About Crispy Wheat Dosa
Crispy Wheat Dosa: ഗോതമ്പുപൊടി ഉപയോഗിച്ച് ചപ്പാത്തി, പൂരി, എന്നിവ കൂടാതെ എല്ലാ വീടുകളിലും തയ്യാറാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഗോതമ്പ് ദോശ. സാധാരണ ദോശയിൽ നിന്നും വ്യത്യസ്തമായി ഗോതമ്പ് ദോശ തയ്യാറാക്കുമ്പോൾ അത് ക്രിസ്പി ആവാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അതുകൊണ്ടുതന്നെ കുട്ടികൾക്കൊന്നും ഗോതമ്പ് ദോശ കഴിക്കാൻ അധികം താൽപര്യവും ഉണ്ടായിരിക്കില്ല. എന്നാൽ നല്ല രുചികരവും ക്രിസ്പിയുമായ ഗോതമ്പ് ദോശ എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.

Ingediants
ഗോതമ്പ് പൊടി -2 കപ്പ്
റവ-1 കപ്പ്
ഉപ്പ്- ആവശ്യത്തിന്
ബേക്കിംഗ് സോഡ -1 പിഞ്ച്

How To Make Crispy Wheat Dosa
ആദ്യം തന്നെ ഒരു വലിയ പാത്രമെടുത്ത് അതിലേക്ക് എടുത്തുവച്ച ഗോതമ്പ് പൊടി മുഴുവനായും ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും വെള്ളവും കുറേശ്ശെയായി ഒഴിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കണം. ഗോതമ്പുമാവ് പൂർണ്ണമായും വെള്ളത്തിൽ കലങ്ങി കഴിഞ്ഞാൽ അതിലേക്ക് റവ ചേർത്തു കൊടുക്കേണ്ടതുണ്ട്. മാവിലേക്ക് ചേർക്കാൻ ആവശ്യമായ റവ ഒരു മണിക്കൂർ മുൻപ് തന്നെ വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. റവ കൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു കഴിഞ്ഞാൽ അല്പം ബേക്കിംഗ് സോഡ അതിലേക്ക് ചേർത്ത് ഒരു 10 മിനിറ്റ് നേരം അടച്ചു വയ്ക്കാം.

ശേഷം ദോശക്കല്ല് അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച മാവിൽ നിന്നും ഒരു കരണ്ടിയളവിൽ മാവൊഴിച്ച് കനമില്ലാത്ത രീതിയിൽ വട്ടത്തിൽ പരത്തി കൊടുക്കുക. ആവശ്യമെങ്കിൽ ദോശയ്ക്ക് മുകളിലായി അല്പം എണ്ണയോ നെയ്യോ തൂവി കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ ദോശ തയ്യാറാക്കി എടുക്കുകയാണെങ്കിൽ അതിന് സാധാരണ ഗോതമ്പ് ദോശയേക്കാൾ ഇരട്ടി രുചിയായിരിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe
ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe