About Chemmeen Chammanthi Podi
Chemmeen Chammanthi Podi: ചോറിനോടൊപ്പം കഴിക്കാൻ എത്ര വിഭവങ്ങൾ ഉണ്ടെങ്കിലും അതിനോടൊപ്പം ഒരു ചമ്മന്തി വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അവയിൽ തന്നെ ചെമ്മീൻ ഉപയോഗിച്ചുള്ള ചമ്മന്തിക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി നാടൻ രീതിയിൽ തയ്യാറാക്കാവുന്ന ഒരു ചെമ്മീൻ ചമ്മന്തി പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants
- ചെറിയ ചെമ്മീൻ -1 കിലോ
- തേങ്ങ-2 കപ്പ്
- ചെറിയ ഉള്ളി-4 എണ്ണം
- ഇഞ്ചി-3 കഷ്ണം
- കറിവേപ്പില-1 തണ്ട്
- പുളി- ഒരു നെല്ലിക്ക വലിപ്പത്തിൽ
- മുളകുപൊടി-2 ടേബിൾ സ്പൂൺ
- ഉപ്പ്-1 ടീസ്പൂൺ

How To Make Chemmeen Chammanthi Podi
ആദ്യം തന്നെ ചെമ്മീൻ ഒരു വലിയ പാത്രത്തിലിട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കി അരിച്ചെടുത്ത് മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് വൃത്തിയാക്കി വെച്ച ചെമ്മീൻ ഇട്ട് നല്ലതുപോലെ വറുത്തെടുക്കണം. അതിന്റെ ചൂട് മാറികിട്ടുന്ന സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് എടുത്തുവെച്ച തേങ്ങ, ചെറിയ ഉള്ളി,ഇഞ്ചി,കറിവേപ്പില, പുളി എന്നിവയിട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക.

തേങ്ങ ചൂടായി നിറം മാറി തുടങ്ങുമ്പോൾ അതിലേക്ക് മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നുകൂടി ചൂടാക്കിയ ശേഷംസ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. വറുത്തു വെച്ച രണ്ട് ചേരുവകളുടെയും ചൂട് പോയി കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരിയില്ലാതെ അടിച്ചെടുത്തൽ നല്ല രുചികരമായ ചെമ്മീൻ ചമ്മന്തിപ്പൊടി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe
ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe