തട്ടുകട സ്റ്റൈലിൽ രുചികരമായ പഴംപൊരി ഇനി എളുപ്പം വീട്ടിലുണ്ടാക്കാം.!! | Kerala Pazhampori Recipe

Kerala Pazhampori Recipe : നാലുമണി പലഹാരങ്ങൾക്കായി മിക്ക വീടുകളിലും തയ്യാറാക്കാറുള്ള ഒരു പലഹാരമായിരിക്കും പഴംപൊരി. പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ നേന്ത്രപ്പഴം സുലഭമായി ലഭിക്കാറുണ്ട്. അത്തരത്തിൽ കൂടുതൽ അളവിൽ നേന്ത്രപ്പഴം ലഭിക്കുമ്പോൾ അത് കേടാകാതെ ഉപയോഗിക്കാനുള്ള ഒരു വഴിയായാണ് പലരും പഴംപൊരി തയ്യാറാക്കിയിരുന്നത്. കാരണം കുട്ടികൾക്കെല്ലാം പഴം നേരിട്ട് കൊടുക്കുമ്പോൾ കഴിക്കാൻ മടിയായിരിക്കും. അതേസമയം പഴംപൊരി രൂപത്തിൽ തയ്യാറാക്കി കൊടുക്കുമ്പോൾ എല്ലാവർക്കും കഴിക്കാൻ വളരെ ഇഷ്ടമാണ്. മാത്രമല്ല പഴംപൊരിയോടൊപ്പം ബീഫ് ഉൾപ്പെടെ പലതരം കോമ്പിനേഷനുകളും പരീക്ഷിക്കുന്നത് ഇപ്പോൾ ട്രെൻഡിങ് ആണല്ലോ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പഴംപൊരി തയ്യാറാക്കുമ്പോൾ ഒരിക്കൽപോലും കടകളിൽ നിന്നും വാങ്ങുന്നതിന്റെ അത്ര രുചി കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. നല്ല രുചികരമായ സോഫ്റ്റ് ആയ പഴം പൊരി വീട്ടിൽ തന്നെ തയ്യാറാക്കാനായി ചെയ്തു നോക്കാവുന്ന ഒരു റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.

  • നേന്ത്രപ്പഴം – അരക്കിലോ
  • മൈദ- ഒന്നര കപ്പ്
  • അരിപ്പൊടി – കാൽ കപ്പ്
  • മഞ്ഞൾപൊടി – ഒരു പിഞ്ച്
  • പഞ്ചസാര- ഒന്നര ടേബിൾ സ്പൂൺ
  • ദോശമാവ്- രണ്ട് ടേബിൾ സ്പൂൺ
  • ഉപ്പ്- ഒരു പിഞ്ച്

ആദ്യം തന്നെ നന്നായി പഴുത്ത പഴങ്ങൾ നോക്കി എടുത്ത് തോലെല്ലാം കളഞ്ഞശേഷം ഒട്ടും കനമില്ലാത്ത സ്ലൈസുകളായി മുറിച്ചെടുത്ത് വയ്ക്കുക. പഴുക്കാത്ത പഴം ഉപയോഗിച്ചാൽ പഴംപൊരി ഉണ്ടാക്കിയാലും ഒരു കറ ഫീൽ ഉണ്ടാകുന്നതാണ്. അടുത്തതായി പഴംപൊരിയിലേക്ക് ആവശ്യമായ ബാറ്റർ തയ്യാറാക്കി എടുക്കണം.
അതിനായി ഒരു പാത്രത്തിലേക്ക് എടുത്തുവച്ച മൈദ,അരിപ്പൊടി, മഞ്ഞൾപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ഇട്ടശേഷം ഒരു വിസ്ക് ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.ശേഷം ഒന്നര കപ്പ് അളവിൽ വെള്ളമെടുത്ത് അത് കുറേശ്ശെയായി മാവിലേക്ക് ഒഴിച്ച് ഒട്ടും കട്ടകൾ ഇല്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കണം. പഴംപൊരി ഉണ്ടാക്കുമ്പോൾ കൂടുതൽ നിറം ലഭിക്കാനായി മഞ്ഞൾപൊടിയോ അല്ലെങ്കിൽ ഫുഡ് കളറോ ആവശ്യാനുസരണം ഉപയോഗപ്പെടുത്താവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പഴംപൊരിക്ക് കൂടുതൽ മഞ്ഞ നിറം കിട്ടുന്നതാണ്. അതുപോലെ പഴംപൊരിയുടെ ബാറ്ററില്‍ അരിപ്പൊടി ചേർക്കുമ്പോൾ പുറംഭാഗം നല്ല രീതിയിൽ കൃസ്പായി കിട്ടും. പഴംപൊരി നല്ല രീതിയിൽ സോഫ്റ്റ് ആവാനായി പലരും
ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡർ എന്നിവ ഉപയോഗിക്കാറുണ്ട്. എന്നാൽ അതിനു പകരമായി ഇവിടെ ദോശമാവാണ് ബാറ്ററിലേക്ക് ചേർത്തു കൊടുക്കുന്നത് ദോശമാവ് കൂടി ബാറ്ററിലേക്ക് ചേർത്ത ശേഷം

കുറഞ്ഞത് അഞ്ചു മണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി വെക്കണം. എന്നാൽ മാത്രമാണ് പഴംപൊരി തയ്യാറാക്കുമ്പോൾ നല്ല രീതിയിൽ സോഫ്റ്റ് ആയി കിട്ടുകയുള്ളൂ. അതല്ല ഒട്ടും സമയം ഇല്ല എങ്കിൽ അരമണിക്കൂറെങ്കിലും മാവ് റസ്റ്റ് ചെയ്യാനായി വെക്കണം. എന്നാൽ മാത്രമേ പഴംപൊരി ഉദ്ദേശിച്ച രീതിയിൽ ഉണ്ടാക്കാനായി സാധിക്കുകയുള്ളൂ. ബാറ്റർ റെഡിയായി കഴിഞ്ഞാൽ പഴംപൊരി ഉണ്ടാക്കാനുള്ള കാര്യങ്ങൾ ചെയ്തെടുക്കാം. ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് പഴംപൊരി വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ല രീതിയിൽ തിളച്ച് തുടങ്ങുമ്പോൾ ഓരോ സ്ലൈസ് പഴമായി ബാറ്ററിലേക്ക് ഇട്ട് നല്ലതുപോലെ മുക്കിയെടുത്ത ശേഷം എണ്ണയിലിട്ട് വറുത്ത് കോരാവുന്നതാണ്. ഇതേ രീതിയിൽ എടുത്തുവച്ച മുഴുവൻ പഴക്കഷണങ്ങളും ബാറ്ററിൽ മുക്കി പൊരിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നല്ല സോഫ്റ്റ് ആയ ടേസ്റ്റി ആയ പഴംപൊരി റെഡിയായി കിട്ടും. ബാറ്ററിൽ ചേർക്കുന്ന പഞ്ചസാരയുടെ അളവെല്ലാം ഓരോരുത്തർക്കും ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. പഴംപൊരി റെഡിയായി കഴിഞ്ഞാൽ ചൂടോടുകൂടി തന്നെ നേരിട്ട് സെർവ് ചെയ്യുകയോ അതല്ലെങ്കിൽ സൈഡ് ഡിഷ് ആയി ബീഫ് പോലുള്ള വിഭവങ്ങൾ കൂടി ചേർത്ത് വിളമ്പുകയോ ചെയ്യാം. സ്ഥിരമായി ഉണ്ടാക്കാറുള്ള രീതികളിൽ നിന്നും ഒന്ന് മാറ്റി ഈ ഒരു രീതിയിൽ പഴംപൊരി തയ്യാറാക്കുകയാണെങ്കിൽ നിങ്ങൾക്കും കടകളിൽ നിന്നും കിട്ടുന്ന അതേ രുചിയിലും, സോഫ്റ്റ്നസ്സിലും പഴംപൊരി കഴിക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Pazhampori Recipe Credit : Deena Afsal (cooking with me)

1 thought on “തട്ടുകട സ്റ്റൈലിൽ രുചികരമായ പഴംപൊരി ഇനി എളുപ്പം വീട്ടിലുണ്ടാക്കാം.!! | Kerala Pazhampori Recipe”

  1. Pingback: മുട്ടയും റവയും ഉണ്ടെങ്കിൽ വെറും 5 മിനിറ്റിനുള്ളിൽ സൂപ്പർ നാലുമണി പലഹാരം.!! | Rava Egg Snacks Recipe

Leave a Comment

Your email address will not be published. Required fields are marked *