Homemade Thick Curd Recipe : ഒരു പാക്കറ്റ് പാല് കൊണ്ട് ഈസിയായി നല്ല കട്ട തൈര് ഉണ്ടാക്കിയെടുക്കുന്ന എങ്ങനെയെന്ന് നോക്കാം. ആദ്യം തന്നെ ഒരു പാക്കറ്റ് പാല് കാച്ചിയെടുക്കാം. പാലേ ഹൈ ഫ്ലെയിമിൽ വച്ച് വേണം തിളപ്പിക്കാൻ. പാല് രണ്ടുമൂന്ന് തവണ തിളച്ചു വരുമ്പോൾ ലോ ഫ്ലെയിമിൽ ഇട്ട് സ്പൂൺ കൊണ്ട് നന്നായി ഇളക്കി കൊടുക്കുക. പാലിനു മുകളിൽ ഒട്ടും തന്നെ പാട വരാതിരിക്കുവാനാണ് സ്പൂൺ കൊണ്ട് നന്നായി ഇളക്കി കൊടുക്കുവാൻ പറയുന്നത്.
ലോ ഫ്ലെയിമിൽ ഏകദേശം നാലു മിനിറ്റ് വരെ തിളപ്പിക്കുക. കട്ടി കുറവുള്ള പാൽ ആണെങ്കിൽ നാലു മിനിറ്റ് വരെ തിളപ്പിക്കേണ്ടതുള്ളൂ. കട്ടിയുള്ള പാൽ ആണെങ്കിൽ മൂന്നു മിനിറ്റ് തിളപ്പിച്ചാൽ മതിയാകും. തീരെ കട്ടി കുറഞ്ഞ പാലാണെന്നുണ്ടെങ്കിൽ 10 മിനിറ്റോളം നന്നായി തിളപ്പിച്ച് ലോ ഫ്ലെയിമിലിട്ട് രണ്ടുമൂന്നു മിനിറ്റ് ഇളക്കിയാൽ മതിയാകും. പാൽ നന്നായി തിളച്ചതിനു ശേഷം ഫ്ലെയിം ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കുക.
അതിനോടൊപ്പം കുറച്ചു നേരം കൂടി സ്പൂൺ കൊണ്ട് ഇളക്കി കൊടുത്താൽ നല്ലതാണ്. പാല് ഒരുപാട് തണുത്തു പോകരുത്. ഇനി ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ തൈര് എടുക്കുക. അതിലേക്ക് ചെറുചൂടുള്ള പാൽ കുറച്ച് ഒഴിച്ചു കൊടുത്തു ചേർത്തു യോജിപ്പിക്കുക. നമ്മൾ തയ്യാറാക്കി എടുക്കാൻ ഉദ്ദേശിക്കുന്ന തൈരിന് എത്ര പുളി വേണോ അത്രയും തന്നെ പുളിപ്പുള്ള തൈര് വേണം എടുക്കാൻ.
ഇനി ചൂടാറാൻ വെച്ച പാലിലേക്ക് തൈര് കലർത്തിയ പാല് കൂടി ചേർത്ത് സ്പൂൺ കൊണ്ട് ഇളക്കുക. അതിനുശേഷം അടച്ചുവെച്ച് എട്ടു മുതൽ 9 മണിക്കൂർ വരെ മാറ്റിവെക്കുക. ഇനി അടച്ചുവച്ചത് തുറന്നു നോക്കാം. ഈസി ആയിട്ടുള്ള കട്ട തൈര് തയ്യാറാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Homemade Thick Curd Recipe Credit : Sheeba’s Recipes