Cherupayar Dosa Recipe (5)

കിടിലൻ രുചിയും പ്രോട്ടീൻ റിച്ചുമായ ഒരു ചെറുപയർ ദോശ തയ്യാറാക്കി എടുത്താലോ.!! | Cherupayar Dosa Recipe

About Cherupayar Dosa Recipe

Cherupayar Dosa Recipe: എല്ലാദിവസവും അരി,ഗോതമ്പ് പോലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുള്ള ദോശയും മറ്റു പലഹാരങ്ങളും ഒക്കെയായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണത്തിനും രാത്രിയും ഒക്കെ പലഹാരങ്ങളായി തിരഞ്ഞെടുക്കുന്നത് . എന്നാൽ സ്ഥിരമായി ഇത്തരം പലഹാരങ്ങൾ കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് വലിയ രീതിയിലുള്ള ഗുണങ്ങളൊന്നും ലഭിക്കുന്നില്ല. അതേസമയം ദോശ പോലുള്ള പലഹാരങ്ങൾ തന്നെ വേണമെന്ന് നിർബന്ധമുള്ളവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന രുചികരമായ വളരെയധികം പ്രോട്ടീൻ റിച്ചും അയേൺ റിച്ചുയമായ ഒരു ദോശയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. സാധാരണയായി തയ്യാറാക്കുന്ന ദോശമാവ് പോലെ അരിയും ഉഴുന്നും കൂടുതൽ നേരം വെള്ളത്തിൽ ഇട്ട് വയ്ക്കേണ്ട ആവശ്യം ഇവിടെ വരുന്നില്ല. മാത്രവുമല്ല മാവ് തയ്യാറാക്കി കഴിഞ്ഞ് ഫെർമെന്‍റ് ചെയ്യേണ്ട ആവശ്യവും വരുന്നില്ല. അതേസമയം രുചിയുടെ കാര്യത്തിൽ ഒട്ടും പുറകിലും അല്ല ഈയൊരു ദോശ.
വളരെയധികം ടേസ്റ്റിയും ഹെൽത്തിയുമായ ചെറുപയർ ദോശയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants

ചെറുപയർ-1 കപ്പ്
റാഗി-1 കപ്പ്
ഇഞ്ചി-1 ചെറിയ കഷണം
ഉണക്കമുളക്-1 എണ്ണം
സവാള-1 എണ്ണം
പച്ചമുളക്-1 എണ്ണം
ക്യാരറ്റ്-1 എണ്ണം
തേങ്ങ-1 കപ്പ്

How To Make Cherupayar Dosa Recipe

ആദ്യം തന്നെ ചെറുപയറും, റാഗിയും നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം കുറഞ്ഞത് നാലുമണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടു വയ്ക്കണം. അരയ്ക്കുന്നതിനു മുൻപായി റാഗിയും, ചെറുപയറും അരിച്ചെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ട്, തേങ്ങയും, ഉണക്കമുളകും, ഇഞ്ചിയും ആവശ്യത്തിനുള്ള വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു മാവരയ്ക്കുമ്പോൾ റാഗി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അത്യാവിശ്യം തരുതരുപ്പോട് കൂടിയ മാവാണ് അരച്ചശേഷം ലഭിക്കുക. സാധാരണ ദോശയിൽ നിന്നും വ്യത്യസ്തമായി ഈ ഒരു ദോശയ്ക്കുള്ള മാവ് അരച്ചെടുക്കുമ്പോൾ അത് ഫെർമെന്റ് ചെയ്യാനായി വെക്കേണ്ടതില്ല. പകരം മാവ് അരച്ച ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുറച്ചു നേരം മാറ്റിവച്ചാൽ മതി.

അടുത്തതായി ദോശയിലേക്ക് ആവശ്യമായ മറ്റൊരു കൂട്ടു കൂടി തയ്യാറാക്കി എടുക്കണം. അതിനായി ഒരു പാത്രത്തിലേക്ക് മീഡിയം വലിപ്പത്തിലുള്ള ഒരു ക്യാരറ്റ് എടുത്ത് ഗ്രേറ്റ് ചെയ്തിടുക, അതേ അളവിൽ സവാള ചെറുതായി അരിഞ്ഞെടുത്തത്, പച്ചമുളക്, മല്ലിയില ചെറുതായി അരിഞ്ഞെടുത്തത്, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക.ചെറുപയർ ദോശയുടെ എടുത്തു പറയേണ്ട പ്രത്യേകത ആവശ്യത്തിന് പ്രോട്ടീൻ, അയേൺ പച്ചക്കറികൾ എന്നിവയെല്ലാം സമാസമം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കും എന്നതാണ്. ഈയൊരു കൂട്ട് തയ്യാറാക്കിയതിനു ശേഷം ദോശ ഉണ്ടാക്കിയെടുക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്തെടുക്കാം. ദോശ ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ ആവശ്യത്തിന് നെയ്യോ, എണ്ണയോ തൂവി കൊടുക്കുക. ശേഷം ഒരു തവി അളവിൽ മാവൊഴിച്ച് വട്ടത്തിൽ പരത്തി എടുക്കുക. മാവ് ചെറുതായി വെന്തു വന്നു തുടങ്ങുമ്പോൾ അതിനു മുകളിലേക്ക് തയ്യാറാക്കി വെച്ച ക്യാരറ്റിന്റെ കൂട്ട് സ്പ്രെഡ് ചെയ്തു കൊടുക്കാവുന്നതാണ്. അല്പം നെയ്യോ എണ്ണയോ ഈ ഒരു സമയത്ത് ദോശയുടെ മുകളിലായി തൂവിക്കൊടുക്കാം. പിന്നീട് ഒരു അടപ്പു വെച്ച് ദോശ കുറച്ചുനേരം അടച്ചു വെച്ച് വേവിക്കണം. ഫെർമെന്റ് ചെയ്തെടുക്കാത്ത മാവ് ആയതു കൊണ്ട് തന്നെ കുറച്ചുനേരം അടച്ചു വെച്ച് വേവിച്ചാൽ മാത്രമേ ദോശ സോഫ്റ്റായി കിട്ടുകയുള്ളൂ. ഈ ദോശ മറിച്ചിടേണ്ട ആവശ്യവും വരുന്നില്ല. ഇത്തരത്തിൽ അരച്ച് വച്ച മാവ് ഉപയോഗിച്ച് ആവശ്യമുള്ള അത്രയും ദോശകൾ തയ്യാറാക്കി എടുക്കാവുന്നതാണ്. ക്യാരറ്റിന്റെ മിക്സെല്ലാം ദോശയുടെ മുകളിൽ ഇടുന്നത് കൊണ്ടു തന്നെ ചട്നിയോ, കറികളോ ഒന്നുമില്ലെങ്കിലും ഈ ഒരു ദോശ കഴിക്കാനായി സാധിക്കും. അതല്ലെങ്കിൽ കുറച്ചു കൂടി പോഷക സമ്പന്നമാക്കാൻ സാമ്പാർ പോലുള്ള കറികളും, വേണമെങ്കിൽ സൈഡായി വിളമ്പാം. വളരെയധികം രുചികരവും എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന രീതിയിലും ഉള്ള ഈ ഒരു ദോശ രാവിലെ പ്രഭാത ഭക്ഷണത്തിനായോ അതല്ലെങ്കിൽ രാത്രി കഴിക്കാനോ ഒക്കെ ഉണ്ടാക്കി നോക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Credit:Pachila Hacks

രുചികരമായ നല്ല സോഫ്റ്റ് ആയ കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാം.!!

Leave a Comment

Your email address will not be published. Required fields are marked *