Kadala Curry Recipe (5)

തേങ്ങയില്ലാതെ തന്നെ നല്ല കുറുകിയ കടലക്കറി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.!! | Kadala Curry Recipe

About Kadala Curry Recipe

Kadala Curry Recipe: ചപ്പാത്തി,ചോറ്,ആപ്പം എന്നിങ്ങനെ ഏത് വിഭവങ്ങളോടൊപ്പവും ചേർന്നു പോകുന്ന കറികളിൽ ഒന്നാണല്ലോ കടലക്കറി. എന്നാൽ തേങ്ങ അരച്ചും അല്ലാതെയും വരട്ടിയുമെല്ലാം വ്യത്യസ്ത രീതികളിൽ കടലക്കറി തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. കടലക്കറിക്ക് അതിന്റെ ശരിയായ രുചി ലഭിക്കണമെങ്കിൽ തേങ്ങ അരച്ചു തന്നെ വെക്കണമെന്നാണ് മിക്ക ആളുകളും പറയാറുള്ളതാണ്. തേങ്ങ തന്നെ വറുത്തരച്ചു വയ്ക്കുകയാണെങ്കിൽ കടലക്കറിയുടെ രുചി ഇരട്ടി ആയിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ അതേ രുചിയിൽ തേങ്ങ വറുത്തരക്കാതെ തന്നെ വളരെ എളുപ്പത്തിൽ ഒരു കടലക്കറി തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന് കേട്ടാൽ എല്ലാവരും ഒരു തവണയെങ്കിലും ട്രൈ ചെയ്തു നോക്കാതിരിക്കില്ല. ഈയൊരു രീതിയിൽ കടലക്കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ, തയ്യാറാക്കേണ്ട രീതി എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.

Ingrediants

കറുത്ത കടല-250 ഗ്രാം
സവാള-1 എണ്ണം
ഇഞ്ചി വെളുത്തുള്ളി- ഒരുപിടി അളവിൽ ചെറുതായി അരിഞ്ഞെടുത്തത്
പച്ചമുളക്-1 എണ്ണം
കറിവേപ്പില-1 തണ്ട്
തേങ്ങാക്കൊത്ത്- 1 പിടി
ചെറിയ ഉള്ളി-5 എണ്ണം
തക്കാളി-1 എണ്ണം
മുളകുപൊടി -1 ടീസ്പൂൺ
മഞ്ഞൾപൊടി =1/2 ടീസ്പൂൺ
മല്ലിപ്പൊടി-1 ടേബിൾ സ്പൂൺ
ഗരം മസാല -1/2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ-1 ടീസ്പൂൺ

How To Make Kadala Curry Recipe

രാവിലെയാണ് കടലക്കറി തയ്യാറാക്കാനായി ഉദ്ദേശിക്കുന്നത് എങ്കിൽ തലേദിവസം രാത്രി തന്നെ കടല നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിരാനായി ഇട്ടു വയ്ക്കുക. രാവിലെ കടലയിലെ വെള്ളം പൂർണ്ണമായും കളഞ്ഞ് ഒന്നു കൂടി കഴുകിയെടുത്ത ശേഷം കുക്കറിലേക്ക് ഇട്ട് അല്പം മഞ്ഞൾപൊടിയും,ഉപ്പും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ശേഷം ഹൈ ഫ്ലെയിമിൽ ഒരു വിസിലും മീഡിയം ഫ്ലയിമിൽ 15 മിനിറ്റ് നേരവും വെച്ച് കടല വേവിച്ചെടുക്കുക. അടുത്തതായി കടലയിലേക്ക് ആവശ്യമായ മസാലക്കൂട്ട് തയ്യാറാക്കി എടുക്കാം.

അതിനായി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ നീളത്തിൽ അരിഞ്ഞു വെച്ച സവാള ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ഈ ഒരു സമയത്ത് കുറച്ചു കറിവേപ്പില കൂടി ഉള്ളി യോടൊപ്പം ചേർത്ത് കൊടുക്കാവുന്നതാണ്. ഉള്ളി നല്ലതുപോലെ വഴണ്ട് വന്നു കഴിഞ്ഞാൽ അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി,ഗരം മസാല പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. പൊടികളുടെ പച്ചമണം പൂർണമായും പോയിക്കഴിഞ്ഞാൽ അതിലേക്ക് തക്കാളി കൂടി ചേർത്ത് കുറച്ചുനേരം അടച്ചു വെച്ച് വേവിക്കുക. തക്കാളി നല്ലതുപോലെ വെന്തുടഞ്ഞ് വന്നു കഴിഞ്ഞാൽ വേവിച്ചു വെച്ച കടലയിൽ നിന്നും ഒരു ടേബിൾ സ്പൂൺ അളവിൽ കടല ഈയൊരു കൂട്ടിലേക്ക് ചേർത്ത് ഒന്ന് മിക്സ് ചെയ്ത് എടുക്കുക. മസാല കൂട്ടിന്റെ ചൂട് പൂർണമായും പോയി കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. വേവിച്ചു വെച്ച കടലയിലേക്ക് അരച്ചുവെച്ച കൂട്ടുകൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഈയൊരു സമയത്ത് കറിയിലേക്ക് ആവശ്യമായ അത്രയും ഉപ്പും, വെള്ളവും ചേർത്ത് കൊടുക്കാവുന്നതാണ്. കറിയിൽനിന്നും തിള വന്നു തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കടുക്,ഉണക്കമുളക് കറിവേപ്പില എന്നിവയിട്ട് പൊട്ടിച്ച ശേഷം തേങ്ങാക്കൊത്ത് കൂടി ഇട്ട് വറുത്തെടുക്കുക. അതോടൊപ്പം ചെറിയ ഉള്ളിയിട്ട് നല്ലതുപോലെ മൂപ്പിച്ച ശേഷം ഈ ഒരു താളിപ്പ് കൂടി കടലക്കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. തേങ്ങ അരക്കാതെ തന്നെ നല്ല കുറുകിയ ടേസ്റ്റിലുള്ള കടലക്കറി ഈ ഒരു രീതിയിൽ തയ്യാറാക്കി എടുക്കാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Credit:Sunitha’s UNIQUE Kitchen

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!

Leave a Comment

Your email address will not be published. Required fields are marked *