curry leaf pickle

കറിവേപ്പില കൊണ്ട് ഒരു രുചികരമായ അച്ചാർ തയ്യാറാക്കിയാലോ?മുത്തശ്ശിമാർ പറഞ്ഞു തന്ന റെസിപ്പി നോക്കാം.!! | Curry Leaf Achar

About Curry Leaf Achar

Curry Leaf Achar: മാങ്ങ,നാരങ്ങ, ഈന്തപ്പഴം എന്നിങ്ങനെ വ്യത്യസ്ത സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടുള്ള അച്ചാറുകളെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. പ്രത്യേകിച്ച് പച്ച മാങ്ങയുടെ സീസണായി കഴിഞ്ഞാൽ കടുമാങ്ങ,ഉപ്പിലിട്ട മാങ്ങ,വെട്ടിയിട്ട മാങ്ങ എന്നിങ്ങനെ മാങ്ങ അച്ചാറുകളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതാണ്. ഇത്തരത്തിൽ തയ്യാറാക്കി വെക്കുന്ന അച്ചാറുകൾ വർഷങ്ങളോളം കേടാകാതെ സൂക്ഷിക്കുന്നതിനുള്ള ട്രിക്കുകളും കാലങ്ങളായി തന്നെ നമ്മുടെ മുത്തശ്ശിമാരും മറ്റും പകർന്നു തന്നിട്ടുമുണ്ടാകും. എന്നാൽ അച്ചാറുകളിൽ കുറച്ച് വ്യത്യസ്തത പരീക്ഷിക്കാമെന്ന് ചിന്തിക്കുന്നവർ വളരെ വിരളമാണ്. അത്തരത്തിൽ അധികമാരും ചിന്തിക്കാത്ത എന്നാൽ നല്ല രുചികരമായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു കറിവേപ്പില അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants

കറിവേപ്പില-1 പിടി
കടലപ്പരിപ്പ് -1 സ്പൂൺ
ഉലുവ-1 സ്പൂൺ
കായം-1 സ്പൂൺ
ഇഞ്ചി- 1 ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി-2 ടേബിൾ സ്പൂൺ
പച്ചമുളക്- 5 എണ്ണം
ഉണക്കമുളക് – 5 എണ്ണം
മുളകുപൊടി- 5 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
വാളൻപുളി – ഒരു നെല്ലിക്ക വലിപ്പത്തിൽ പിഴിഞ്ഞെടുത്തത്
ഉപ്പ്- ആവശ്യത്തിന്
നല്ലെണ്ണ- 5 ടേബിൾ സ്പൂൺ

How To Make Curry Leaf Achar

വാളൻപുളി നേരിട്ട് പിഴിഞ്ഞെടുക്കുമ്പോൾ അതിൽ നിന്നും സത്തു പൂർണ്ണമായും ലഭിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഒരു പാത്രത്തിൽ നിറയെ വെള്ളമെടുത്ത് അത് നല്ലതുപോലെ തിളപ്പിക്കുക. തിളപ്പിച്ചെടുത്ത വെള്ളം വാളൻപുളിയിലേക്ക് ഒഴിച്ച് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെക്കണം. ഈ സമയം കൊണ്ട് അച്ചാറിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രമോ അല്ലെങ്കിൽ ഒരു ഉരുളിയോ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ആദ്യം ഉലുവ ഇട്ട് ഒന്ന് മൂപ്പിച്ചെടുത്ത ശേഷം കടലപ്പരിപ്പ് കൂടി ചേർത്ത് നല്ലതുപോലെ ഒന്ന് ചൂടാക്കി എടുക്കുക. അതിലേക്ക് അരിഞ്ഞുവെച്ച വെളുത്തുള്ളിയിൽ നിന്നും പകുതിയെടുത്ത് ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. അതോടൊപ്പം തന്നെ കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞു വെച്ച കറിവേപ്പില കൂടി ചേർത്തു കൊടുക്കാം. കറിവേപ്പില നല്ല രീതിയിൽ ക്രിസ്പായി വരുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ കൂടി ചേർത്ത് ഉടനെ തന്നെ സ്റ്റൗ ഓഫ് ചെയ്യാം. ശേഷം ഈ ഒരു കൂട്ടിന്റെ ചൂടൊന്ന് ആറാനായി മാറ്റിവയ്ക്കണം. ചൂട് മാറിക്കഴിഞ്ഞാൽ മിക്സിയുടെ ജാറിലേക്ക് ഇട്ട് അതോടൊപ്പം നേരത്തെ എടുത്തുവച്ച പുളിയുടെ വെള്ളം കൂടി നല്ലതുപോലെ മിക്സ് ചെയ്ത് ഒഴിച്ചു കൊടുക്കുക. ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

അച്ചാറിന് ആവശ്യമായ മറ്റു കാര്യങ്ങൾ കൂടി ചെയ്തെടുക്കാം. അതിനായി ഉരുളി വീണ്ടും അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കടുകും, ഉണക്കമുളകും ഇട്ട് പൊട്ടിച്ചെടുക്കുക. ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് എന്നിവ എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. ശേഷം വറുത്തെടുത്ത ഉലുവയുടെ പൊടി, കായത്തിന്റെ പൊടി എന്നിവ കൂടി എണ്ണയിലേക്ക് ചേർത്ത് ഒന്ന് ചൂടായി തുടങ്ങുമ്പോൾ അരച്ചുവച്ച കറിവേപ്പിലയുടെ പേസ്റ്റ് ഇട്ടു കൊടുക്കാവുന്നതാണ്. കറിവേപ്പിലയുടെ കൂട്ട് എണ്ണയിൽ കിടന്ന് പച്ചമണം പോകുന്ന രീതിയിൽ മൂപ്പിച്ച് എടുക്കണം. അച്ചാറിൽ നിന്ന് എണ്ണ നല്ലതുപോലെ തെളിഞ്ഞു വന്നു തുടങ്ങുമ്പോൾ ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. വളരെയധികം രുചികരവും എന്നാൽ ഉണ്ടാക്കിയെടുക്കാൻ എളുപ്പമുള്ളതുമായ ഒരു അച്ചാറാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വീട്ടിൽ ധാരാളം കറിവേപ്പില ഉള്ള സമയങ്ങളിലോ, അതല്ലെങ്കിൽ കടകളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കറിവേപ്പില ലഭിക്കുമ്പോഴോ ഈ ഒരു രീതിയിൽ അച്ചാർ തയ്യാറാക്കി നോക്കാവുന്നതാണ്. ചൂട് ചോറ്, ദോശ ഇഡലി പോലുള്ള പലഹാരങ്ങൾ എന്നിവയോടൊപ്പമെല്ലാം വിളമ്പാവുന്ന രുചികരമായ ഒരു അച്ചാറാണ് കറിവേപ്പില അച്ചാർ . മാത്രവുമല്ല ഒട്ടും വെള്ളമില്ലാത്ത രീതിയിൽ തയ്യാറാക്കി എടുക്കുന്നതുകൊണ്ട് തന്നെ കൂടുതൽ നാൾ കേടാകാതെ ഉപയോഗിക്കാനും സാധിക്കും. കറിവേപ്പില അച്ചാർ ഉണ്ടാക്കുന്ന രീതിയെപ്പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Read Also:ചോറ് മിക്സിയിൽ ഇട്ടു നോക്കൂ… മിനുറ്റുകൾക്കുള്ളിൽ അടിപൊളി മൊരിഞ്ഞ സമൂസ വീട്ടിൽ തയ്യാറാക്കാം..!

Leave a Comment

Your email address will not be published. Required fields are marked *