Amrutham Podi Laddu (3)

അമൃതം പൊടി ഉപയോഗിച്ച് ഒരു കിടിലൻ പ്രോട്ടീൻ ലഡ്ഡു തയ്യാറാക്കാം.!! | Amrutham Podi Laddu

About Amrutham Podi Laddu

Amrutham Podi Laddu: ചെറിയ കുട്ടികളുള്ള വീടുകളിലെല്ലാം അമൃതം പൊടിയുടെ ഒരു വലിയ സ്റ്റോക്ക് തന്നെ ഉണ്ടായിരിക്കും. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന അമൃതം പൊടി കുറുക്കാക്കി കൊടുക്കുകയാണെങ്കിൽ കുട്ടികൾക്ക് അത് കഴിക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരിക്കില്ല. അതേസമയം കുട്ടികൾക്ക് മാത്രമല്ല വീട്ടിലെ മുതിർന്നവർക്കും അമൃതം പൊടി കൊണ്ട് തയ്യാറാക്കാവുന്ന ലഡു പോലുള്ള സാധനങ്ങൾ കഴിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. പല വീടുകളിലും അമൃതം പൊടി കൂടുതൽ അളവിൽ ഉണ്ടായിരിക്കുമ്പോൾ അത് കേടായി പോവുകയാണ് ചെയ്യാറുള്ളത്. കാരണം കുറുക്കല്ലാതെ അത് മറ്റേത് രീതിയിൽ ഉപയോഗിക്കണം എന്നതിനെപ്പറ്റി പലർക്കും അത്ര ധാരണ ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഇഷ്ടപ്പെടുന്ന രീതിയിൽ അമൃതം പൊടി ഉപയോഗിച്ച് എളുപ്പത്തിൽ ഒരു ലഡു തയ്യാറാക്കി എടുക്കാവുന്നതാണ്. ധാരാളം നട്സും മറ്റും പൊടിച്ച് ഉണ്ടാക്കുന്ന അമൃതം പൊടി കൊണ്ട് തയ്യാറാക്കുന്ന ഈയൊരു ലഡു പോഷക ഗുണങ്ങളാൽ സമ്പന്നമാണെന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. അമൃതം പൊടി ഉപയോഗിച്ച് എളുപ്പത്തിൽ എങ്ങനെ ലഡു തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Ingrediants

അമൃതം പൊടി-1 കപ്പ്
പഞ്ചസാര പൊടിച്ചത്-1/2 കപ്പ്
ഉപ്പ്-1 പിഞ്ച്
തേങ്ങ ചിരകിയത്-1/4 കപ്പ്
അണ്ടിപ്പരിപ്പ്- 5 എണ്ണം
മുന്തിരി-10 എണ്ണം
പാൽ-1/4 കപ്പ്
നെയ്യ്-1 ടേബിൾ സ്പൂൺ

How To Make Amrutham Podi Laddu

അമൃതം പൊടി ഉപയോഗിച്ച് ഏത് വിഭവം തയ്യാറാക്കുമ്പോഴും അത് നല്ലതുപോലെ ഒന്ന് ചൂടാക്കി എടുത്ത് ഉപയോഗിക്കുന്നതാണ് നല്ലത്. അതുകൊണ്ടുതന്നെ ഈയൊരു പ്രോട്ടീൻ ലഡു തയ്യാറാക്കുമ്പോഴും ആദ്യം തന്നെ പൊടി നല്ലതുപോലെ ഒരു പാനിൽ ഇട്ട് ചൂടാക്കി എടുക്കുക. എന്നാൽ ഒരു കാരണവശാലും കൂടുതൽ അളവിൽ ചൂട് തട്ടി പൊടി കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പൊടി ചൂടായി ഒരു നല്ല മണം വന്നു തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അമൃതം പൊടിയിൽ തന്നെ ആവശ്യത്തിന് മധുരം ഉള്ളതുകൊണ്ട് അത് നോക്കി ആവശ്യമുള്ള അത്രയും പഞ്ചസാര പൊടിച്ചത് കൂടി ചേർത്തു കൊടുക്കാം. ശേഷം പഞ്ചസാരയുടെ മധുരം ഒന്ന് ബാലൻസ് ചെയ്തെടുക്കാനായി ഒരു പിഞ്ച് അളവിൽ ഉപ്പു കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഉപ്പു ചേർത്തു കൊടുക്കുമ്പോൾ ഒരു കാരണവശാലും കൂടുതൽ ആവാതിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ ചേരുവകളും നല്ല രീതിയിൽ മിക്സ് ആയി മണം വന്നു തുടങ്ങുമ്പോൾ

അതിലേക്ക് പാൽ കുറേശ്ശെയായി ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. മാവ് ചെറുതായി ഒന്ന് വലിഞ്ഞു തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഒരു കരണ്ടി അടുപ്പത്ത് വെച്ച് അത് ചൂടായി വരുമ്പോൾ നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം എടുത്തുവച്ച അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിലിട്ട് വറുത്ത് അതുകൂടി ലഡുവിന്റെ മിക്സിലേക്ക് ചേർത്തു കൊടുക്കണം. ശേഷം ചെറിയ ചൂടോടെ തന്നെ മാവ് ലഡുവിന്റെ രൂപത്തിൽ ഉരുളകളാക്കി മാറ്റി വയ്ക്കാവുന്നതാണ്. വളരെയധികം രുചികരവും എന്നാൽ ഉണ്ടാക്കാൻ എളുപ്പമുള്ളതും പോഷക സമ്പന്നവുമായ അമൃതം പൊടി കൊണ്ടുള്ള ലഡു ഒരു തവണയെങ്കിലും തയ്യാറാക്കി നോക്കിയാൽ അതിന്റെ രുചി മനസ്സിലാകുക തന്നെ ചെയ്യും. അംഗനവാടികളിൽ നിന്നും ലഭിക്കുന്ന അമൃതം പൊടി കുറുക്ക് തയ്യാറാക്കി വെറുതെ കളയുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഈയൊരു രീതിയിൽ ലഡുമായി ഉപയോഗിക്കുന്നത്. മാത്രവുമല്ല ഇത്തരത്തിൽ ലഡുമായി തയ്യാറാക്കി കൊടുക്കുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും അത് ഒരേ രീതിയിൽ കഴിക്കാനായി സാധിക്കും. എല്ലാവിധ നടസും ഉപയോഗിച്ച് തയ്യാറാക്കുന്ന അമൃതം പൊടി കൊണ്ടുള്ള മിക്സ് പ്രോട്ടീൻ ബാർ രൂപത്തിലും തയ്യാറാക്കി ഒട്ടും വായു കടക്കാത്ത പാത്രത്തിൽ അടച്ചു വെച്ച് ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.credit:Pachila Hacks

Leave a Comment

Your email address will not be published. Required fields are marked *