About Chicken Viral Recipe
Chicken Viral Recipe : ചിക്കൻ ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കാൻ ഇന്നത്തെ കാലത്ത് നമ്മൾ മലയാളികൾക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ടല്ലോ? പണ്ടുകാലങ്ങളിൽ വിശേഷദിവസങ്ങളിലോ, ഞായറാഴ്ചകളിലോ ഒക്കെ മാത്രം തയ്യാറാക്കിയിരുന്ന ചിക്കൻ കറി ഇന്ന് നമ്മുടെയെല്ലാം വീടുകളിലെ തീൻ മേശകളിൽ ഒരു സ്ഥിരം വിഭവങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. വളരെയധികം പ്രോട്ടീൻ റിച്ചായ ചിക്കൻ വറുത്തു കഴിക്കുന്നതിനേക്കാൾ കറി രൂപത്തിൽ കഴിക്കുമ്പോഴാണ് അതിന്റെ എല്ലാവിധ ഗുണങ്ങളും ലഭിക്കുന്നത്. മാത്രമല്ല ഒരിക്കൽ കഴിച്ചു കഴിഞ്ഞാൽ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ ഇഷ്ടപ്പെടുന്ന വിഭവങ്ങളിൽ ഒന്നാണല്ലോ ചിക്കൻ ഉപയോഗിച്ചുള്ള കറിയും,റോസ്റ്റും,ഫ്രൈയുമെല്ലാം. എന്നാൽ സാധാരണ രീതിയിൽ തയ്യാറാക്കുന്നതിനേക്കാൾ കുറച്ച് വ്യത്യസ്തത വരുത്തി ഇവിടെ പറയുന്ന രീതിയിൽ ചിക്കൻ കറി തയ്യാറാക്കി നോക്കുകയാണെങ്കിൽ പിന്നീട് എപ്പോഴും ഈയൊരു രീതി തന്നെയായിരിക്കും നിങ്ങൾ ചിക്കൻ കറി തയ്യാറാക്കാനായി തിരഞ്ഞെടുക്കുക. വളരെയധികം രുചികരവും എന്നാൽ ഉണ്ടാക്കാൻ അത്രമാത്രം കഷ്ടപ്പാടും ആവശ്യമില്ലാത്ത ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants
ചിക്കൻ-1 കിലോ
സവാള-1 എണ്ണം
ഇഞ്ചി വെളുത്തുള്ളി- ഒരു പിടി അളവിൽ ചെറുതായി അരിഞ്ഞെടുത്തത്
പച്ചമുളക്-2 എണ്ണം
കറിവേപ്പില-1 തണ്ട്
മല്ലിയില-1 പിടി
തേങ്ങാപ്പാൽ – 2 കപ്പ്
മുളകുപൊടി-2 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
മല്ലിപ്പൊടി-2 ടേബിൾ സ്പൂൺ
കുരുമുളകുപൊടി-1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ-2 ടേബിൾ സ്പൂൺ

How To Make Chicken Viral Recipe
ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി വരുന്ന സമയം കൊണ്ട് ചിക്കനിലേക്ക് അല്പം മുളകുപൊടി,മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു വയ്ക്കുക. കറി വയ്ക്കുന്നതിനു മുൻപായി കൂടുതൽ സമയം കിട്ടുകയാണെങ്കിൽ മാരിനേറ്റ് ചെയ്ത് വെച്ച ചിക്കൻ കുറഞ്ഞത് അരമണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി വയ്ക്കാവുന്നതാണ്. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് റസ്റ്റ് ചെയ്യാനായി മാറ്റി വച്ച ചിക്കനിട്ട് ചെറുതായി ഒന്ന് ഫ്രൈ ചെയ്ത് എടുക്കുക. കൂടുതൽ അളവിൽ ചിക്കൻ ഉണ്ടെങ്കിൽ രണ്ട് തവണയായി ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം അതേ എണ്ണയിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞെടുത്തത്, പച്ചമുളക് നെറുകെ കീറിയതും,സവാളയും, ഒരു തണ്ട് കറിവേപ്പിലയും ഇട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം കുറച്ചുകൂടി മുളകുപൊടി,മല്ലിപ്പൊടി, കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ സവാളയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. എല്ലാ ചേരുവകളും ഉള്ളിയിലേക്ക് മിക്സ് ആയി വഴണ്ട് വന്നു കഴിഞ്ഞാൽ അതിലേക്ക് വറുത്തു വച്ച ചിക്കൻ കൂടി ചേർത്ത് അടച്ചു വെച്ച് വേവിക്കാം. ചിക്കനിൽ നിന്നും വെള്ളം പൂർണമായും ഇറങ്ങി തുടങ്ങുമ്പോൾ തേങ്ങാപ്പാൽ കൂടി ചേർത്ത് ഒന്ന് കൂടി ചൂടാക്കി എടുക്കുക. അവസാനമായി ചെറുതായി അരിഞ്ഞെടുത്ത മല്ലിയിലയും, കറിവേപ്പിലയും ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. കറി ഓഫ് ചെയ്യുന്നത് മുമ്പായി എരിവ്
നോക്കി ആവശ്യമെങ്കിൽ കുറച്ചു കൂടി കുരുമുളകുപൊടി ചേർത്തു കൊടുക്കാവുന്നതാണ്. വളരെയധികം രുചികരവും ആപ്പം,ചോറ്,ചപ്പാത്തി എന്നിവയ്ക്കൊപ്പമെല്ലാം സെർവ് ചെയ്യാവുന്നതുമായ ഒരു കിടിലൻ ചിക്കൻ കറിയുടെ റെസിപ്പിയാണ് ഇത്. സ്ഥിരമായി ചിക്കൻ വറുത്തു കഴിക്കുന്നതിനേക്കാൾ ഏറെ രുചിയിൽ തയ്യാറാക്കി നോക്കാവുന്ന ഒരു കറിയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല തേങ്ങാപ്പാൽ ഉപയോഗിക്കുന്നതു കൊണ്ട് തന്നെ കറിക്ക് നല്ല രീതിയിൽ കൊഴുപ്പും അതേസമയം എരിവ് ബാലൻസ് ചെയ്തു നിൽക്കുകയും ചെയ്യും. സ്ഥിരമായി ഒരേ രീതിയിൽ തന്നെ ചിക്കൻ കറി തയ്യാറാക്കുമ്പോൾ ഉണ്ടാകുന്ന മടുപ്പ് ഒഴിവാക്കാനായി ഒരിക്കലെങ്കിലും ഈയൊരു രീതിയിൽ ട്രൈ ചെയ്തു നോക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Credit:Step by step

കട്ടിയുള്ള നല്ല രുചിയോടുകൂടിയ അയലക്കറി തയാറാക്കിയാലോ ?കാണാം.!!