About Easy Special Drink Recipe
Easy Special Drink Recipe : വേനൽക്കാലമായാൽ ഒരുപാട് വെള്ളം കുടിക്കാനുള്ള തോന്നൽ നമുക്ക് ഉണ്ടായിക്കൊണ്ടിരിക്കും. ഇത്തരത്തിൽ കുറേ വെള്ളം കുടിച്ചു കഴിഞ്ഞാൽ വിശപ്പ് ഇല്ലാതാവുകയും ചെയ്യും. വേനൽ കാലത്ത് ദാഹമകറ്റാനായി എത്ര വെള്ളം കൂടിച്ചാലും വീണ്ടും കുടിക്കാനുള്ള ഒരു തോന്നലാണ് ഉണ്ടാവുക. അത്തരം അവസരങ്ങളിൽ എല്ലാവരും ചെയ്യുന്നത് കടകളിൽ നിന്നും ലഭിക്കുന്ന മധുര പാനീയങ്ങളും മറ്റും വാങ്ങി ഉപയോഗിക്കുക എന്നതായിരിക്കും. ഇത്തരത്തിലുള്ള ഡ്രിങ്കുകൾ കൂടുതലായി ഉപയോഗിക്കുന്നത് ശരീരത്തിന് പലരീതികളിലും ദോഷം ചെയ്യുകയും, അതോടൊപ്പം ദാഹം ഇരട്ടി ആക്കുകയും ചെയ്യും. പ്രത്യേകിച്ച് കുട്ടികൾക്കെല്ലാം ഇത്തരത്തിലുള്ള ഡ്രിങ്ക് സ്ഥിരമായി വാങ്ങി കൊടുക്കുന്നത് ഒട്ടും നല്ലതല്ല. അത്തരം സാഹചര്യങ്ങളിലെല്ലാം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ഡ്രിങ്കിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.
Ingredients
- ക്യാരറ്റ് – വലുത് ഒരെണ്ണം
- പാൽ- മൂന്നര കപ്പ്
- കണ്ടൻസ്ഡ് മിൽക്ക്- ഒന്നര ടേബിൾ സ്പൂൺ
- പഞ്ചസാര- മധുരത്തിന് ആവശ്യമായത്
- ചൊവ്വരി- ഒരു പിടി
- ചെറുപഴം – ഒരെണ്ണം
- കസ്റ്റാർഡ് പൗഡർ – ഒരു ടീസ്പൂൺ
ആദ്യം തന്നെ ക്യാരറ്റിന്റെ തോലെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇത് കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിച്ചെടുക്കുക. കുക്കറിൽ അല്ലാതെയാണ് വേവിക്കുന്നത് എങ്കിൽ ക്യാരറ്റ് അരയാനുള്ള പരുവത്തിൽ ആകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ക്യാരറ്റിന്റെ ചൂട് മാറിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് മധുരത്തിന് ആവശ്യമായ കണ്ടൻസ്ഡ് മിൽക്കും, കാൽ കപ്പ് അളവിൽ പാലും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റിവയ്ക്കുക. ഒട്ടും തരികളല്ലാത്ത രീതിയിലാണ് ക്യാരറ്റ് അരച്ചെടുക്കേണ്ടത്. ശേഷം ഒരു പാത്രത്തിലേക്ക്
Learn How to Make Easy Special Drink Recipe
എടുത്തു വച്ച കസ്റ്റാർഡ് പൗഡർ ഇട്ട് ആവശ്യത്തിന് പാലും ഒഴിച്ച് ഒട്ടും കട്ടകളില്ലാതെ യോജിപ്പിച്ച് എടുക്കുക. അടി കട്ടിയുള്ള മറ്റൊരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് പാൽ തിളപ്പിക്കാനായി ഒഴിച്ചു കൊടുക്കുക. പാല് നല്ലതുപോലെ തിളച്ചു കുറുകി വരുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. ശേഷം തയ്യാറാക്കി വെച്ച കസ്റ്റാർഡ് പൗഡർ കൂടി പാലിനോടൊപ്പം ചേർത്ത് നല്ലതുപോലെ കുറുക്കി എടുക്കണം. ഏകദേശം ഇളം മഞ്ഞനിറത്തിൽ പാല് കട്ടിയായി കുറുകി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. അടുത്തതായി ചൊവ്വരി വേവിച്ചെടുക്കണം. അതിനായി ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കുക. വെള്ളം നല്ല രീതിയിൽ തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് എടുത്തുവച്ച ചൊവ്വരി ഇട്ട് കൊടുക്കാവുന്നതാണ്. ചൊവ്വരി നല്ല രീതിയിൽ വെന്ത് വന്നു തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്ത് അരിച്ചെടുത്ത് മാറ്റാം. ശേഷം അത് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി എടുക്കണം.
ഈയൊരു കൂട്ടുകൂടി തിളപ്പിച്ച് വെച്ച പാലിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ശേഷം ചെറുതായി അരിഞ്ഞെടുത്ത ബദാം,കശുവണ്ടി പരിപ്പ് എന്നിവയെല്ലാം ഇഷ്ടമെങ്കിൽ ഡ്രിങ്കിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. കൂടാതെ ഡ്രിങ്കിന്റെ രുചി കൂട്ടാനും വിശപ്പ് ഇല്ലാതാക്കാനുമായി ഒരു ചെറുപഴം കൂടി ചെറിയ കഷണങ്ങളായി അതിലേക്ക് അരിഞ്ഞിട്ട് കൊടുക്കാം. ഈയൊരു കൂട്ട് കുറച്ചുനേരം ഫ്രിഡ്ജിനകത്ത് വെച്ച് തണുപ്പിച്ച ശേഷം സെർവ് ചെയ്യാവുന്നതാണ്. വളരെയധികം രുചികരമായ അതേസമയം ഹെൽത്തിയായി തയ്യാറാക്കാവുന്ന ഒരു ഡ്രിങ്കിന്റെ റെസിപ്പിയാണ് ഇത്. സ്ഥിരമായി കടകളിൽ നിന്നും കൂൾ ഡ്രിങ്കുകൾ വാങ്ങി കുടിക്കുന്നവർക്ക് ഒരു തവണയെങ്കിലും ഇതൊന്നു തയ്യാറാക്കി നോക്കാവുന്നതാണ്. മാത്രമല്ല വീട്ടിലുള്ള ചേരുവകൾ മാത്രമേ ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായി വരുന്നുള്ളൂ. തണുപ്പ് ഇഷ്ടമില്ലാത്തവർക്ക് തണുപ്പിക്കാതെയും ഈയൊരു ഡ്രിങ്ക് തയ്യാറാക്കി നോക്കാവുന്നതാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Special Drink Recipe Credit : Fathimas Curry World
ഈ ചൂടിൽ കുളിരുള്ള ഉന്മേഷം കിട്ടാൻ ചെറുപഴം ജ്യൂസ് മാത്രം മതി.. എത്ര ഗ്ലാസ് കുടിച്ചാലും മതിവരില്ല.!!