About Fish Curry Recipe
Fish Curry Recipe: പല തരത്തിലുള്ള മീനുകൾ കൊണ്ടും വ്യത്യസ്ത രീതികളിൽ മീൻ കറി തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. മീൻ ഉപയോഗിച്ച് മീൻ അച്ചാർ,പീര, തോരൻ എന്നിങ്ങനെ അല്പം വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കാനും നമ്മൾ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. മാത്രമല്ല തേങ്ങയരച്ച മീൻ കറി, അരക്കാത്തത്, കുടംപുളി ഇട്ട മീൻ കറി, സാധാരണ പുളിയിട്ട മീൻ കറി എന്നിങ്ങനെ മീൻകറികളുടെ ഒരു നീണ്ട നിര തന്നെ നമുക്ക് പറയാനുണ്ടാകും. എങ്ങിനെ വെച്ചാലും മീൻ കറിക്ക് രുചി വേണം എന്നതു മാത്രമായിരിക്കും നമ്മളിൽ ഏറെ പേരുടെയും ആവശ്യം. അസാധ്യ രുചിയിൽ ഒരു മീൻ കറി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെങ്കിൽ അതൊന്നു പരീക്ഷിച്ചു നോക്കാൻ എല്ലാവർക്കും താല്പര്യമുണ്ടായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന രുചികരമായ ഒരു മീൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants
മീൻ-1/2 കിലോ
മുളകുപൊടി-5 ടീസ്പൂൺ
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
ഉലുവ-1 പിഞ്ച്
പുളിയുടെ പേസ്റ്റ്-1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി- ഒരു ടീസ്പൂൺ
കറിവേപ്പില-1 തണ്ട്
വെളിച്ചെണ്ണ-2 ടീസ്പൂൺ
ഉപ്പ്-1 ടീസ്പൂൺ

How To Make Cherupayar Dosa Recipe
ആദ്യം തന്നെ മീൻ കഷണങ്ങൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി കറിക്ക് ആവശ്യമായ വലിപ്പത്തിൽ മുറിച്ചെടുക്കുക. ഏത് മീൻ വേണമെങ്കിലും ഈ ഒരു കറി തയ്യാറാക്കാനായി ഉപയോഗിക്കാവുന്നതാണ്. നാടൻ മീനുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ മത്തി, ഐല പോലുള്ളവ ഉപയോഗിച്ച് തയ്യാറാക്കുകയാണെങ്കിൽ കറിക്ക് ഇരട്ടി രുചി ലഭിക്കുന്നതാണ് . മീൻ വൃത്തിയാക്കി എടുത്തു വച്ചതിനു ശേഷം കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കണം. അതിനായി ഒരു ചെറിയ ബൗൾ എടുത്ത് അതിലേക്ക് എടുത്തുവച്ച മഞ്ഞൾപൊടി, മുളകുപൊടി, പുളിയുടെ പേസ്റ്റ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഈയൊരു സമയത്ത് പുളിയുടെ പേസ്റ്റ് ചേർക്കുന്നതിന് പകരമായി വാളൻപുളിയോ അല്ലെങ്കിൽ കുടംപുളിയോ നല്ലതുപോലെ വെള്ളത്തിലിട്ട് കുതിർത്തിയ ശേഷം അതിന്റെ വെള്ളം ചേർത്തു കൊടുത്താലും മതി. ശേഷം അരപ്പിലേക്ക് ഇളം ചൂടുള്ള കുറച്ചു വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം. ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി
തുടങ്ങുമ്പോൾ ഉലുവ പൊട്ടിച്ചിടുക. ചെറുതായി അരിഞ്ഞു വെച്ച ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം തയ്യാറാക്കി വെച്ച അരപ്പ് പാത്രത്തിലേക്ക് ഇട്ട് തീ നല്ലതുപോലെ കുറച്ച് പച്ചമണം പോകുന്നത് വരെ ചൂടാക്കി എടുക്കുക. ഈയൊരു സമയത്ത് കറിയിലേക്ക് എത്രമാത്രം വെള്ളം ആവശ്യമാണോ അത് ഇളം ചൂടോടു കൂടി ഒഴിച്ചു കൊടുക്കണം. അരപ്പ് നല്ല രീതിയിൽ തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച മീൻ കഷണങ്ങൾ ഇട്ട് അടച്ചു വെച്ച് വേവിക്കുക. കറി നല്ലതുപോലെ തിളച്ച് കുറുകി തുടങ്ങുമ്പോൾ കുറച്ചു കൂടി കുറുകാനായി പാത്രം തുറന്നു വയ്ക്കാവുന്നതാണ്. ഈയൊരു കറി തയ്യാറാക്കുമ്പോൾ കുറച്ചു കുറുക്കി ഉണ്ടാക്കി എടുക്കുന്നതാണ് കൂടുതൽ രുചി. ശേഷം കറി കുറച്ചുനേരം കൂടി റസ്റ്റ് ചെയ്യാനായി വെച്ച് പിന്നീട് ചൂട് ചോറിനൊപ്പം വിളമ്പുകയാണെങ്കിൽ വളരെയധികം രുചികരമായ മീൻ കറി റെഡിയായി കിട്ടുന്നതാണ്. സാധാരണ മീൻ കറികളിൽ നിന്നും വ്യത്യസ്തമായി തേങ്ങ അരക്കാതെ ഉള്ളി ഉപയോഗിക്കാതെ എന്നാൽ വളരെ കുറച്ചു ചേരുവകൾ ഉപയോഗപ്പെടുത്തി വളരെ രുചിയോടു കൂടി തയ്യാറാക്കാവുന്ന ഒരു മീൻ കറി തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. എല്ലായപ്പോഴും ഒരേ രുചിയിലുള്ള മീൻ കറികൾ തന്നെ തയ്യാറാക്കുന്നതിന് പകരമായി ഒരു തവണയെങ്കിലും ഈ ഒരു രീതിയിൽ കറി തയ്യാറാക്കി നോക്കാവുന്നതാണ്. പണ്ട് കാലങ്ങളിലെല്ലാം ഉള്ളി കൂടുതലായി ലഭിക്കാത്ത സമയങ്ങളിൽ ഈ ഒരു രീതിയിലാണ് പലയിടങ്ങളിലും മീൻ കറി വച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇതിനെ ഒരു പഴമയുടെ രുചിയായി കൂടി പറയാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Credit:Aji Kitchen

കിടിലൻ രുചിയും പ്രോട്ടീൻ റിച്ചുമായ ഒരു ചെറുപയർ ദോശ തയ്യാറാക്കി എടുത്താലോ.!!