Easy Tasty Fish Masala Curry Recipe : പലവിധ മീനുകൾ ഉപയോഗിച്ചും കറികൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ചെറുതും വലുതുമായ മീനുകൾ പലതരത്തിൽ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുമെങ്കിലും കറി ഉണ്ടാക്കുന്ന രീതികൾ എല്ലായിടത്തും ഏകദേശം ഒരുപോലെ തന്നെയായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി മീൻ വറുത്തശേഷം ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ മീൻ കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ചൂട് ചോറ്, കപ്പ എന്നിവയോടൊപ്പമെല്ലാം വിളമ്പാവുന്ന രുചികരമായ കറിയുടെ റെസിപ്പി അറിയാനായി തുടർന്ന് വായിക്കാം.
- മീൻ – മുക്കാൽ കിലോ
- സവാള – രണ്ടെണ്ണം ചെറുതായി ക്രഷ് ചെയ്തെടുത്തത്
- ഇഞ്ചി വെളുത്തുള്ളി- ഒരു പിടി അളവിൽ ചതച്ചെടുത്തത്
- പച്ചമുളക്- രണ്ടു മുതൽ മൂന്നെണ്ണം വരെ
- കറിവേപ്പില- ഒരു തണ്ട്
- മുളകുപൊടി- ഒരു ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി – കാൽ ടേബിൾ സ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- കസൂരി മേത്തി- ഒരു പിഞ്ച്
- ജീരകം/ ഉണക്ക മുളക് – ഒരു ടേബിൾ സ്പൂൺ
- വാളൻപുളി – കാൽ കപ്പ് അളവിൽ പിഴിഞ്ഞെടുത്തത്
ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ജീരകവും ഉണക്കമുളകും ഇട്ട് ഒന്ന് ചൂടാക്കി എടുക്കുക. ഈയൊരു കൂട്ട് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് പച്ചമുളക് കൂടി ചേർത്ത ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കഴുകി വൃത്തിയാക്കിയെടുത്ത മീൻ കഷണങ്ങളിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി,ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഇത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. വീണ്ടും പാൻ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് സവാളയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് പച്ചമണം പോകുന്നത് വരെ നല്ലതുപോലെ വഴറ്റുക. അതോടൊപ്പം തന്നെ മുളകുപൊടി, മഞ്ഞൾപ്പൊടി,മല്ലിപ്പൊടി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് കറിയിലേക്ക് ആവശ്യമായ ഉപ്പു കൂടി കുറേശ്ശെയായി ചേർത്തു
കൊടുക്കാവുന്നതാണ്. സവാളയുടെ പച്ചമണമെല്ലാം പോയി കഴിയുമ്പോൾ നേരത്തെ അരച്ചുവച്ച അരപ്പ് കറിയിലേക്ക് ചേർത്തു കൊടുക്കുക. കറി നല്ലതുപോലെ തിളച്ച് കുറുകി വരുമ്പോൾ
പുളി വെള്ളം ചേർത്ത് തിളപ്പിക്കാനായി അടച്ചു വയ്ക്കാം. ഈയൊരു സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മീൻ വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം മീൻ കഷണങ്ങൾ എണ്ണയിലിട്ട് മീഡിയം വെന്ത് കിട്ടുന്ന രീതിയിൽ വറുത്തെടുക്കുക. അപ്പോഴേക്കും കറിയിയിൽ എല്ലാ ചേരുവകളും പിടിച്ച് തുടങ്ങിയിട്ടുണ്ടാകും. കറി നല്ല രീതിയിൽ തിളച്ച് കുറുകി തുടങ്ങുമ്പോൾ പൊടികൾ ചേർത്ത് വറുത്തു വെച്ച മീൻ കഷണങ്ങൾ കൂടി കറിയിലേക്ക് ചേർത്ത് അടച്ചു വയ്ക്കാം. ഈയൊരു സമയത്ത് ആവശ്യത്തിന് കറിവേപ്പില കൂടി കറിക്ക് മുകളിലായി തൂവി കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും മീനിലേക്ക് നല്ലതുപോലെ ഇറങ്ങിപ്പിടിച്ച് വെന്ത് പാകമായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. അവസാനമായി അല്പം കസൂരിമേത്തി വീട്ടിലുണ്ടെങ്കിൽ അതും മല്ലിയില ചെറുതായി അരിഞ്ഞതും കൂടി കറിയിലേക്ക് ചേർത്തു കൊടുത്താൽ രുചി ഇരട്ടി ആയിരിക്കും. സാധാരണ ഉണ്ടാക്കുന്ന മീൻ കറികളിൽ നിന്നും തീർത്തും വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു മീൻ കറിയുടെ റെസിപ്പിയാണ് ഇത്. സ്ഥിരമായി ഒരേ രുചിയിലുള്ള കറികൾ തന്നെ കഴിച്ചു മടുത്ത വർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കറി തന്നെയായിരിക്കും ഇത്. മാത്രമല്ല വലിയ കഷണം മീൻ ഉപയോഗിച്ച് ഈയൊരു കറി തയ്യാറാക്കുമ്പോഴാണ് കൂടുതൽ രുചി ലഭിക്കുക.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Easy Tasty Fish Masala Curry Recipe Credit : Fathimas Curry World