ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe

About Rava Dosa Recipe

ഒരു കപ്പ് റവ കൊണ്ട് ക്രിസ്പി ആയിട്ടുള്ള ദോശ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു കപ്പ് റവ എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഗോതമ്പ് പൊടി, രണ്ട് ടേബിൾ സ്പൂൺ കടലമാവ് കൂടി ചേർക്കുക. കടലമാവ് ചേർക്കുന്നത് ദോശക്ക് നല്ലൊരു കളർ കിട്ടുവാൻ വേണ്ടിയാണ്. ഇതെല്ലാംകൂടി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്തതിനുശേഷം അത് മറ്റൊരു
പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക.(Rava Dosa Recipe)

Ingredients

  • റവ
  • കടലമാവ്
  • ഗോതമ്പ് പൊടി
  • ഉപ്പ്
  • തൈര്

Learn How to Make Rava Dosa Recipe

അതിനുശേഷം റവ എടുത്ത അതേ കപ്പ് അളവിൽ തൈര് ചേർത്ത് കൊടുക്കുക. ശേഷം ഈ മിക്സ് നന്നായി ഇളക്കുക. ഒരു സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം അരമണിക്കൂറോളം ഇത് മൂടി വയ്ക്കുക. ഈ സമയം കൊണ്ട് ദോശയ്ക്ക് ആവശ്യമായ മസാല തയ്യാറാക്കി എടുക്കാം.നാല് വലിയ ഉരുളക്കിഴങ്ങുകൾ കഴുകി തൊലി കളയാതെ വേവിച്ചെടുക്കുക. വേവിച്ചെടുത്തു ഉരുളക്കിഴങ്ങ് തൊലി കളയാൻ എളുപ്പമായിരിക്കും

തൊലി കളഞ്ഞതിനുശേഷം ഉരുളക്കിഴങ്ങ് നന്നായി ഉടക്കുക. ഇനി ഒരു പാൻ എടുക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് വെളിച്ചെണ്ണ ചൂടാക്കുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ കടുക് ഇട്ടു കൊടുക്കുക. കടുക് പൊട്ടി തുടങ്ങുമ്പോൾ അതിലേക്ക് ഒരു സ്പൂൺ ഉഴുന്ന് പരിപ്പും കടലപ്പരിപ്പും ഇട്ട് കൊടുക്കുക.ഇവയെല്ലാം ചെറുതീയിൽ നന്നായി വറുത്തെടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ അളവിൽ പച്ചമുളക് ഇഞ്ചി അതുപോലെ കുറച്ചു വേപ്പില ചേർത്ത് കൊടുക്കുക.

ഇനി ഇതിലേക്ക് ഒരു മീഡിയം സൈസ് സവാള ഇട്ടുകൊടുക്കുക. സവാള ഒന്ന് വെന്തു വരുമ്പോൾ അതിലേക്ക് കുറച്ചു മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായി വേവിക്കുക. ഇതിലേക്ക് വേവിച്ചുടച്ചുവച്ച് ഉരുളക്കിഴങ്ങും കൂടി ചേർത്തു കൊടുത്താൽ ദോശ യിലേക്കുള്ള മസാല റെഡി.ഇനി നമ്മൾ തയ്യാറാക്കിവെച്ച ദോശമാവ് നല്ല ചൂട്ദോശക്കല്ലിലേക്ക് ഒഴിച്ച് തവികൊണ്ട് പരത്തിയെടുത്താൽ നമുക്ക് ദോശ ചുട്ടെടുക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവന്നതാണ്. Rava Dosa Recipe Credit : FOOD FIESTA F2

Read More : ഞൊടിയിടയിൽ രുചിയൂറും ‘പാൽ പത്തിരി’.!! ഇത് നിങ്ങളെ ശെരിക്കും കൊതിപ്പിക്കും.!

Leave a Comment

Your email address will not be published. Required fields are marked *