ഹോട്ടൽ സ്റ്റൈൽ കിടിലൻ മീൻ കറി.!! വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.. അസാദ്യരുചിയിൽ കൊതിപ്പിക്കും ഐറ്റം; | Kerala Style Hotel Fish Curry Recipe

About Kerala Style Hotel Fish Curry Recipe

മീൻ ഉപയോഗിച്ച് വ്യത്യസ്ത രീതികളിലെല്ലാം കറികൾ തയ്യാറാക്കുന്നു പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. തേങ്ങ അരച്ചും അല്ലാതെയും കുടംപുളി ഇട്ടും അല്ലാതെയുമെല്ലാം വ്യത്യസ്ത രുചികളിൽ മീൻ കറി തയ്യാറാക്കാറുണ്ടെങ്കിലും ഹോട്ടലുകളിൽ നിന്നും ലഭിക്കുന്ന ഫിഷ് കറിയുടെ ടേസ്റ്റ് മിക്കപ്പോഴും വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല. എന്നാൽ ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ എങ്ങനെ ഒരു ഫിഷ് കറി തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • മീൻ – 1/2 കിലോ
  • ഉള്ളി – വലുത് ഒരെണ്ണം
  • ഇഞ്ചി വെളുത്തുള്ളി-1 ടീസ്പൂൺ
  • തക്കാളി -1 എണ്ണം
  • മഞ്ഞൾപൊടി -1 പിഞ്ച്
  • മുളകുപൊടി-1 ടീസ്പൂൺ
  • മല്ലിപ്പൊടി-1 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • കുടംപുളി-2 എണ്ണം
  • തേങ്ങ -1/4 കപ്പ്
  • കറിവേപ്പില-1 തണ്ട്
  • വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ

How To Make Kerala Style Hotel Fish Curry Recipe

ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ എടുത്തുവച്ച ഇഞ്ചി വെളുത്തുള്ളി സവാള അരിഞ്ഞെടുത്തതിന്റെ പകുതി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം അതിലേക്ക് കുറച്ച് മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നുകൂടി വഴറ്റണം. അതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞെടുത്തത് കൂടി ചേർത്ത് വെന്ത് ഉടഞ്ഞു തുടങ്ങുമ്പോൾ തേങ്ങ കൂടി ചേർത്ത് കൊടുക്കുക.ഈയൊരു കൂട്ടിന്റെ ചൂടാറാനായി മാറ്റിവയ്ക്കാം.

ഈ സമയം കൊണ്ട് ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം എഴുത്തുവച്ച സവാള, കറിവേപ്പില എന്നിവയിട്ട് വഴറ്റിയെടുക്കുക. അതിലേക്ക് എടുത്തുവച്ച മുളകുപൊടി,മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്ന് ചൂടാക്കിയ ശേഷം നേരത്തെ എടുത്തുവച്ച കൂട്ട് അരച്ച് ആ ഒരു അരപ്പ് കൂടി ചേർത്തു കൊടുക്കുക. അരപ്പ് തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കുടംപുളി ഇട്ട് ഒന്നുകൂടി തിളപ്പിച്ച ശേഷം മീൻ കഷണങ്ങൾ ഇട്ട് അടച്ചുവെച്ച് വേവിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Sheeba’s Recipes

Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe

ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe

Leave a Comment

Your email address will not be published. Required fields are marked *