Crispy Homemade Samosa

ചോറ് മിക്സിയിൽ ഇട്ടു നോക്കൂ… മിനുറ്റുകൾക്കുള്ളിൽ അടിപൊളി മൊരിഞ്ഞ സമൂസ വീട്ടിൽ തയ്യാറാക്കാം..! | Crispy Homemade Samosa

About Crispy Homemade Samosa

Crispy Homemade Samosa: ചായയോടൊപ്പവും അല്ലാതെയുമെല്ലാം സമൂസ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. പ്രത്യേകിച്ച് നോമ്പുകാലമായാൽ നോമ്പുതുറക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണല്ലോ സമൂസ. എന്നാൽ മിക്കപ്പോഴും സമൂസയുടെ ഷീറ്റ് ഉണ്ടാക്കിയെടുക്കാൻ അറിയാത്തതുകൊണ്ട് തന്നെ കൂടുതലായും എല്ലാവരും കടകളിൽ നിന്നും ഷീറ്റ് വാങ്ങി ഫിലിങ്സ് വെച്ച് സമൂസ തയ്യാറാക്കുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം വളരെ എളുപ്പത്തിൽ സമൂസ ഷീറ്റ് വീട്ടിൽ തന്നെ തയ്യാറാക്കി എങ്ങനെ രുചികരമായ സമൂസ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Crispy Homemade Samosa

Ingrediants

ചോറ്-1 കപ്പ്
മൈദ-1 കപ്പ്
ഉരുളക്കിഴങ്ങ്-2 എണ്ണം
സവാള-1 എണ്ണം
ഇഞ്ചി വെളുത്തുള്ളി-1 ടീസ്പൂൺ
ചിക്കൻ മസാല-1 ടീസ്പൂൺ
മുളകുപൊടി-1 സ്പൂൺ
കുരുമുളകുപൊടി-1 പൂൺ
എണ്ണ- വറുത്തെടുക്കാൻ ആവശ്യമായത്

Crispy Homemade Samosa

How To Make Crispy Homemade Samosa

ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച ചോറും കുറച്ചു വെള്ളവും ഒഴിച്ച് ഒട്ടും കട്ടകളില്ലാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയശേഷം അതിലേക്ക് എടുത്തുവച്ച മൈദയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ഈയൊരു രീതിയിൽ കുഴച്ചെടുത്ത മാവ് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ആ സമയം കൊണ്ട് സമൂസയിലേക്ക് ആവശ്യമായ ഫില്ലിംഗ്സ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് ചൂടായി വരുമ്പോൾ അതിലേക്ക് സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് പച്ചമണം പോകുന്നതുവരെ വഴറ്റുക.

Crispy Homemade Samosa

ശേഷം എടുത്തു വച്ച പൊടികളെല്ലാം മസാലയിലേക്ക് ചേർത്ത് അവസാനമായി പുഴുങ്ങി പൊടിച്ചു വച്ച ഉരുളക്കിഴങ്ങ് കൂടി ചേർത്ത് അല്പം മല്ലിയിലയും കൂടി മുകളിലേക്ക് തൂവി സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. നേരത്തെ തയ്യാറാക്കി വെച്ച മാവിൽ നിന്നും ഒരു ചെറിയ ഉരുളയിടത്ത് അത് വട്ടത്തിൽ പരത്തി രണ്ടായി മുറിച്ചെടുക്കുക. അതിൽനിന്നും ഒരു ഭാഗം എടുത്ത് അത് സമൂസയുടെ ഷേപ്പിലേക്ക് മടക്കി അകത്ത് ഫില്ലിംഗ്സ് വെച്ച് പൂർണ്ണമായും ക്ലോസ് ചെയ്ത ശേഷം എണ്ണയിലിട്ട് വറുത്തെടുത്താൽ രുചികരമായ സമൂസ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Crispy Homemade Samosa

Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe

ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe

Leave a Comment

Your email address will not be published. Required fields are marked *