Cherupayar Curry Recipe : ചെറുപയർ ഇഷ്ടമില്ലാത്തവരാണോ നിങ്ങൾ? ഇങ്ങനെ തയ്യാറിനോക്കൂ,തീർച്ചയായും ഇഷ്ടപ്പെടും.!! വളരെ എളുപ്പത്തിൽ ടേസ്റ്റി ആയി ചെറുപയർ കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി 240 ഗ്രാം ചെറുപയർ ആണ് എടുക്കുന്നത്. ഇത് നന്നായി കഴുകിയതിനുശേഷം ഒരു കുക്കറിലേക്ക് മാറ്റുക. ഇനി ഇതിലേക്ക് രണ്ട് കപ്പ് അളവിൽ വെള്ളം ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി, എരുവിനായി രണ്ടുമൂന്ന് പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തതിനുശേഷം ഒരു സ്പൂണ് അതിലേക്ക്
വച്ച് കൊടുക്കുക. ഒരു സബോള അരിഞ്ഞത് കൂടി ഇട്ടതിനുശേഷം കുക്കർ അടച്ചുവെച്ച് വേവിക്കാവുന്നതാണ്. ചെറുപയർ വെന്തു വരുമ്പോൾ പുറത്തേക്ക് വരാതിരിക്കാനാണ് സ്പൂൺ വച്ച് കൊടുക്കുന്നത്. അഞ്ചു വിസിൽ വന്നതിനുശേഷം എയർ കളഞ്ഞു തുറന്നു നോക്കാം. നല്ലതുപോലെ വെന്ത് പയർ ഒന്ന് ഇളക്കി കൊടുക്കുക അതിനുശേഷം കറി തയ്യാറാക്കാം. ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടായി വരുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് കുറച്ചു കടുക് ചേർത്ത് പൊട്ടിച്ച് എടുക്കുക കടുക് പൊട്ടി വരുമ്പോൾ
അതിലേക്ക് രണ്ടുമൂന്ന് വറ്റൽമുളക്, വേപ്പില ചേർത്തു നന്നായി ഇളക്കുക. ഇതിലേക്ക് 10 അല്ലി വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. വെളുത്തുള്ളി നന്നായി വഴറ്റി വരുമ്പോൾ അതിലേക്ക് ഒരു സബോള ചെറുതാക്കി അരിഞ്ഞത് ചേർത്ത് കൊടുത്ത് വഴറ്റി എടുക്കാം. മൂന്ന് പച്ചമുളക് കൂടി ചേർത്ത് ഇളക്കുക. നല്ലതുപോലെ വഴറ്റി വരുമ്പോൾ ഇതിലേക്ക് ആവശ്യമായ മസാല പൊടികൾ ചേർത്തു കൊടുക്കാം. ഒരു നുള്ള് മഞ്ഞൾപ്പൊടി,ഒരു സ്പൂൺ മുളകുപൊടി,ചേർത്ത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് ഒരു തക്കാളി നീളത്തിൽ
എറിഞ്ഞതും ഒരു കാരറ്റ് നീളത്തിൽ അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. അടച്ചുവെച്ച് വേവിക്കുക. തക്കാളി കാരറ്റ് നന്നായി വെന്തതിനു ശേഷം അര കപ്പ് വെള്ളം ഇതിലേക്ക് ചേർത്തു കൊടുക്കാം. വെള്ളം ചേർത്ത് കൊടുത്ത് ഒരു മിനിറ്റ് നേരത്തേക്ക് അടച്ചുവെച്ച് വേവിച്ചതിനുശേഷം ചെറുപയർ വേവിച്ചത് ഇതിലേക്ക് ചേർത്തു കൊടുത്തത് നന്നായി ഇളക്കി കൊടുക്കാം. അല്പനേരം അടച്ചുവെച്ച് വേവിച്ചതിനുശേഷം ഫ്ലൈം ഓഫ് ചെയ്യാവുന്നതാണ് രുചികരമായിട്ടുള്ള ചെറുപയർ കറി ഇത്രയും എളുപ്പം തയ്യാറാക്കുന്നത് ഇങ്ങനെയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Cherupayar Curry Recipe Credit : Anithas Tastycorner