Easy and Tasty Kerala Sambar : സദ്യകളിൽ മാത്രമല്ല മിക്ക ദിവസങ്ങളിലും നമ്മുടെയെല്ലാം വീടുകളിൽ ചോറിനോടൊപ്പവും, ഇഡ്ഡലി, വട പോലുള്ള പലഹാരങ്ങളോടൊപ്പവും മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ സാമ്പാർ. പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലാണ് സാമ്പാർ തയ്യാറാക്കുന്നത്. ഉപയോഗിക്കുന്ന കഷണങ്ങൾ, പൊടികൾ, തേങ്ങ എന്നിവയെ എല്ലാം അടിസ്ഥാനമാക്കി സാമ്പാർ ഉണ്ടാക്കുന്ന രീതിയിലും പല വ്യത്യാസങ്ങളും കാണാനായി സാധിക്കും. മാത്രമല്ല പലസ്ഥലങ്ങളിലും തേങ്ങ വറുത്തരച്ച രീതിയിലാണ് സാമ്പാർ തയ്യാറാക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവർക്കും നല്ല രുചിയോട് കൂടിയ സാമ്പാർ വേണം എന്നത് മാത്രമായിരിക്കും നിർബന്ധം. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ സാമ്പാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
- സാമ്പാർ പരിപ്പ് – 1/2 കപ്പ്
- വെണ്ടയ്ക്ക – രണ്ടു മുതൽ മൂന്നെണ്ണം വരെ
- ഉരുളക്കിഴങ്ങ് – ഒരെണ്ണം
- മത്തങ്ങ – ഒരു ചെറിയ കഷണം
- കാരറ്റ് – ഒരെണ്ണം
- മത്തൻ – ഒരു ചെറിയ കഷണം
- ബീൻസ് – നാലെണ്ണം
- മുരിങ്ങക്കായ – രണ്ടെണ്ണം
- ചേന – ഒരു ചെറിയ കഷണം
- തക്കാളി – വലുത് ഒരെണ്ണം
- ചെറിയ ഉള്ളി – അഞ്ചു മുതൽ ആറെണ്ണം വരെ
- വെളുത്തുള്ളി – ഒരു ചെറിയ കഷണം
- പുളി – നെല്ലിക്ക വലിപ്പത്തിൽ
- മല്ലിപ്പൊടി – ഒരു ടീസ്പൂൺ
- സാമ്പാർ പൊടി – രണ്ട് ടേബിൾ സ്പൂൺ
- മുളകുപൊടി – അര ടീസ്പൂൺ
- മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കായം/ ഉലുവപ്പൊടി – ഒരു പിഞ്ച്
സാമ്പാർ തയ്യാറാക്കാനായി കഷണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തർക്കും ഇഷ്ടാനുസരണം ആവശ്യമുള്ള പച്ചക്കറികളെല്ലാം തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ കഷ്ണങ്ങളും സാമ്പാറിലേക്ക് തിരഞ്ഞെടുക്കുമ്പോൾ അതിന്റെ രുചി അനുസരിച്ച് വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കും. സാമ്പാർ തയ്യാറാക്കാനായി ആദ്യം ചെയ്യേണ്ടത് പരിപ്പ് നല്ലതുപോലെ കഴുകി കുക്കറിലിട്ട് അല്പം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത ശേഷം ഒന്ന് മുതൽ രണ്ട് വിസിൽ വരെ വേവിച്ചെടുക്കുക. ഈയൊരു സമയം കൊണ്ട് സാമ്പാറിലേക്ക് ആവശ്യമായ കഷണങ്ങളെല്ലാം ഒന്ന് വഴറ്റിയെടുക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് എടുത്തുവച്ച കഷണങ്ങളെല്ലാം ചേർത്ത് നല്ലതുപോലെ വഴറ്റുക. ശേഷം പൊടികളെല്ലാം പകുതി അളവിൽ ചേർത്ത് പച്ചമണം പോകുന്നത് വരെ ഒന്ന് വഴറ്റി സെറ്റ് ആക്കി എടുക്കണം. ഈയൊരു സമയം കൊണ്ട് പരിപ്പ് നല്ല രീതിയിൽ വെന്തുവന്നിട്ടുണ്ടാകും. വേവിച്ച പരിപ്പ് കൂടി കഷണങ്ങളോടൊപ്പം ചേർത്ത് ആവശ്യത്തിന്
വെള്ളവും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് തന്നെയാണ് സാമ്പാറിലേക്ക് ആവശ്യമായ പുളി വെള്ളവും ചേർത്ത് കൊടുക്കേണ്ടത്. കഷ്ണങ്ങളോടൊപ്പം ആവശ്യാനുസരണം കറിവേപ്പില ചേർത്തു കൊടുക്കാവുന്നതാണ്. കഷ്ണങ്ങളിലേക്ക് പുളിവെള്ളം നല്ല രീതിയിൽ ഇറങ്ങി പിടിച്ച് കഴിഞ്ഞാൽ കുറച്ചുനേരം കൂടി വേവിച്ച ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം സാമ്പാറിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം കടുകും ഉണക്കമുളകും പൊട്ടിച്ച് കറിവേപ്പില ഇട്ടുകൊടുക്കാം. അല്പം സാമ്പാർ പൊടി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് പച്ചമണം പോകുന്നത് വരെ ഒന്ന് മൂപ്പിച്ച് എടുക്കുക. ശേഷം സാമ്പാറിലേക്ക് താളിപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. കഷ്ണങ്ങൾ വേവിക്കുമ്പോൾ തന്നെ രണ്ടോ മൂന്നോ തണ്ട് കറിവേപ്പില സാമ്പാറിനോടൊപ്പം ചേർത്തു കൊടുക്കുകയാണെങ്കിൽ രുചി ഇരട്ടി ആയിരിക്കും. ഈയൊരു സാമ്പാർ ചൂട് ഇഡ്ഡലി,ചോറ് എന്നിവയോടൊപ്പം സെർവ് ചെയ്യാവുന്നതാണ്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നല്ല രുചികരമായ സാമ്പാർ വീട്ടിലും ഉണ്ടാക്കിയെടുക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy and Tasty Kerala Sambar Credit : Veena’s Curryworld