പഴം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഹെൽത്തിയായ ഒരു പലഹാരം.!! പഴുത്തു പാകമായ 2 പഴം ഉണ്ടെങ്കില്‍ നാലുമണി കട്ടനൊപ്പം പൊളിയാണ്; | Easy Banana Snacks Recipe

About Easy Banana Snacks Recipe

സ്നാക്കിനായി പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ അത് രുചികരവും അതേസമയം ഹെൽത്തിയും ആയിരിക്കണമെന്ന് ചിന്തിക്കുന്നവരാണ് മിക്ക ആൾക്കാരും. അതേസമയം അതിനായി അധികം പണിപ്പെടാനും ആർക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • മൈദ- 1 കപ്പ്
  • പഴം-2 എണ്ണം
  • മുട്ട- 1 എണ്ണം
  • തേങ്ങ- 1 കപ്പ്
  • ജീരകപ്പൊടി- 1 സ്പൂൺ
  • അണ്ടിപ്പരിപ്പ്, മുന്തിരി- 1 ടേബിൾ സ്പൂൺ
  • നെയ്യ് – 2 ടീസ്പൂൺ

How To Make Easy Banana Snacks Recipe

ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് അണ്ടിപ്പരിപ്പും,മുന്തിരിയുമിട്ട് ഒന്ന് ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞുവെച്ച പഴം കൂടി ചേർത്തു കൊടുക്കാം. പഴം നല്ല രീതിയിൽ നെയ്യിൽ മിക്സ് ആയി തുടങ്ങുമ്പോൾ ചിരകി വച്ച തേങ്ങയും, ജീരകപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക.ശേഷം മിക്സിയുടെ ജാറിലേക്ക് കുറച്ച് വെള്ളവും മൈദയും ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ അരച്ചെടുക്കുക.ഈയൊരു മാവെടുത്ത് മാറ്റിവയ്ക്കാം.

ശേഷം ഒരു ബൗളിലേക്ക് മുട്ട കൂടി പൊട്ടിച്ചൊഴിച്ച് വയ്ക്കണം.ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടിയളവിൽ അരച്ചുവെച്ച മാവൊഴിക്കുക. അത് വെന്തു തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച പഴത്തിന്റെ കൂട്ട് അകത്തു വച്ച് മടക്കി എടുക്കുക.അതിനു മുകളിലായി അല്പം മുട്ട കൂടി സ്പ്രെഡ് ചെയ്ത് ഒന്നുകൂടി ചൂടാക്കി എടുത്താൽ രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Sheeba’s Kitchen

Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe

ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe

Leave a Comment

Your email address will not be published. Required fields are marked *