About Kerala Style Onion Chammanthi
കാലങ്ങളായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ചമ്മന്തി. വ്യത്യസ്ത രുചികളിലും, ചേരുവകൾ ഉപയോഗിച്ചുമെല്ലാം പലതരം ചമ്മന്തികൾ തയ്യാറാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി അതേസമയം ഇരട്ടി രുചിയിൽ കഴിക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants
- സവാള -1 വലുത്
- ഉണക്കമുളക് – 5 എണ്ണം
- ഇഞ്ചി-1 വലിയ കഷണം
- ഉപ്പ്- ആവശ്യത്തിന്
- കറിവേപ്പില-1 തണ്ട്
- വെളിച്ചെണ്ണ-1 ടീസ്പൂൺ
- പുളി – 1 നെല്ലിക്ക വലുപ്പത്തിൽ
- തേങ്ങ -1 പിടി

How To Make Kerala Style Onion Chammanthi
ആദ്യം തന്നെ സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച സവാള ഇട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. ശേഷം എടുത്തുവച്ച കറിവേപ്പില, ഉണക്കമുളക്, ഇഞ്ചി എന്നിവ കൂടി സവാള യോടൊപ്പം ചേർത്ത് നല്ലതുപോലെ വറുത്തെടുക്കണം. അവസാനമായി എടുത്തുവച്ച തേങ്ങ കൂടി അതിലേക്ക് ചേർത്ത് കൊടുക്കണം.

ഈയൊരു കൂട്ടിന്റെ ചൂട് ഒന്ന് മാറിക്കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും എടുത്തുവച്ച പുളിയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇതിൽ ഒട്ടും വെള്ളം ചേർക്കേണ്ടതില്ല. ഇപ്പോൾ നല്ല രുചികരമായ ചമ്മന്തി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe
ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe