Kerala Coolbar Lemon Juice Recipe : വേനൽക്കാലം തുടങ്ങിയാൽ ദാഹം ശമിപ്പിക്കാനായി പല രീതിയിലുള്ള ജ്യൂസുകളും തയ്യാറാക്കി കുടിക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. കാരണം എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത ഒരു സമയമാണ് വേനൽക്കാലം. വീട്ടിൽ ഉണ്ടാക്കുന്ന ജ്യൂസുകൾക്ക് പുറമേ കടകളിൽ നിന്നും നിറം കലർത്തിയ ബോട്ടിലുകളിൽ ലഭിക്കുന്ന ജ്യൂസുകളും കുടിക്കുന്ന പതിവ് എല്ലാവർക്കും ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി ഇത്തരം കൂൾ ഡ്രിങ്ക്സുകൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നത് ശരീരത്തിന് പലവിധ ദോഷങ്ങളും ചെയ്യും.അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള നാരങ്ങ ഉപയോഗിച്ചു തന്നെ രുചികരമായ രീതിയിൽ ഒരു ലെമൺ ജ്യൂസ് തയ്യാറാക്കി എടുക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
- നാരങ്ങ – മൂന്നു മുതൽ നാലെണ്ണം വരെ
- പഞ്ചസാര പൊടിച്ചത്- അരക്കപ്പ്
- ഐസ് ക്യൂബ് – ജ്യൂസ് തണുപ്പിക്കാൻ ആവശ്യമായത്
ഈയൊരു രീതിയിൽ ലെമൺ ജ്യൂസ് തയ്യാറാക്കുമ്പോൾ നാരങ്ങ അതേ രീതിയിൽ മുറിച്ചിട്ടാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ നാരങ്ങയുടെ നീര് മറ്റൊരു പാത്രത്തിലേക്ക് പിഴിഞ്ഞ് എടുക്കേണ്ട ആവശ്യമോ, അതല്ലെങ്കിൽ നാരങ്ങയുടെ തൊലി പൂർണമായും കളയേണ്ട ആവശ്യമോ വരുന്നില്ല. ഇത്തരത്തിൽ തയ്യാറാക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന സംശയം നാരങ്ങയുടെ തൊലിയുടെ കൈപ്പ് ജൂസിലേക്ക് ഇറങ്ങില്ലേ എന്നതായിരിക്കും. എന്നാൽ ഇവിടെ പഞ്ചസാര പൊടിച്ച് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ നാരങ്ങയുടെ കൈപ്പ് ജ്യൂസിൽ ഒട്ടും തന്നെ ഉണ്ടാവുകയില്ല. അതുപോലെ തണുപ്പ് ഇഷ്ടമില്ലാത്തവർക്ക് ഐസ്ക്യൂബ് ഒഴിവാക്കി സാധാരണ വെള്ളത്തിലും ഈയൊരു ജ്യൂസ് തയ്യാറാക്കാവുന്നതാണ്.
അതല്ല ഐസ്ക്യൂബ് ഉപയോഗിച്ചാണ് തയ്യാറാക്കുന്നത് എങ്കിൽ ജ്യൂസ് ഉണ്ടാക്കുന്നതിന് കുറച്ചു സമയം മുൻപ് തന്നെ ഐസ്ക്യൂബ് എടുത്ത് അല്പം വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്താൽ മാത്രമേ ജ്യൂസിലേക്ക് പെട്ടെന്ന് തണുപ്പ് ഇറങ്ങി കിട്ടുകയുള്ളൂ. കൂടാതെ ഐസ്ക്യൂബ് ഇട്ട വെള്ളം പൂർണമായും ജ്യൂസ് അടിക്കുമ്പോൾ ഒഴിച്ചു കൊടുക്കേണ്ട ആവശ്യമില്ല. ആദ്യം തന്നെ നാരങ്ങാ നാല് കഷണങ്ങളായി മുറിച്ചെടുത്ത് മാറ്റി വയ്ക്കുക. നാരങ്ങയുടെ നടുക്കുള്ള കുരുക്കൾ പൂർണമായും എടുത്തു കളയണം. ശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചു വച്ച പഞ്ചസാരയും ചേർത്ത് ഐസ്ക്യൂബ് ഇട്ട വെള്ളത്തിൽ നിന്നും പകുതി ഒഴിച്ചു കൊടുക്കുക. ജ്യൂസ് നല്ല രീതിയിൽ മിക്സിയിൽ കറക്കി എടുക്കുക. ഇത് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാവുന്നതാണ്. അതിനുശേഷം മാറ്റി വെച്ച ഐസ് ക്യൂബിന്റെ ബാക്കി കൂടി ജ്യൂസിനോടൊപ്പം
ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു രീതിയിൽ നാരങ്ങാ വെള്ളം തയ്യാറാക്കുമ്പോൾ ഇഞ്ചി, ഏലയ്ക്ക പോലുള്ള യാതൊരു സാധനങ്ങളും ഉപയോഗിക്കേണ്ടതില്ല. അതല്ലാതെ തന്നെ ജ്യൂസിന് നല്ല രുചി ലഭിക്കുന്നതാണ്. തയ്യാറാക്കിവെച്ച ജ്യൂസ് തണുപ്പോട് കൂടി തന്നെ സെർവ് ചെയ്യാവുന്നതാണ്. അതല്ല കൂടുതൽ ഐസ്ക്യൂബുകൾ ഇടാൻ താല്പര്യമുള്ളവർക്ക് വീണ്ടും ജ്യൂസിൽ അത് ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ ലൈം ജ്യൂസ് തയ്യാറാക്കുകയാണെങ്കിൽ റസ്റ്റോറന്റുകളിൽ നിന്നും കിട്ടുന്ന അതേ രുചി വീട്ടിൽ തയ്യാറാക്കുമ്പോഴും ലഭിക്കുന്നതാണ്. ഈയൊരു രീതിയിൽ ലൈൻ ജ്യൂസ് തയ്യാറാക്കാനായി പഴുത്ത നാരങ്ങ തന്നെ വേണമെന്നില്ല. അതിനാൽ വീട്ടിൽ തന്നെ നാരങ്ങ കൃഷി ചെയ്യുന്നവർക്ക് പച്ച നാരങ്ങ ഉപയോഗിച്ചും ഈയൊരു രീതിയിൽ ലൈം ജ്യൂസ് തയ്യാറാക്കി നോക്കാവുന്നതാണ്. സ്ഥിരമായി ഒരേ രീതിയിൽ മാത്രം ജ്യൂസ് തയ്യാറാക്കി നോക്കുന്നവർക്ക് ഒരുതവണ ഇങ്ങനെ ചെയ്തു നോക്കുമ്പോൾ തന്നെ വലിയ വ്യത്യാസം അറിയാനായി സാധിക്കും.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Coolbar Lemon Juice Recipe Credit : Kerala Samayal Malayalam Vlogs
Pingback: Easy Special Drink Recipe | ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Super New No 1