About Healthy Ragi Breakfast
എല്ലാദിവസവും രാവിലെ നേരത്ത് ബ്രേക്ഫാസ്റ്റിനായി എന്ത് തയ്യാറാക്കുമെന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവരായിരിക്കും മിക്ക ആളുകളും. മാത്രമല്ല പ്രഭാത ഭക്ഷണത്തിനായി വളരെ ഹെൽത്തിയായ പലഹാരങ്ങൾ തയ്യാറാക്കാനാണ് എല്ലാവരും താൽപര്യപ്പെടുന്നത്. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരുപലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants
- മട്ട അരി -1/4 കപ്പ്
- ഉഴുന്ന്-1/2 കപ്പ്
- റാഗി -1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്

How To Make Healthy Ragi Breakfast
ആദ്യം തന്നെ എടുത്തു വച്ച എല്ലാ ചേരുവകളും നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം മൂന്നു മുതൽ നാലു മണിക്കൂർ വരെ കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കുക. ശേഷം ഈ കൂട്ട് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി അരയാൻ ആവശ്യമായ വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഇത്തരത്തിൽ അരച്ചെടുത്ത മാവ് 6 മുതൽ 8 മണിക്കൂർ വരെ ഫെർമെന്റ് ചെയ്യാനായി മാറ്റിവയ്ക്കണം.

മാവ് നല്ല രീതിയിൽ പുളിച്ച് പൊന്തിവന്ന് കഴിഞ്ഞാൽ ഇഡ്ഡലി ഉണ്ടാക്കുന്ന ഒരു തട്ടോ അല്ലെങ്കിൽ ഒരു ആവി കയറ്റുന്ന തട്ടോ എടുത്ത് അതിനു മുകളിലായി കുറച്ച് വാഴയിലകൾ നിരത്തി തയ്യാറാക്കി വെച്ച മാവ് ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം ഒഴിച്ചു കൊടുക്കാവുന്നതാണ്. സാധാരണ ഇഡ്ഡലി ആവി കയറ്റിയെടുക്കുന്ന രീതിയിൽ ഈ പലഹാരവും ആവി കയറ്റി എടുക്കണം. ശേഷം ചട്നി അല്ലെങ്കിൽ സാമ്പാറിനോടൊപ്പം പലഹാരം സെർവ് ചെയ്യാം. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എന്നാൽ ഹെൽത്തിയായി തയ്യാറാക്കാവുന്ന ഒരു വിഭവത്തിന്റെ റെസിപ്പിയാണ് ഇത്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe
ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe