About Left over Rice Recipe
Left Over Rice Recipe: മലയാളികളുടെ മാത്രമല്ല, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും പ്രഭാത ഭക്ഷ ണങ്ങളിൽ ഇടംപിടിച്ച ഒരു ഭക്ഷണ വിഭവമാണല്ലോ ഇഡലി. തയ്യാറാക്കാൻ വളരെയധികം എളുപ്പവും എന്നാൽ രുചികരവുമായ ഇഡ്ഡലി പോഷക ഗുണങ്ങളാലും സമ്പന്നമാണ്. മാവ് ഫെർമെന്റ് ചെയ്ത് ഉണ്ടാക്കിയെടുക്കുന്ന ഇഡലിയിൽ ധാരാളം പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ കഴിക്കാവുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡലി എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടായിരിക്കില്ല. ഇഡലിയോടൊപ്പം വ്യത്യസ്ത കോമ്പിനേഷനുകൾ പരീക്ഷിക്കുന്ന ആളുകളും കുറവല്ല. ചൂട് ഇഡലിയോടൊപ്പം സാമ്പാർ,ചട്നി, പൊടി, ചിക്കൻ കറി,ബീഫ് കറി, മട്ടൻ കറി എന്നിങ്ങനെ പലവിധ കോമ്പിനേഷനുകളും പരീക്ഷിക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ പണി പാളുന്നത് ഇഡലി തയ്യാറാക്കാനായി അരിയും ഉഴുന്നും വെള്ളത്തിൽ ഇടാൻ മറക്കുമ്പോൾ ആയിരിക്കും. അതേസമയം അരിയും ഉഴുന്നും വെള്ളത്തിൽ ഇടാതെ തന്നെ വളരെ രുചികരമായ ഇഡലി എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.അതും അടുക്കളയിൽ ബാക്കി വരുന്ന ചോറ് ഉപയോഗിച്ചു കൊണ്ട് തന്നെ.

Ingrediants
ചോറ്-1 1/2 കപ്പ്
അരിപ്പൊടി-1 കപ്പ്
വെള്ളം-1 കപ്പ്
ഉപ്പ്- ആവശ്യത്തിന്

How To Left Over Rice Recipe
ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കുമ്പോൾ രണ്ടുണ്ട് കാര്യം. ഒന്നാമത്തെ കാര്യം അരിയും ഉഴുന്നും വെള്ളത്തിലിട്ടില്ല എങ്കിലും വളരെ എളുപ്പത്തിൽ ഇഡലി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. മറ്റൊരു സാഹചര്യം ചോറ് അധികമായി വീട്ടിൽ വരുമ്പോൾ അത് വെറുതെ കളയേണ്ട ആവശ്യമില്ല. ഇനി എങ്ങനെ ഈ ഇഡലി ഉണ്ടാക്കിയെടുക്കാമെന്ന് മനസ്സിലാക്കാം. ആദ്യം തന്നെ എടുത്തു വച്ച ചോറ് ഒരു പാത്രത്തിലേക്ക് ഇട്ടശേഷം അതിലേക്ക് അരിപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ ഒന്ന് ഇളക്കി യോജിപ്പിക്കുക. ശേഷം വെള്ളം കുറേശ്ശെയായി മാവിലേക്ക് ഒഴിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഒന്ന് യോജിപ്പിച്ച് എടുക്കണം. തയ്യാറാക്കിവെച്ച ചോറിന്റെ കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് അരയ്ക്കാൻ ആവശ്യമായ കുറച്ചു വെള്ളം കൂടി ഒഴിച്ച ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു മാവ് തയ്യാറാക്കുമ്പോൾ ഉഴുന്ന് ഉപയോഗിക്കാത്തത് കൊണ്ട് തന്നെ മാവ് കൂടുതൽ സമയം ഫെർമെന്റ് ചെയ്യാനായി വയ്ക്കേണ്ടതുണ്ട്. മാത്രവുമല്ല മാവ് ഫെർമെന്റ് ചെയ്യാനായി വയ്ക്കുന്നതിനു മുമ്പ് കൈ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം. നാളെയാണ് ഇഡലി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ കുറഞ്ഞത് ഇന്ന് രാവിലെ
എങ്കിലും ഈ ഒരു രീതിയിൽ മാവരച്ചു വെച്ചാൽ മാത്രമാണ് ഉദ്ദേശിച്ച രീതിയിൽ ഇഡലി തയ്യാറാക്കി എടുക്കാനായി സാധിക്കുകയുള്ളൂ.ശേഷം ഇത്തരത്തിൽ ഫെർമെന്റ് ചെയ്തെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളം ആവശ്യമെങ്കിൽ അതുകൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് ആവി കയറ്റാനായി വയ്ക്കുക. ശേഷം സാധാരണ ഇഡ്ഡലി തയ്യാറാക്കുന്ന അതേ രീതിയിൽ തട്ടിൽ അല്പം എണ്ണ തൂവി ഹൈ ഫ്ലെയിമിൽ വച്ച് ഇഡലി ആവി കയറ്റി എടുക്കണം. സാധാരണ ഇഡ്ഡലി ചൂടാക്കി എടുക്കുന്നതിനേക്കാൾ അല്പം ചൂടു കയറ്റി എടുക്കുമ്പോൾ മാത്രമാണ് ഈ ഇഡ്ഡലി എളുപ്പത്തിൽ ആയി കിട്ടുകയുള്ളൂ. എന്നാൽ സാധാരണ ഇഡലിയിൽ നിന്നും യാതൊരു രുചി വ്യത്യാസവും ഇതിനൊട്ട് ഉണ്ടാവുകയുമില്ല. അരിയും ഉഴുന്നും വെള്ളത്തിൽ ഇടാൻ മറക്കുന്ന സാഹചര്യങ്ങളിൽ ഒരു തവണയെങ്കിലും ഈ ഒരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. അതല്ലെങ്കിൽ കൂടുതൽ അളവിൽ ചോറ് വീട്ടിൽ ബാക്കിവരുന്ന അവസരങ്ങളിലും ഈ രീതിയിൽ ഇഡലി തയ്യാറാക്കി നോക്കാം. ചൂട് സാമ്പാർ, ചട്ണി എന്നിങ്ങനെ ഇഷ്ടമുള്ള കോമ്പിനേഷനൊപ്പം രുചികരമായ ഈ ഇഡലി ട്രൈ ചെയ്തു നോക്കുകയാണെങ്കിൽ സാധാരണ ഇഡലിയിൽ നിന്നും എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുകയും ചെയ്യാം. വളരെയധികം രുചികരവും എന്നാൽ സാധാരണ തയ്യാറാക്കുന്ന ഇഡലിയിൽ നിന്നും യാതൊരു വ്യത്യാസവും ഇല്ലാത്ത ഈ ഒരു ഇഡലി തയ്യാറാക്കുന്ന രീതി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
