About Chakka Ada Recipe
Chakka Ada Recipe :പഴുത്ത ചക്കയുടെ സീസൺ ആയിക്കഴിഞ്ഞാൽ അത് വെറുതെ കഴിക്കാൻ തന്നെ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മൾ മലയാളികൾ. എന്നാൽ ചക്കയുടെ സീസൺ കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യുമെന്ന് ചിന്തിക്കുന്നവർ അത് മുൻകൂട്ടി കണ്ടു വരട്ടിയും, അടയുടെ രൂപത്തിലും മറ്റും പ്രിസർവ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യാറുണ്ട്. പഴുത്ത ചക്ക കയ്യിൽ കിട്ടിക്കഴിഞ്ഞാൽ അത് ഉപയോഗിച്ച് ഒരു തവണയെങ്കിലും തയ്യാറാക്കി നോക്കേണ്ട വിഭവങ്ങളിൽ ഒന്നാണ് ചക്ക കൊണ്ട് ഉണ്ടാക്കുന്ന അട. പലസ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലും ചേരുവകൾ ഉപയോഗപ്പെടുത്തിയുമൊക്കെയായിരിക്കും ഇലയട തയ്യാറാക്കുന്നത്. എന്നാൽ ഏത് രീതിയിൽ തയ്യാറാക്കിയാലും രുചിയുടെ കാര്യത്തിൽ ചക്ക കടയുടെ ടേസ്റ്റ് ഒട്ടും പുറകിലല്ല എന്ന കാര്യം എല്ലാവരും ഒരേ രീതിയിൽ സമ്മതിച്ചു തരുന്ന കാര്യമായിരിക്കും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നത്തെ ജനറേഷനുള്ള പലർക്കും ചക്ക ഉപയോഗിച്ചുള്ള അട എങ്ങനെ തയ്യാറാക്കണമെന്ന് വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ചക്ക അടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants
പഴുത്ത ചക്ക- പകുതി മുറിച്ചെടുത്തത്
ശർക്കര-4 മുതൽ 5 അച്ച് വരെ
അരിപ്പൊടി – 10 ടേബിൾ സ്പൂൺ വരെ
തേങ്ങാക്കൊത്ത്-1 പിടി
നെയ്യ്-1 ടേബിൾ സ്പൂൺ
പഞ്ചസാര-1 സ്പൂൺ
ഏലക്ക -2 എണ്ണം
ജീരകം-1 പിഞ്ച്

How To Make Chakka Ada Recipe
ആദ്യം തന്നെ ചക്ക വെട്ടിയെടുത്ത് അതിനകത്ത് നിന്നും ചുളകളെല്ലാം പുറത്തെടുക്കുക. ഏത് വിഭാഗത്തിൽപ്പെട്ട പഴുത്ത ചക്ക വേണമെങ്കിലും ഈ ഒരു അട തയ്യാറാക്കാനായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ നല്ല മധുരമുള്ള ചക്ക നോക്കി വേണം തയ്യാറാക്കാനായി തിരഞ്ഞെടുക്കാൻ. എടുത്തുവച്ച ചുളയിൽ നിന്നും ചകിണിയും കുരുവും കളഞ്ഞ് ചെറിയ കഷണങ്ങളായി വേണമെങ്കിൽ അരിഞ്ഞെടുത്തു മാറ്റാം. അതല്ല ചുളകളുടെ വലിപ്പം വളരെ ചെറുതാണ് എങ്കിൽ അതേ രീതിയിൽ തന്നെ ഇട്ട് അരച്ചെടുക്കാവുന്നതാണ്. അരിഞ്ഞുവെച്ച ചക്കയാണെങ്കിൽ ചുളകൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കനം കുറച്ച് നീളത്തിൽ അരിഞ്ഞുവെച്ച തേങ്ങയുടെ കഷണങ്ങൾ ഇട്ട് ഇളം ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. ശേഷം അതേ പാനിലേക്ക് കുറച്ചുകൂടി നെയ്യൊഴിച്ച് കൊടുത്ത ശേഷം അരച്ച് വെച്ച ചക്കയുടെ കൂട്ട് ഒഴിച്ച് നല്ലതുപോലെ വരട്ടിയെടുക്കണം. ചക്കയിൽ നിന്നും വെള്ളം പൂർണമായും വലിഞ്ഞു തുടങ്ങുമ്പോൾ മധുരത്തിന് ആവശ്യമായ അത്രയും ശർക്കരയുടെ അച്ചുകൂടി ചേർത്തു കൊടുക്കുക. ശർക്കര നല്ല രീതിയിൽ മെൽട്ട് ആയി ചക്കയോടൊപ്പം മിക്സായി തുടങ്ങുമ്പോൾ അതിലേക്ക് പഞ്ചസാര, ജീരകം,ഏലക്ക എന്നിവ ഒരുമിച്ചു പൊടിച്ചെടുത്തത് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ല രീതിയിൽ മിക്സായി വെള്ളം വലിഞ്ഞു കിട്ടിക്കഴിഞ്ഞാൽ അതിലേക്ക് വറുത്തു വെച്ച തേങ്ങാക്കൊത്ത് കൂടി ചേർത്ത് സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു കൂട്ടിന്റെ ചൂട് മാറിക്കഴിഞ്ഞാൽ മാത്രമാണ് തയ്യാറാക്കാനായി സാധിക്കുകയുള്ളൂ.
ചക്കയുടെ കൂട്ടിന്റെ ചൂട് പൂർണമായും മാറിക്കഴിഞ്ഞാൽ അടയുണ്ടാക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്തു തുടങ്ങാം. ഒരു ഇഡ്ഡലി പാത്രം എടുത്ത് അതിൽ ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് ആവി കയറ്റാനായി വയ്ക്കുക. ശേഷം വാഴയിലകൾ നീളത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അതിലേക്ക് തയ്യാറാക്കി വെച്ച മാവിൽ നിന്നും ഒരു ഉരുള അളവിൽ മാവെടുത്ത് കൈ ഉപയോഗിച്ച് വട്ടത്തിൽ നല്ലതുപോലെ പരത്തിയ ശേഷം ഇല അടച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. വളരെയധികം രുചികരവും ചക്കയുടെ സീസൺ ആയി കഴിഞ്ഞാൽ ഉണ്ടാക്കി നോക്കാവുന്നതുമായ ഒരു കിടിലൻ പലഹാരം തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട! മാത്രമല്ല വളരെ കുറച്ചു ചേരുവകൾ മാത്രമാണ് ഇതുണ്ടാക്കാനായി ആവശ്യമായി വരുന്നുള്ളൂ. ചക്കയുടെ മധുരത്തിന് അനുസരിച്ച് വേണം ശർക്കരയുടെ അളവ് തീരുമാനിക്കാൻ. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
