ഷുഗർ കൂടും എന്ന ഭയമില്ലാതെ കഴിക്കാം ഹെൽത്തിയായ മില്ലറ്റ് പാലപ്പം.!! അരികുമൊരിഞ്ഞ അടിപൊളി പാലപ്പം വളരെ എളുപ്പത്തിൽ.. | Kerala Style Healthy Millet Appam Recipe

About Kerala Style Healthy Millet Appam Recipe

ഇന്ന് വ്യത്യസ്ത രീതിയിലുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് കൂടുതൽ പേരും. അത്തരം ആളുകൾക്ക് സാധാരണയായി ഉണ്ടാക്കാറുള്ള ആപ്പം,ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കാൻ സാധിക്കണമെന്നില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഹെൽത്തി ആയ രുചികരമായ ഒരു മില്ലറ്റ് പാലപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • മില്ലറ്റ്- 3 കപ്പ്
  • തേങ്ങ-1 കപ്പ്
  • വെളുത്ത അവൽ -1 കപ്പ്
  • പഞ്ചസാര-2 ടീസ്പൂൺ
  • യീസ്റ്റ് -1/4 ടീസ്പൂൺ
  • ഉപ്പ് -1 പിഞ്ച്

How To Make Kerala Style Healthy Millet Appam Recipe

ആദ്യം തന്നെ മില്ലറ്റ് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം കുറച്ചുനേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. വെള്ളത്തിൽ നിന്നും എടുത്ത മില്ലറ്റ് മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് തേങ്ങ,യീസ്റ്റ്, പഞ്ചസാര എന്നിവയും ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം മാവിലേക്ക് ആവശ്യമായ വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

ഈയൊരു മാവ് മൂന്നു മുതൽ നാലു മണിക്കൂർ വരെ റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം ആപ്പച്ചട്ടി അടുപ്പത്ത് വെച്ച് സാധാരണ ആപ്പം തയ്യാറാക്കുന്ന അതേ രീതിയിൽ ഒരു കരണ്ടിയളവിൽ മാവൊഴിച്ച് വട്ടത്തിൽ ചുറ്റിച്ചെടുക്കുക. ഇപ്പോൾ നല്ല രുചികരമായ മിലറ്റ് പാലപ്പം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Sheeba’s Recipes

Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe

പച്ചക്കായ കൊണ്ട് ഒരു കിടിലൻ മെഴുക്ക് വരട്ടി.!! 2 പച്ച കായ ഉണ്ടെങ്കില്‍ ഉണ് ഗംഭീരമാക്കാo… | Kerala Style Raw Banana Recipe

Leave a Comment

Your email address will not be published. Required fields are marked *