About Kerala Style Taro Stem Stir Fry Recipe
വളരെ കാലങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ തയ്യാറാക്കിയിരുന്ന നാടൻ വിഭവങ്ങളിൽ ഒന്നാണ് ചേമ്പിൻ താൾ ഉപയോഗിച്ചു കൊണ്ടുള്ള തോരൻ. ഇന്നത്തെ കാലത്ത് പലർക്കും ഈ ഒരു തോരൻ തയ്യാറാക്കാനായി അധികം അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് ഒട്ടും ചൊറിയാത്ത രീതിയിൽ തന്നെ ചേമ്പിന്റെ താള് ഉപയോഗിച്ച് എങ്ങനെ ഒരു തോരൻ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- ചേമ്പിന്റെ തണ്ടോടു കൂടിയ ഇല-3 എണ്ണം
- തേങ്ങ-3/4 കപ്പ്
- മഞ്ഞൾപൊടി -1 പിഞ്ച്
- ഉപ്പ്- ആവശ്യത്തിന്
- വെളിച്ചെണ്ണ-1 ടീസ്പൂൺ
- കടുക് /ജീരകം-1/4 ടീസ്പൂൺ
- സവാള -1 എണ്ണം
- പച്ചമുളക്- എരുവിന് ആവശ്യമായത്
- വറ്റൽ മുളക് -2 എണ്ണം
- വാളൻപുളി പിഴിഞ്ഞത്-1/4 കപ്പ്
How To Make Kerala Style Taro Stem Stir Fry Recipe
ആദ്യം തന്നെ ചേമ്പിന്റെ ഇല എടുത്ത് അത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് വയ്ക്കുക. തണ്ടിന്റെ ഭാഗം അരിഞ്ഞെടുക്കുമ്പോൾ വളരെ ചെറുതായി അരിഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കടുകും ജീരകവും ഇട്ട് പൊട്ടിച്ച ശേഷം വറ്റൽ മുളകും സവാളയും ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. ഈ സമയം കൊണ്ട് അരിഞ്ഞുവെച്ച ചേമ്പിന്റെ
കൂട്ടിലേക്ക് അല്പം മഞ്ഞൾപൊടിയും, തേങ്ങയും, ഉപ്പും ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ തിരുമ്മുക . ഈയൊരു കൂട്ടു കൂടി വറവിന്റെ കൂട്ടിലേക്ക് ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിച്ച ശേഷം അതിലേക്ക് വാളൻപുളി പിഴിഞ്ഞത് കൂടി ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിച്ച് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Homemade by Remya Surjith
Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe