Homemade Jackfruit Crispy Fry

കിടിലൻ രുചിയിൽ ചക്ക വറവ് വീട്ടിൽ തന്നെ ഉണ്ടാക്കാം… ചക്ക പൊരിക്കുമ്പോൾ ഇതും കൂടി ചേർത്താൽ മിനുറ്റുകൾക്കുള്ളിൽ മൊരിഞ്ഞു കിട്ടും..!! | Homemade Jackfruit Crispy Fry

About Homemade Jackfruit Crispy Fry

Homemade Jackfruit Crispy Fry: ചക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മൾ മലയാളികൾക്ക് പണ്ടുകാലം തൊട്ടു തന്നെയുള്ളതാണ്. അതിപ്പോൾ പച്ച ചക്കയുടെ കാലമായാലും പഴുത്ത ചക്കയുടെ കാലമായാലും വ്യത്യാസമൊന്നുമില്ല. പച്ച ചക്ക ഉപയോഗിച്ച് കൂടുതൽ പേരും ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും ചക്കച്ചുള വറുത്തത്. വളരെയധികം രുചികരമായ ചക്കച്ചുള വറുത്തത് കൂടുതൽ ക്രിസ്പോടു കൂടി കിട്ടാനായി എങ്ങനെ വറുത്തെടുക്കണമെന്ന് വിശദമായി മനസ്സിലാക്കാം.

Homemade Jackfruit Crispy Fry

Ingrediants

മൂത്ത പച്ച ചക്ക – 1
കറിവേപ്പില-1 തണ്ട്
അരിപ്പൊടി-2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ- വറുത്തെടുക്കാൻ ആവശ്യമായത്
ഉപ്പ്-1 ടേബിൾ സ്പൂൺ

Homemade Jackfruit Crispy Fry

How To Make Homemade Jackfruit Crispy Fry

ആദ്യം തന്നെ ചക്കയുടെ തോലും പടലുമെല്ലാം പൂർണമായും കളഞ്ഞ് ചുളകൾ മാത്രമായി എടുത്തു വയ്ക്കുക. ശേഷം ചക്കയുടെ കുരുവും ചകിണിയും പൂർണമായും കളഞ്ഞ് ഒട്ടും കനമില്ലാതെ നീളത്തിൽ അരിഞ്ഞെടുത്ത് വയ്ക്കുക. ഈയൊരു രീതിയിൽ വൃത്തിയാക്കി എടുത്ത ചക്കച്ചുളയുടെ കഷ്ണങ്ങളിലേക്ക് എടുത്തുവച്ച അരിപ്പൊടി കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അരിപ്പൊടി ഉപയോഗിക്കുന്നതുകൊണ്ട് ചുളയിലെ വെള്ളമെല്ലാം പൂർണ്ണമായും വലിഞ്ഞ് കിട്ടുന്നതാണ്. ശേഷം അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ ചക്കച്ചുള വറുത്തെടുക്കുന്നതിന് ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക.

Homemade Jackfruit Crispy Fry

എണ്ണ നല്ലതുപോലെ വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ ചക്കച്ചുള ഇട്ട് ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. ചക്കച്ചുള പൂർണമായും വറുത്തെടുത്തു കഴിഞ്ഞാൽ അതിലേക്ക് കറിവേപ്പില കൂടി ഇട്ട് വറുത്തെടുക്കാം. ചക്കച്ചുളയിലേക്ക് വറുത്തുവെച്ച കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുത്താൽ രുചികരമായ ചിപ്സ് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Homemade Jackfruit Crispy Fry

Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe

ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe

Leave a Comment

Your email address will not be published. Required fields are marked *