About Easy Soft Idli Breakfast Recipe
Instant Appam Recipe : റവ കൊണ്ട് നല്ല സോഫ്റ്റ് ആയിട്ടുള്ള പഞ്ഞി പോലെ ഇരിക്കുന്ന അപ്പം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.അധികം സമയം ഒന്നും എടുക്കാതെ പെട്ടന്ന് തന്നെ റവ അരച്ചെടുത്ത് അപ്പം ഉണ്ടാക്കാം.ആദ്യം തന്നെ ഒരു മിക്സി ജാറിലേക്ക് ഒന്നര കപ്പ് റവ ചേർത്ത് കൊടുക്കാം. റവ വറുത്തതോ വെറുക്കാത്തതോ ഏതായാലും കുഴപ്പമില്ല. അതിനോടൊപ്പം തന്നെ മൂന്ന് ടേബിൾസ്പൂൺ ഗോതമ്പുപൊടി ചേർത്ത് കൊടുക്കുക.
Ingredients
- റവ
- ഗോതമ്പുപൊടി
- പഞ്ചസാര
- ഉപ്പ്
- വെള്ളം
- ഗോതമ്പ്
Learn How to Make Instant Appam Recipe
ഗോതമ്പ് പൊടിക്ക് പകരം മൈദ ചേർത്ത് കൊടുക്കുകയും ചെയ്യാം. അതിനുശേഷം രണ്ട് ടേബിൾ സ്പൂൺ റവചേർത്ത് കൊടുക്കുക.ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ഈസ്റ്റാണ് ചേർത്ത് കൊടുക്കേണ്ടത്. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.ഇതിനുശേഷം ഇതിലേക്ക് ആവശ്യമായ വെള്ളമാണ് ചേർത്ത് കൊടുക്കേണ്ടത്. അതിനായി 2 കപ്പ് വെള്ളം ചൂടുവെള്ളമാണ് എടുക്കേണ്ടത്. ആദ്യം കുറച്ചു വെള്ളം ഒഴിച്ചതിനു ശേഷം മിക്സ് ചെയ്ത് പിന്നീട് മാത്രം ബാക്കിയുള്ള വെള്ളം ചേർത്താൽ മതി.
ഇത്രയും ചേർത്തതിനുശേഷം നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു 10 മുതൽ 15 മിനിറ്റ് നേരത്തേക്ക് അടച്ച് മാറ്റിവയ്ക്കുക. ഇതിൽ ചേർത്തിരിക്കുന്ന ഈസ്റ്റ് നല്ലവണ്ണം ആക്റ്റീവ് ആയി കിട്ടുന്നതിന് വേണ്ടിയാണ് 10 – 15 മിനിറ്റ് നേരത്തേക്ക് മാറ്റിവയ്ക്കാൻ പറയുന്നത്. ശേഷം നല്ല ചൂടായ കല്ലിലേക്ക് എണ്ണ തടവിയതിനുശേഷം മാവ് കുറേശ്ശെ ഒഴിച്ചു കൊടുക്കുക. മാവ് ഒഴിച്ച് ദോശ
പരത്തുന്നതുപോലെ ഒരുപാടങ്ങ് പരത്തി കൊടുക്കാൻ പാടില്ല. ചെറിയ രീതിയിൽ മാത്രം പരത്തി കൊടുക്കുക. ദോശക്കലിൽ അല്ലാതെ അപ്പച്ചട്ടിയിലും ഇത് തയ്യാറാക്കി എടുക്കാം. ഹൈ ഫ്ലെയ്മിൽ ഇട്ടു വേണം വേവിക്കാൻ. ദോശയ്ക്ക് മുകളിൽ ഒരുപാട് ഹോഴ്സ് വന്നതിനുശേഷം തീ കുറച്ച് അടച്ചുവച്ച് വേവിക്കുക. 30 സെക്കൻഡിനു ശേഷം തുറന്നു നോക്കിയാൽ റവ കൊണ്ടുണ്ടാക്കിയ നല്ല ടേസ്റ്റി ആയിട്ടുള്ള പഞ്ഞി പോലെയുള്ള അപ്പം റെഡി.കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Instant Appam Recipe Credit : Dians kannur kitchen