Tasty Puttu Recipe : മലയാളികൾക്ക് കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു പലഹാരമായിരിക്കും പുട്ട്. പലരും വ്യത്യസ്ത രീതികളിലായിരിക്കും പുട്ട് തയ്യാറാക്കുന്നത്. ചിലർ അരി കുതിർത്തി വെച്ച് അത് പൊടിച്ച് പുട്ട് ഉണ്ടാക്കാറുണ്ട്. മറ്റുചിലരാകട്ടെ പുട്ടുപൊടി കടകളിൽ നിന്നും മറ്റോ വാങ്ങി അത് ഉപയോഗിച്ച് പുട്ട് തയ്യാറാക്കാവുന്നരായിരിക്കും. കൂടാതെ പലവിധ ധാന്യങ്ങൾ ഉപയോഗിച്ചും പുട്ട് ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്തായാലും എങ്ങനെ തയ്യാറാക്കിയാലും പുട്ടിന്റെ രുചി എടുത്ത് പറയേണ്ടത് തന്നെയാണ്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായി ബാക്കി വന്ന ചോറ് ഉപയോഗിച്ച് എങ്ങനെ പുട്ട് തയ്യാറാക്കാൻ സാധിക്കുമെന്നാണ് ഇവിടെ വിശദമാക്കുന്നത്.
- ചോറ് – 1 കപ്പ്
- അരിപ്പൊടി -1 കപ്പ്
- ചെറിയ ഉള്ളി – 2 എണ്ണം
- ജീരകം – 1 പിഞ്ച്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – പുട്ടുപൊടി ഉലർത്താൻ ആവശ്യമായത്
ബാക്കിവന്ന ചോറോ അതല്ലെങ്കിൽ പുതിയ ഒരു രീതിയിൽ പുട്ട് ഉണ്ടാക്കാനായി ചോറ് മാറ്റി വച്ചോ ഒക്കെ ഈയൊരു രീതിയിൽ പുട്ട് തയ്യാറാക്കി നോക്കാവുന്നതാണ്. എന്നാൽ ഏതു പാത്രത്തിന്റെ അളവിലാണോ ചോറ് എടുക്കുന്നത് അതേ പാത്രത്തിന്റെ അളവിൽ തന്നെ അരിപൊടി കൂടി എടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ഒരു കപ്പ് അളവിൽ ചോറാണ് അരയ്ക്കാനായി എടുക്കുന്നത് എങ്കിൽ അത് ആദ്യം മിക്സിയുടെ ജാറിലേക്ക് ഇട്ട്, അതേ അളവിൽ തന്നെ അരിപ്പൊടി കൂടി ചേർത്ത് ഒന്ന് കറക്കി എടുക്കുക. ശേഷം അതിലേക്ക് എടുത്തുവച്ച ഉള്ളി, ജീരകം എന്നിവ കൂടി ചേർത്ത് ഒന്നുകൂടി മിക്സി കറക്കി എടുക്കണം. ഈയൊരു കൂട്ട് ഒരു പാത്രത്തിലേക്ക് ഒഴിച്ചു വയ്ക്കാം. ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൈ ഉപയോഗിച്ച് സാധാരണ പുട്ടുപൊടി നനയ്ക്കുന്ന അതേ രീതിയിൽ നല്ലതുപോലെ മിക്സ് ചെയ്യുക.
ശേഷം പുട്ട് തയ്യാറാക്കാനായി ഒരു കുക്കർ എടുത്ത് അതിൽ വെള്ളം ആവി കയറ്റാനായി വയ്ക്കാം. അതല്ലെങ്കിൽ പുട്ടുകുറ്റി ഉപയോഗിച്ചും സാധാരണ പുട്ട് ഉണ്ടാക്കുന്ന അതേ രീതിയിൽ തന്നെ ഈയൊരു പുട്ടും തയ്യാറാക്കി എടുക്കാവുന്നതാണ്. വെള്ളം ആവി കയറ്റാനായി വച്ച ശേഷം പുട്ടുകുറ്റിയെടുത്ത് അതിന്റെ ഏറ്റവും താഴത്തെ ലയറിൽ അല്പം തേങ്ങ ഇട്ടു കൊടുക്കുക. തൊട്ട് മുകളിലായി തയ്യാറാക്കി വെച്ച പുട്ടുപൊടി ഇട്ടുകൊടുക്കുക. വീണ്ടും ഒരു ലയർ തേങ്ങ, പുട്ടുപൊടി എന്നീ രീതിയിലാണ് സെറ്റ് ചെയ്തു കൊടുക്കേണ്ടത്. പാത്രത്തിൽ നിന്നും നല്ല രീതിയിൽ ആവി വന്നു തുടങ്ങുമ്പോൾ പുട്ടുകുറ്റി അതിലേക്ക് ഇറക്കിവയ്ക്കുക. അഞ്ചു മുതൽ 7 മിനിറ്റ് വരെ ആവി കയറിയാൽ തന്നെ പുട്ട് റെഡിയായി കിട്ടുന്നതാണ്. സാധാരണ പുട്ടുപൊടി ഉപയോഗിച്ച് പുട്ട് തയ്യാറാക്കുന്ന അതേ രീതിയിൽ തന്നെയാണ് ഇവിടെയും തയ്യാറാക്കേണ്ടത്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന പുട്ടിൽ നിന്നും കുറച്ചു കൂടി സോഫ്റ്റ് ആയ രീതിയിൽ പുട്ട് ഉണ്ടാക്കാൻ സാധിക്കും എന്നതാണ് ഈ ഒരു രീതിയുടെ സവിശേഷത. അരിപ്പൊടി കുറവാണെങ്കിലും, ചോറ് ബാക്കിയായാലുമെല്ലാം ഈ ഒരു രീതിയിൽ പുട്ട് ഉണ്ടാക്കി പരീക്ഷിച്ചു നോക്കാവുന്നതാണ്. ചൂട് കടലക്കറി, സ്റ്റൂ എന്നിവയോടൊപ്പമെല്ലാം രുചികരമായി വിളമ്പാവുന്ന നല്ല സോഫ്റ്റ് പുട്ടിന്റെ റെസിപ്പിയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വെള്ള അരിയുടെ ചോറുകൊണ്ടോ, അതല്ലെങ്കിൽ ചെമ്പാവരിയുടെ ചോറു കൊണ്ടോ ഒക്കെ ഈയൊരു പുട്ട് തയ്യാറാക്കി നോക്കാവുന്നതാണ്. ജീരക ത്തിന്റെ ടേസ്റ്റ് ഇഷ്ടപ്പെടാത്തവർക്ക് അത് പൊടി തയ്യാറാക്കുമ്പോൾ ഒഴിവാക്കാവുന്നതാണ്. അതുപോലെ തന്നെ ഉള്ളിയും ആവശ്യമെങ്കിൽ മാത്രം ചേർത്തു കൊടുത്താൽ മതിയാകും. ചെറിയ ഉള്ളിക്ക് പകരമായി ഒരു സവാളയുടെ കഷണം വേണമെങ്കിലും ആവശ്യാനുസരണം ഉപയോഗപ്പെടുത്താവുന്നതാണ്. ഒരിക്കലെങ്കിലും ചോറ് ബാക്കിയാകുമ്പോൾ ഈയൊരു രീതിയിൽ പുട്ട് ഉണ്ടാക്കി നോക്കാവുന്നതാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Puttu Recipe Credit : Mia kitchen
Pingback: Rava Egg Snacks Recipe | മുട്ടയും റവയും ഉണ്ടെങ്കിൽ വെറും 5 മിനിറ്റിനുള്ളിൽ സൂപ്പർ നാലുമണി പലഹാരം.!! | Super New No 1