Kinnathappam Recipe (4)

രുചികരമായ നല്ല സോഫ്റ്റ് ആയ കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാം.!! | Kinnathappam Recipe

About Kinnathappam Recipe

പണ്ടുകാലങ്ങളായി തന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും കിണ്ണത്തപ്പം. എന്നാൽ പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിൽ ആയിരിക്കും കിണ്ണത്തപ്പം തയ്യാറാക്കാറുള്ളത്. അരിപ്പൊടി ഉപയോഗിച്ചും, ഗോതമ്പ് പൊടി ഉപയോഗിച്ചും, അരി അരച്ചുമെല്ലാം വ്യത്യസ്ത രീതികളിൽ തയ്യാറാക്കുന്ന പലഹാരങ്ങളിൽ ഒന്നാണല്ലോ കിണ്ണത്തപ്പം. മാത്രമല്ല തേങ്ങാക്കൊത്ത്, ചെറിയ ഉള്ളി എന്നിവയെല്ലാം വറുത്തിട്ടും ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കാറുണ്ട്. പലപ്പോഴും മാവ് തയ്യാറാക്കുമ്പോൾ അതിന്റെ കൺസിസ്റ്റൻസി ശരിയാകാത്തത് മൂലം കിണ്ണത്തപ്പം തയ്യാറാക്കുമ്പോൾ അത് ശരിയായി കിട്ടുന്നില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. മാത്രമല്ല ഗോതമ്പുപൊടി ഉപയോഗിച്ചുള്ള കിണ്ണത്തപ്പത്തെപ്പറ്റി അധികമാരും ചിന്തിച്ചിട്ടുണ്ടാവുകയുമില്ല. വളരെയധികം രുചിയോടു കൂടി തന്നെ നല്ല സോഫ്റ്റ് ആയ കിണ്ണത്തപ്പം ഗോതമ്പുപൊടി ഉപയോഗിച്ച് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Ingrediants

ഗോതമ്പുപൊടി -1 കപ്പ്
തേങ്ങാപ്പാൽ -1 കപ്പ്
ശർക്കര പാനി- മധുരത്തിന് ആവശ്യമായത്
ഏലക്കാപ്പൊടി -1 പിഞ്ച്
ജീരകം-1 പിഞ്ച്

How To Make Kinnathappam Recipe

കിണ്ണത്തപ്പം തയ്യാറാക്കി എടുക്കുന്നതിന് മുൻപായി തന്നെ അത് ആവി കയറ്റാനായുള്ള കാര്യങ്ങൾ ചെയ്തെടുക്കണം. അതിനായി ഒരു ഇഡലി പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉള്ള വെള്ളമൊച്ച് ഒരു അത്യാവശ്യം കാട്ടിയുള്ള പാത്രം ഉൾഭാഗം പുറത്തേക്ക് വരുന്ന രീതിയിൽ സെറ്റ് ചെയ്തു കൊടുക്കുക. ഇതൊന്ന് ചൂടായി വരുന്ന സമയം കൊണ്ട് കിണ്ണത്തപ്പത്തിന് ആവശ്യമായ മാവ് തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് എടുത്തു വച്ച ഗോതമ്പു പൊടി ഇട്ടു കൊടുക്കുക. ശേഷം ഇളം ചൂടോടു കൂടി അരിച്ചെടുത്ത ശർക്കരപ്പാനി കുറേശ്ശെയായി ഗോതമ്പ് പൊടിയിലേക്ക് ഒഴിച്ച് കട്ടകൾ ഇല്ലാത്ത രീതിയിൽ നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. മാവ് നല്ലതുപോലെ സെറ്റായി തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ കുറേശെയായി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തെടുക്കണം. തേങ്ങാപ്പാൽ എടുക്കുമ്പോൾ നല്ല കട്ടിയോടു കൂടിയ പാല് മാത്രമാണ് കിണ്ണത്തപ്പത്തിനായി ഉപയോഗിക്കുന്നത്. മാത്രവുമല്ല ഈ ഒരു മാവ് തയ്യാറാക്കുമ്പോൾ ഒട്ടും വെള്ളം ചേർക്കേണ്ടതില്ല. അതിന് പകരമായാണ് തേങ്ങാപ്പാൽ ഉപയോഗപ്പെടുത്തുന്നത്. ഒരു കാരണവശാലും മാവ് വളരെ ലൂസ് ആയ കൺസിസ്റ്റൻസിയിൽ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതൊന്ന് ഉറപ്പു വരുത്താനായി ഒരു സ്പൂൺ ഉപയോഗിച്ച് മാവിൽ ഡിപ്പ് ചെയ്തു നോക്കുമ്പോൾ മുകളിൽ ചെറിയ രീതിയിൽ ഒഴുകി നിൽക്കുന്ന പരുവത്തിൽ ആയിരിക്കണം മാവ് ഉണ്ടാകേണ്ടത്. അവസാനമായി മാവിലേക്ക് അല്പം തരികളില്ലാത്ത രീതിയിൽ പൊടിച്ചെടുത്ത ഏലക്ക കൂടി ചേർത്തു കൊടുക്കണം. ഏലക്കയുടെ മണം ഇഷ്ടമില്ലാത്തവർക്ക് ഈയൊരു സ്റ്റെപ്പ് ഒഴിവാക്കാം. ഒരു ബേക്കിംഗ് ട്രേ എടുത്ത് അതിനകത്തേക്ക് അല്പം നെയ്യ് തടവി കൊടുക്കുക. ശേഷം തയ്യാറാക്കി വെച്ച മാവ് അതിലേക്ക് ഒഴിച്ച് കൊടുക്കുക. ജീരകത്തിന്റെ ടേസ്റ്റ് ഇഷ്ടമാണെങ്കിൽ അല്പം ജീരകം മാവിന്റെ

മുകളിലായി ഇട്ടു കൊടുക്കാവുന്നതാണ്. നന്നായി ചൂടായ ഇഡലി പാത്രത്തിലേക്ക് തയ്യാറാക്കി വെച്ച മാവ് ഇറക്കി വെച്ച് 10 മുതൽ 15 മിനിറ്റ് വരെ ആവി കയറ്റി എടുക്കാവുന്നതാണ്. വളരെയധികം രുചികരവും എന്നാൽ ഉണ്ടാക്കാൻ എളുപ്പമുള്ളതുമായ ഗോതമ്പുപൊടി ഉപയോഗിച്ചുള്ള കിണ്ണത്തപ്പം ഒരുതവണയെങ്കിലും ഉണ്ടാക്കി നോക്കിയാൽ അതിന്റെ രുചി എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കാം. മാവ് അരച്ച് തയ്യാറാക്കേണ്ട രീതി ആയത് കൊണ്ട് തന്നെ ഈയൊരു കിണ്ണത്തപ്പം തയ്യാറാക്കാനായി കൂടുതൽ സമയം ആവശ്യമായി വരുന്നില്ല. മാത്രമല്ല ഓരോരുത്തരുടെയും ഇഷ്ടനുസരണം തേങ്ങാക്കൊത്ത്, ചെറിയ ഉള്ളി എന്നിവയെല്ലാം നെയ്യിൽ വറുത്ത് ഈ ഒരു കിണ്ണത്തപ്പത്തിൽ ചേർത്തു കൊടുക്കാവുന്നതാണ്. ഗോതമ്പുപൊടി ഉപയോഗിച്ചുള്ള കിണ്ണത്തപ്പം ഇതുവരെ ട്രൈ ചെയ്തു നോക്കാത്തവർക്ക് ഈ ഒരു രീതിയിലൂടെ ചെയ്തു നോക്കാവുന്നതാണ്. ഒരു കാരണവശാലും ഫ്ലോപ്പ് ആവുമെന്ന പേടിയും വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Credit: Oru Malayali Veedu.

അമൃതം പൊടി ഉപയോഗിച്ച് ഒരു കിടിലൻ പ്രോട്ടീൻ ലഡ്ഡു തയ്യാറാക്കാം.!!

Leave a Comment

Your email address will not be published. Required fields are marked *