Cheru Payaru Curry Recipe (2)

കിടിലൻ രുചിയിൽ കുറഞ്ഞ സമയം കൊണ്ട് ഒരു ചെറുപയർ കറി തയ്യാറാക്കിയാലോ?.!! | Cheru Payaru Curry Recipe

About Cheru Payaru Curry Recipe

പ്രോട്ടീൻ റിച്ചും, കഴിക്കാൻ വളരെയധികം സ്വാദിഷ്ടവുമായ ചെറുപയർ കറി നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി തയ്യാറാക്കാറുള്ളതായിരിക്കും. ചപ്പാത്തി,പുട്ട്, പൂരി എന്നിങ്ങനെ ഏതു പലഹാരങ്ങളോടൊപ്പവും കഴിക്കാവുന്ന രുചികരമായ ഒരു കറിയാണ് ചെറുപയർ കൊണ്ട് ഉണ്ടാക്കുന്ന ഈ കറി. ചെറുപയർ കുതിർത്തി വെച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം എന്നതും ഈ ഒരു കറിയുടെ പ്രത്യേകതയാണ്. എന്നാൽ പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലായിരിക്കും ചെറുപയർ കറി തയ്യാറാക്കുന്നത്. തേങ്ങ അരച്ചും അരക്കാതെയും പല രീതികളിൽ ചെറുപയർ കറി തയ്യാറാക്കാറുണ്ടെങ്കിലും അതെങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം എന്നതിനെപ്പറ്റി അധികമാരും ചിന്തിക്കുന്നുണ്ടാവില്ല. മാത്രവുമല്ല ചെറുപയർ കുതിർക്കാനായി ഇടാൻ മറന്നു കഴിഞ്ഞാൽ എന്തു ചെയ്യണം എന്നതിനെപ്പറ്റിയും പലർക്കും വലിയ ധാരണ ഉണ്ടായിരിക്കുകയില്ല. അത്തരം ആളുകൾക്കെല്ലാം തീർച്ചയായും ഉപകാരപ്പെടുന്ന ഒരു രുചികരമായ ചെറുപയർ കറി തയ്യാറാക്കുന്ന രീതിയെപ്പറ്റി വിശദമായി മനസ്സിലാക്കാം.

Ingrediants

ചെറുപയർ-250 ഗ്രാം
സവാള-1 എണ്ണം
തക്കാളി- മീഡിയം സൈസിൽ ഒരെണ്ണം
പച്ചമുളക്-3 എണ്ണം
വെളുത്തുള്ളി-2 അല്ലി
കടുക്- 1പിഞ്ച്
കുരുമുളകുപൊടി-1/4 സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾപൊടി -1 പിഞ്ച്
ഉണക്കമുളക് -2 എണ്ണം
എണ്ണ- താളിപ്പിന് ആവശ്യമായത്

How To Make Cheru payaru Curry Recipe

ഈയൊരു രീതിയിൽ ചെറുപയർ കറി തയ്യാറാക്കുമ്പോൾ രാവിലെയാണ് തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ തലേദിവസം രാത്രി തന്നെ ചെറുപയർ നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിരാനായി ഇട്ടു വയ്ക്കുക. ഇനി അതല്ല ചെറുപയർ വെള്ളത്തിൽ കുതിർത്താനായി ഇടാൻ മറന്നു പോവുകയാണെങ്കിൽ നല്ലതുപോലെ കഴുകി ചൂടുള്ള വെള്ളത്തിൽ അരമണിക്കൂറെങ്കിലും ഇട്ടുവയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ചെറുപയർ വളരെ പെട്ടെന്ന് തന്നെ കുതിർന്നു കിട്ടുന്നതാണ്. ശേഷം ഒരു കുക്കർ എടുത്ത് അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ചെറുപയർ, നെറുകെ മുറിച്ചെടുത്ത പച്ചമുളക്, വെളുത്തുള്ളി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, തക്കാളി അരിഞ്ഞത് ചെറുപയർ വേവാൻ ആവശ്യമായ വെള്ളം എന്നിവ ഒഴിച്ച് അടച്ചുവെച്ച് രണ്ട് വിസിൽ അടിപ്പിച്ച് എടുക്കാവുന്നതാണ്. ചെറുപയർ കൂടുതൽ സമയം കുതിർക്കാതെയാണ് ഉണ്ടാക്കുന്നതെങ്കിൽ കുറഞ്ഞത് 6 വിസിൽ വരെ അടുപ്പിച്ച് എടുക്കേണ്ടതായി വരും. ഇങ്ങനെ ചെയ്യുമ്പോൾ ചെറുപയറിലേക്ക് ആവശ്യമായ അത്രയും വെള്ളം ചേർത്ത് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കിൽ മൂന്ന് വിസിൽ കഴിയുമ്പോൾ തന്നെ കുക്കറിലെ വെള്ളം തീർന്നു പോവുകയും ചെറുപയർ കരിഞ്ഞു പോകാനുള്ള സാധ്യതയും കൂടുതലാണ്.

ചെറുപയറിന്റെ കൂട്ട് തയ്യാറായിക്കഴിഞ്ഞാൽ താളിപ്പിന് ആവശ്യമായ കാര്യങ്ങൾ ചെയ്തെടുക്കാം. അതിനായി ഒരു ചീനച്ചട്ടി അടുപ്പത്തുവെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഒരു പിടി അളവിൽ തേങ്ങാക്കൊത്ത് ഇട്ട് വറുക്കുക. ശേഷം അതിലേക്ക് കടുക്, ഉണക്കമുളക് എന്നിവയിട്ട് പൊട്ടിച്ച ശേഷം കുറച്ചു കറിവേപ്പില നേരത്തെ അരിഞ്ഞുവെച്ച സവാള എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. താളിപ്പ് തയ്യാറാക്കി കഴിഞ്ഞാൽ അതുകൂടി കറിയിലേക്ക് ചേർത്ത് ഒന്നുകൂടി കുറുക്കിയെടുത്താൽ രുചികരമായ ചെറുപയർ കറി റെഡിയായി കഴിഞ്ഞു. രണ്ടാമത് കറി തിളപ്പിക്കുമ്പോൾ ഓരോരുത്തർക്കും ആവശ്യമായ കൺസിസ്റ്റൻസിക്ക് അനുസരിച്ച് എത്ര കുറുക്കിയെടുക്കണം എന്ന കാര്യം തീരുമാനിക്കാവുന്നതാണ്. ചൂട് ചോറ്, ചപ്പാത്തി,പുട്ട് എന്നിവയോടൊപ്പമെല്ലാം ഈ ഒരു കറി വിളമ്പാവുന്നതാണ്. മാത്രവുമല്ല പ്രോട്ടീൻ റിച്ചായ കറി ആയതുകൊണ്ട് തന്നെ കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ഒരേ രീതിയിൽ കഴിക്കുകയും ചെയ്യാം. കുട്ടികൾക്ക് വേണ്ടി തയ്യാറാക്കുമ്പോൾ പച്ചമുളകിന്റെ എണ്ണം, കുരുമുളകുപൊടിയുടെ അളവ് എന്നിവയിൽ ആവശ്യാനുസരണം മാറ്റം വരുത്താവുന്നതാണ്. സാധാരണയായി ചെറുപയർ ആദ്യം വേവിച്ച് പിന്നീട് കറിക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തെടുക്കുന്നതിനേക്കാൾ ഈ ഒരു രീതിയിൽ തയ്യാറാക്കുമ്പോൾ സമയം ലാഭിക്കുകയും ചെയ്യാം. വളരെയധികം രുചികരവും എന്നാൽ ഉണ്ടാക്കാൻ എളുപ്പമുള്ളതുമായ ഈയൊരു ചെറുപയർ കറിയുടെ വിശദമായ റെസിപ്പിക്കായി വീഡിയോ കാണാവുന്നതാണ്.

Read Also:വാഴകൂമ്പ് തോരൻ ഒന്ന് വേറെ രുചിയിൽ വെച്ചാലോ ?കാണാം നല്ല അടിപൊളി റെസിപ്പി.!!

Leave a Comment

Your email address will not be published. Required fields are marked *