Easy Chicken Curry Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. പലസ്ഥലങ്ങളിലും പല രീതികളിലായിരിക്കും ചിക്കൻ കറി തയ്യാറാക്കുന്നത്. ചോറിനോടൊപ്പം കഴിക്കാനായി ചിക്കൻ കറി തയ്യാറാക്കുന്ന രീതിയിലല്ല ചപ്പാത്തി, പത്തിരി, ഗീ റൈസ് എന്നിവയോടൊപ്പം തയ്യാറാക്കുന്ന ചിക്കൻ കറി. ഇവ കൂടാതെ തന്നെ അഫ്ഗാൻ സ്റ്റൈൽ, ചെട്ടിനാട് സ്റ്റൈൽ എന്നിങ്ങനെ മറുനാടൻ രീതികളിലും ചിക്കൻ കറി ഉണ്ടാക്കുന്ന പതിവ് പല വീടുകളിലും ഉള്ളതാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും റസ്റ്റോറന്റുകളിൽ നിന്നും കിട്ടുന്ന ചിക്കൻ കറിയുടെ ടേസ്റ്റ് വീട്ടിൽ ഉണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും.എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
- ചിക്കൻ – ഒരു കിലോ
- സവാള- വലിയ ഒരെണ്ണം
- പച്ചമുളക്- മൂന്നെണ്ണം
- ഇഞ്ചി വെളുത്തുള്ളി- ഒരുപിടി അളവിൽ ചതച്ചെടുത്തത്
- തക്കാളി- വലിയ ഒരെണ്ണം
- പുതിനയില /മല്ലിയില- ഒരുപിടി
- മല്ലിപ്പൊടി – ഒരു ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി – കാൽ ടേബിൾ സ്പൂൺ
- ഗരം മസാല- ഒരു ടീസ്പൂൺ
- തേങ്ങാപ്പാൽ- ഒരു കപ്പ്
- ഉപ്പ്- ആവശ്യത്തിന്
ആദ്യം തന്നെ ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് റസ്റ്റ് ചെയ്യാനായി വയ്ക്കുക. ഈയൊരു സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും മൂന്ന് പച്ചമുളകും ഇട്ട് നല്ലതുപോലെ വഴറ്റിയെടുത്ത് മാറ്റിവയ്ക്കുക. ഈയൊരു കൂട്ട് ചൂടാറി കഴിഞ്ഞാൽ മിക്സിയുടെ ജാറിലേക്ക് ഇട്ട് പുതിനയിലയും മല്ലിയിലയും കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് പിന്നീട് കറിയിലേക്ക് ചേർത്തു കൊടുക്കാൻ ആവശ്യമായി വരും.വീണ്ടും പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. ഒരു ടീസ്പൂൺ അളവിൽ നല്ല ജീരകവും പട്ടയും ഇട്ട് ഒന്ന് വഴറ്റി എടുക്കുക. ശേഷം സവാള,ഇഞ്ചി, വെളുത്തുള്ളി പച്ചമുളക്, തക്കാളി, കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കുക.
ശേഷം മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ആ ഒരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. റസ്റ്റ് ചെയ്യാനായി വെച്ച ചിക്കൻ കൂടി മസാല കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. എല്ലാ ചേരുവകളും ചിക്കനിലേക്ക് നല്ല രീതിയിൽ പിടിച്ചു തുടങ്ങുമ്പോൾ അരച്ചുവെച്ച പുതിനിലയുടെ പേസ്റ്റ് കൂടി ചിക്കൻ നോടൊപ്പം ചേർത്ത് കൊടുക്കാം. ഈയൊരു സമയത്ത് ആവശ്യത്തിന് ഉള്ള ഉപ്പ് കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ചിക്കനിൽ നിന്നുതന്നെ ആവശ്യത്തിന് ഉള്ള വെള്ളം അടച്ചുവെച്ച് വേവിക്കുമ്പോൾ ഇറങ്ങി വരുന്നതാണ്. അതിനാൽ കൂടുതൽ വെള്ളം കറിയിൽ ചേർത്ത് കൊടുക്കേണ്ട ആവശ്യമില്ല.ചിക്കൻ ഇട്ടുകൊടുത്താൽ ഉടനെ തന്നെ ആവശ്യത്തിനുള്ള ഗരം മസാലയും അതോടൊപ്പം ചേർത്ത് കൊടുക്കണം.അതു കൂടാതെ നല്ല കട്ടിയുള്ള ഒരു കപ്പ് തേങ്ങാപ്പാൽ കൂടി ചിക്കനോടൊപ്പം ചേർത്ത് അടച്ചുവെച്ച് വേവിക്കാം. 10 മുതൽ 15 മിനിറ്റ് വരെ അടച്ചുവെച്ച് വേവിക്കുമ്പോൾ തന്നെ ചിക്കൻ റെഡിയായി കിട്ടുന്നതാണ്. കൂടുതൽ സമയം തേങ്ങാപ്പാൽ ഒഴിച്ചതിനു ശേഷം വേവിക്കുകയാണെങ്കിൽ പിരിയാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ചിക്കൻ നല്ല രീതിയിൽ വെന്ത് വെള്ളമിറങ്ങി കഴിഞ്ഞതിനുശേഷം മാത്രം തേങ്ങാപ്പാല് ഒഴിച്ചു കൊടുത്താൽ മതി. സാധാരണ ഉണ്ടാക്കുന്ന ചിക്കൻ കറികളിൽ നിന്നും തീർത്തും വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ചപ്പാത്തി,പത്തിരി, ഗീ റൈസ് എന്നിവയോടൊപ്പമെല്ലാം ഈയൊരു ഗ്രേവി തയ്യാറാക്കി നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Chicken Curry Recipe Credit : Fathimas Curry World