About Homemade Broasted Chicken
Homemade Broasted Chicken: ബ്രോസ്റ്റഡ് ചിക്കൻ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. എന്നാൽ എപ്പോഴും ഉയർന്ന വിലകൊടുത്ത് റസ്റ്റോറന്റുകളിൽ നിന്നും ഇത്തരത്തിൽ ബ്രോസ്റ്റഡ് ചിക്കൻ വാങ്ങി കഴിക്കാൻ കഴിയാത്തവർക്ക് അത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനാവശ്യമായ ചേരുവകൾ, റെസിപ്പി എന്നിവ വിശദമായി മനസ്സിലാക്കാം.

Ingrediants
തോലോടുകൂടിയ ചിക്കൻ -1400 ഗ്രാം
പാൽ-1 1/2 കപ്പ്
വിനാഗിരി -2 ടേബിൾ സ്പൂൺ
കുരുമുളകുപൊടി-1 സ്പൂൺ
ഗാർലിക് പേസ്റ്റ് -1 സ്പൂൺ
മുളകുപൊടി-2 ടേബിൾ സ്പൂൺ
മുട്ട-1 എണ്ണം
കോൺഫ്ലോർ – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ബേക്കിങ് സോഡ -1 പിഞ്ച്
എണ്ണ – വറുത്തെടുക്കാൻ ആവശ്യമായത്

How To Make Homemade Broasted Chicken
ആദ്യം തന്നെ ഒരു വലിയ ബൗളെടുത്ത് അതിലേക്ക് പാലും,വിനാഗിരിയും, കുറച്ച് കുരുമുളകുപൊടിയും, ഗാർലിക്കും,മുളകുപൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് കുറച്ചുനേരം അടച്ചു വയ്ക്കുക. ശേഷം അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ കൂടി ഇട്ട് കുറഞ്ഞത് നാലു മണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി വെക്കണം. ചിക്കൻ ഉണ്ടാക്കുന്നതിന് തൊട്ട് മുൻപായി ഒരു വലിയ പാത്രമെടുത്ത് അതിലേക്ക് കോൺഫ്ലോർ,മുളകുപൊടി,മുട്ട ,ഉപ്പ്, ബേക്കിംഗ് സോഡാ എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

മറ്റൊരു പാത്രത്തിൽ കൂടി കുറച്ച് കോൺഫ്ലോർ എടുത്തു വയ്ക്കണം. റസ്റ്റ് ചെയ്യാനായി വെച്ച ചിക്കനിൽ നിന്നും ഓരോ പീസായി എടുത്ത് അത് ആദ്യം ബാറ്ററിൽ മുക്കി പിന്നീട് കോൺഫ്ലോറിൽ മുക്കി എണ്ണയിലിട്ട് വറുത്ത് പൊരിച്ചാൽ കിടിലൻ ബ്രോസ്റ്റഡ് ചിക്കൻ റെഡിയായി കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.

Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe
ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe