Tasty Chammanthi Recipe : ചമ്മന്തിയുടെ ഒപ്പവും ചോറിന്റെ ഒപ്പവും ദോശയുടെ ഒപ്പം ഒക്കെ കൂട്ടി കഴിക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ചമ്മന്തിയുടെ റെസിപ്പി ആണ്.. വളരെ കുറച്ചു മാത്രം ചേരുവകൾ ഉപയോഗിച്ച് കുറച്ച് സമയം കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ചമ്മന്തി വളരെരുചിയുള്ളതാണ്. ഇതിനായി ആദ്യം തന്നെ മൂന്ന് ചെറിയ ചുവന്നുള്ളി എടുക്കുക. ചുവന്നുള്ളി തൊലി കളഞ്ഞ് നല്ല ചെറുതാക്കി അരിഞ്ഞെടുക്കുക.
അരിഞ്ഞെടുത്ത് ചുവന്നുള്ളി സ്പൂൺ ഉപയോഗിച്ചോ ചതച്ചെടുക്കുക. ചതച്ചെടുത്ത ചുവന്നുള്ളി ഒരു പാത്രത്തിലേക്ക് മാറ്റുക ചൂട് താങ്ങാൻ വിധമുള്ള ഒരു പാത്രത്തിലേക്ക് ആയിരിക്കണം ചുവന്നുള്ളി മാറ്റേണ്ടത്. ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് മുക്കാൽ ടീസ്പൂൺ ഉപ്പ് ചേർത്തു കൊടുക്കാം. ഉപ്പു കുറവ് മതി എന്നുള്ളവർക്ക് ആവശ്യത്തിന് ചേർത്താൽ മതിയാകും.
ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഇനി ഇതിലേക്ക് വെളിച്ചെണ്ണ ചൂടാക്കി ഒഴിച്ചുകൊടുക്കുകയാണ് വേണ്ടത് അതിനായി രണ്ടര ടേബിൾസ്പൂൺ വെളിച്ചെണ്ണ എടുക്കാം. വെളിച്ചെണ്ണ നന്നായി വെട്ടിത്തിളക്കണം. വെളിച്ചെണ്ണ നല്ലവണ്ണം ചൂടായതിനു ശേഷം ചേരുവകൾ ഇട്ടിട്ടുള്ള പാത്രത്തിലേക്ക് ചേരുവകളിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത ഉടനെ തന്നെ ചേരുവകളും വെളിച്ചെണ്ണയും നന്നായി ഇളക്കി യോജിപ്പിക്കുക നന്നായി യോജിപ്പിച്ച ശേഷം
ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് കൊടുക്കുക. ഉപ്പ് പാകത്തിന് ആവശ്യമെങ്കിൽ വീണ്ടും ചേർത്തു കൊടുക്കുക.. ഈ ചമ്മന്തി ദോശയുടെ കൂടെയോ ഇഡലിയുടെ കൂടെ കൂട്ടാം. ചോറിന്റെ കൂടെ കൂട്ടണമെങ്കിൽ ഒരു പാത്രത്തിൽ കുറച്ച് തൈര് എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ ചമ്മന്തി ചേർത്ത് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കി ചട്നി ആയിട്ട് കിച്ചടിയായിട്ടോ വിളമ്പാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക. Tasty Chammanthi Recipe Credit : Malayala Ruchi മലയാളരുചി