണക്ക ഗ്രീൻപീസ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ കുറച്ചുനേരം ചൂടുവെള്ളത്തിൽ ഇട്ടശേഷം ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. അതല്ല ഫ്രഷായ ഗ്രീൻപീസ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ നേരിട്ട് തന്നെ എളുപ്പത്തിൽ കുക്കറിലിട്ട് വേവിച്ചെടുക്കാവുന്നതാണ്. ഈയൊരു സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം സവാള കനം കുറച്ച് ചെറുതായി അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും എണ്ണയിലിട്ട് നല്ലതുപോലെ
വഴറ്റുക. ഇത് പച്ചമണമെല്ലാം പോയി സെറ്റ് ആയി വരുമ്പോൾ അതിലേക്ക് ഉരുളക്കിഴങ്ങും, പച്ചമുളകും,
ക്യാരറ്റും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം മഞ്ഞൾ പൊടിയും മല്ലിപ്പൊടിയും കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്ത് പച്ചമണം പോകുന്നതു വരെ വഴറ്റിയെടുക്കണം. കൂടുതൽ പൊടികൾ ഒന്നും തന്നെ ഈ ഒരു കറിയിൽ ഉപയോഗിക്കേണ്ടതില്ല. മാത്രമല്ല മല്ലിപ്പൊടിയുടെ അളവ് ഒരു കാരണവശാലും കൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം മല്ലിപ്പൊടി കൂടിയാൽ കറിയുടെ ടേസ്റ്റ് തന്നെ പാടെ മാറാനുള്ള സാധ്യതയുണ്ട്. ശേഷം മിക്സിയുടെ ജാറിലേക്ക് തേങ്ങയും പെരുംജീരകവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരപ്പിന്റെ കൂട്ടുകൂടി പച്ചക്കറിയോടൊപ്പം ചേർത്ത് കുറച്ച് വെള്ളവും ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഉരുളക്കിഴങ്ങും,ക്യാരറ്റും വെള്ളത്തിൽ കിടന്ന് നല്ലതുപോലെ വെന്ത് തുടങ്ങുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും വേവിച്ച് വെച്ച ഗ്രീൻപീസും കൂടി ചേർത്ത് അടച്ചുവെച്ച്
വേവിക്കാവുന്നതാണ്.കുറച്ചുനേരം അടച്ചു വയ്ക്കുമ്പോൾ തന്നെ കറി നല്ലതുപോലെ കുറുകി കട്ടിയായി വരുന്നതാണ്. ശേഷം ചൂടോടുകൂടി തന്നെ ഇവ പലഹാരങ്ങളോടൊപ്പം സെർവ് ചെയ്യാം.വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു കറിയാണ് ഗ്രീൻപീസ് കറി. അതേസമയം വെജിറ്റബിൾസ് എല്ലാം ഉപയോഗിക്കുന്നത് കൊണ്ട് തന്നെ നല്ല ഹെൽത്തിയുമാണ്. കഷ്ണങ്ങൾ പ്രത്യേകമായി വഴറ്റി ഉണ്ടാക്കാൻ താല്പര്യമില്ലാത്തവർക്ക് ഒരു കുക്കർ ഉപയോഗിച്ച് ആദ്യം തന്നെ സവാളയും പൊടികളും ഇട്ട് വഴറ്റി പച്ചക്കറികൾ ഒരുമിച്ച് കുക്കറിൽ ഇട്ട് ഒരു വിസിൽ അടിപ്പിച്ച് എടുത്തും ഈ കറി തയ്യാറാക്കി നോക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ സാധാരണ ഉണ്ടാക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കറി റെഡിയായി കിട്ടും. ഇടിയപ്പം, പത്തിരി, ചപ്പാത്തി, ദോശ എന്നിവയോടൊപ്പമെല്ലാം വിളമ്പാവുന്ന രുചികരമായ ഒരു കറി തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. സ്ഥിരമായി ഒരേ രുചിയിലുള്ള കറികൾ മാത്രം ഉണ്ടാക്കി മടുത്തവർക്ക് ഒരിക്കലെങ്കിലും ഈയൊരു കറി തയ്യാറാക്കി നോക്കിയാൽ വ്യത്യാസം അറിയാവുന്നതാണ്. മാത്രമല്ല വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ എല്ലാം പരീക്ഷിച്ചു നോക്കാവുന്ന ഒരു കറി കൂടിയാണ് ഇത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala GreenPeas Curry Recipe Saranya Kitchen Malayalam
Read Also : നാവിൽ കപ്പലോടും രുചിയിൽ കിടിലൻ നാരങ്ങ അച്ചാർ തയ്യാറാക്കാം.!!
പ്രഷർ കുക്കർ ഉപയോഗിച്ച് രുചികരമായ അവിയൽ ഞൊടിയിടയിൽ തയ്യാറാക്കാം.!!