ഞൊടിയിടയിൽ രുചിയൂറും ‘പാൽ പത്തിരി’.!! ഇത് നിങ്ങളെ ശെരിക്കും കൊതിപ്പിക്കും.!! | Tasty Paal Pathiri Recipe

About Tasty Paal Pathiri Recipe

Tasty Paal Pathiri Recipe : മലബാർ ഭാഗങ്ങളിൽ കൂടുതലായും തയ്യാറാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പാൽ പത്തിരി. പ്രത്യേകിച്ച് ഇഫ്താർ വിരുന്ന് സമയത്ത് പാൽപത്തിരി ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം തന്നെയാണ്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പാചക റെസിപ്പികൾ മനസ്സിലാക്കാനായി പല രീതികളും ഉപയോഗിക്കാം. അതുകൊണ്ടു തന്നെ ആർക്കുവേണമെങ്കിലും ഏത് വിഭവവും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാനും സാധിക്കും. അത്തരത്തിൽ വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു വിഭവമാണ് പാൽപ്പത്തിരി. അതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • മുട്ട – നാലെണ്ണം
  • പാൽ – ഒരു കപ്പ്
  • മൈദ- രണ്ട് കപ്പ്
  • നെയ്യ്- ഒരു ടേബിൾ സ്പൂൺ
  • പഞ്ചസാര- മധുരത്തിന് ആവശ്യമായത്
  • അണ്ടിപ്പരിപ്പ്/ മുന്തിരി – ഒരു പിടി
  • ഉപ്പ് – ഒരു പിഞ്ച്

Learn How to Make Tasty Paal Pathiri Recipe

ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം അതിലേക്ക് എടുത്തു വച്ച മൈദ കൂടി ചേർത്ത് ഒട്ടും കട്ടകളില്ലാതെ അടിച്ചെടുക്കണം. ഈയൊരു സമയത്ത് ഉപ്പു കൂടി ചേർത്ത് വേണം മാവ് അടിച്ചെടുക്കാൻ. ഏകദേശം നീർദോശയുടെ മാവിന്റെ കൺസിസ്റ്റൻസിയിലാണ് പാൽ പത്തിരിയുടെ മാവിന്റെ കൺസിസ്റ്റൻസിയും ആവശ്യമായിട്ടുള്ളത്. ശേഷം ഈയൊരു കൂട്ട് ഒരു ബൗളിലേക്ക് ഒഴിച്ച് വക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടി അളവിൽ മാവൊഴിച്ച് ഒട്ടും കനമില്ലാത്ത രീതിയിൽ പരത്തി എടുക്കുക. ഇതേ രീതിയിൽ എടുത്തു വെച്ച മാവ് ഓരോ തവണയായി പാനിലേക്ക് ഒഴിച്ച് ഒട്ടും കട്ടകൾ ഇല്ലാത്ത രീതിയിൽ ചുട്ടെടുക്കുക. അടുത്തതായി പാൽപ്പത്തിരിക്ക് ആവശ്യമായ മറ്റു ചേരുവകൾ തയ്യാറാക്കാം.അതിനായി മിക്സിയുടെ ജാറിലേക്ക് രണ്ടു മുട്ടയും

പഞ്ചസാരയും പാലും ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ അടിച്ചെടുക്കുക. ഈയൊരു കൂട്ടു കൂടി ഒരു ബൗളിലേക്ക് ഒഴിച്ച് വയ്ക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി തുടങ്ങുമ്പോൾ അണ്ടിപ്പരിപ്പും,മുന്തിരിയും നെയ്യിലേക്കിട്ട് വറുത്തെടുത്ത് മാറ്റി വയ്ക്കുക. വറുക്കാനായി എടുത്ത നെയ്യിൽ നിന്നും അല്പമെടുത്ത് മുട്ടയുടെ കൂട്ടിലേക്ക് ഒഴിച്ച് നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക. ഒരു കേക്ക് ട്രേ എടുത്ത് അതിൽ ഒരു ലയർ തയ്യാറാക്കി വെച്ച അപ്പം മുകളിലായി മുട്ടയുടെ കൂട്ട് എന്നിങ്ങനെ ആവശ്യമുള്ള അത്രയും കട്ടിയിൽ സെറ്റ് ചെയ്തു കൊടുക്കുക.

ഏറ്റവും മുകളിലായി ഒരു ലയർ മുട്ടയുടെ കൂട്ടാണ് ഒഴിച്ചു കൊടുക്കേണ്ടത്. ശേഷം വറുത്തു വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും അതിനു മുകളിലായി വിതറി കൊടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി വെച്ച കൂട്ട് ഒന്നുകിൽ ഓവനിൽ വെച്ച് ബേയ്ക്ക് ചെയ്ത് എടുക്കാവുന്നതാണ്. അതല്ലെങ്കിൽ ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിന്റെ നടുക്ക് ഒരു റിങ്ങ് ഇറക്കി വയ്ക്കുക. മുകളിൽ തയ്യാറാക്കി വെച്ച പാൽ പത്തിരിയുടെ കൂട്ട് വച്ചശേഷം ആവി കയറ്റിയെടുത്തു ഉപയോഗിക്കാവുന്നതാണ്. വളരെയധികം രുചികരമായ അതേസമയം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരമാണ് പാൽ പത്തിരി. പ്രത്യേകിച്ച് ഇഫ്താർ വിരുന്നുകളിലെല്ലാം പാൽപത്തിരി ഒഴിവാക്കാനാവാത്ത ഒരു പലഹാരം തന്നെയാണ്.

വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു തവണയെങ്കിലും ഉണ്ടാക്കി നോക്കാവുന്ന ഒരു വിഭവമാണ് പാൽ പത്തിരി. ചേരുവകൾ കൃത്യമായി എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പലഹാരം ഉണ്ടാക്കിയെടുക്കാനായി സാധിക്കും. എന്നാൽ മാവിന്റെ കൺസിസ്റ്റൻസി ശരിയായിട്ട് തന്നെ സെറ്റ് ചെയ്തെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. കേക്ക് പോലുള്ള ഒരു പലഹാരം ആയതിനാൽ കുട്ടികൾക്കും ഇത് കഴിക്കാൻ വളരെയധികം താല്പര്യമായിരിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Paal Pathiri Recipe Credit : Irfana shamsheer

Read More : ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എന്നും ചായക്കടി ഇതു തന്നെ ആകും.!! കിടിലൻ രുചിയിൽ ഒരു ആടാർ നാലുമണി പലഹാരം..

മുട്ടയും റവയും ഉണ്ടെങ്കിൽ വെറും 5 മിനിറ്റിനുള്ളിൽ സൂപ്പർ നാലുമണി പലഹാരം.!!

1 thought on “ഞൊടിയിടയിൽ രുചിയൂറും ‘പാൽ പത്തിരി’.!! ഇത് നിങ്ങളെ ശെരിക്കും കൊതിപ്പിക്കും.!! | Tasty Paal Pathiri Recipe”

  1. Pingback: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe | Super new No1

Leave a Comment

Your email address will not be published. Required fields are marked *