നാവിൽ കപ്പലോടും രുചിയിൽ കിടിലൻ നാരങ്ങ അച്ചാർ തയ്യാറാക്കാം.!! | Lemon Pickle Recipe

Lemon Pickle Recipe : ഓരോ സീസണിലും ലഭിക്കുന്ന കായ്ഫലങ്ങൾ ഉപയോഗപ്പെടുത്തി വ്യത്യസ്ത അച്ചാറുകൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ഇത്തരത്തിൽ ചൂടുകാലമായാൽ ഏറ്റവും കൂടുതൽ ലഭിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ വെള്ളമാക്കി കുടിക്കാനും അച്ചാർ ഉണ്ടാക്കാനും പഴുത്ത നാരങ്ങ നോക്കി തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. അതല്ലെങ്കിൽ നാരങ്ങക്ക് പുളി കൂടുതലായിരിക്കും. നല്ല പഴുത്ത നാരങ്ങ ഉപയോഗപ്പെടുത്തി കൂടുതൽ ദിവസം സൂക്ഷിച്ചു വയ്ക്കാവുന്ന രീതിയിൽ രുചികരമായ ഒരു അച്ചാർ എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.

  • നാരങ്ങകൾ – 15 എണ്ണം
  • വെളുത്തുള്ളി – ഒരു പിടി
  • കാശ്മീരി മുളകുപൊടി – രണ്ട് ടേബിൾ സ്പൂൺ
  • എരിവുള്ള മുളകുപൊടി – ഒരു ടേബിൾ സ്പൂൺ
  • കായപ്പൊടി – കാൽ ടേബിൾ സ്പൂൺ
  • ഉലുവപ്പൊടി – കാൽ ടേബിൾ സ്പൂൺ
  • വിനാഗിരി – ഒരു ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

ആദ്യം തന്നെ നാരങ്ങ നല്ല രീതിയിൽ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി എടുക്കണം. ശേഷം അടി കട്ടിയുള്ള ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് അതിലേക്ക് അല്പം മഞ്ഞൾപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച നാരങ്ങകൾ അതിലേക്ക് ഇട്ടു കൊടുക്കുക. നാരങ്ങ വെള്ളത്തിൽ കിടന്ന് ഒരു മീഡിയം രീതിയിൽ വെന്ത് തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷം നാരങ്ങയുടെ ചൂടാറാനായി അൽപ നേരം മാറ്റി വയ്ക്കണം. പൂർണ്ണമായും നാരങ്ങയുടെ ചൂട് പോയി കഴിഞ്ഞാൽ ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് അവയിലെ വെള്ളമെല്ലാം തുടച്ചു കളയുക. ശേഷം നാരങ്ങ നാല് കഷ്ണങ്ങളായി മുറിച്ച് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് വെക്കണം. നാരങ്ങയുടെ കുരു പൂർണമായും ഒഴിവാക്കുന്നതാണ് അച്ചാർ ഇടുമ്പോൾ നല്ലത്. അതല്ലെങ്കിൽ ടൈപ്പ് കൂടാനുള്ള സാധ്യത കൂടുതലാണ്. ഉപ്പ് ചേർത്ത നാരങ്ങ കുറഞ്ഞത് 15 മിനിറ്റ് നേരമെങ്കിലും റസ്റ്റ് ചെയ്യാനായി വെക്കേണ്ടതുണ്ട്. അതിന് ശേഷം അച്ചാർ തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങാം.

അതിനായി അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ലതുപോലെ തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് തോല് കളഞ്ഞ് വൃത്തിയാക്കി വെച്ച വെളുത്തുള്ളി ഇട്ട് ഒന്ന് വഴറ്റി എടുക്കുക. വെളുത്തുള്ളി എണ്ണയിൽ കിടന്ന് നല്ലതുപോലെ സെറ്റായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യണം. പിന്നീട് കാശ്മീരി ചില്ലി, എരിവുള്ള മുളകുപൊടി, കായപ്പൊടി, ഉലുവപ്പൊടി, അച്ചാറിലേക്ക് ആവശ്യമായ ബാക്കി ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. വീണ്ടും സ്റ്റൗ ഓൺ ചെയ്ത് മീഡിയം ഫ്ലൈമിൽ വച്ച് പൊടികളുടെ പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കുക. കൂടുതൽ ദിവസം സൂക്ഷിക്കാവുന്ന രീതിയിലാണ് അച്ചാർ തയ്യാറാക്കുന്നത് എങ്കിൽ വിനാഗിരി കൂടി ഈയൊരു സമയത്ത് ചേർത്തു കൊടുക്കണം. വിനാഗിരി പൊടികളിലേക്ക് ചേർത്ത ഉടനെ തന്നെ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷം അരിഞ്ഞുവെച്ച നാരങ്ങ കൂടി ആ ഒരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്ത് എടുക്കുക. നാരങ്ങയുടെ ചൂട് പൂർണമായും പോയതിനു ശേഷം മാത്രമേ കണ്ടെയ്നറുകളിലാക്കാൻ പാടുകയുള്ളൂ. ഒട്ടും വെള്ളമില്ലാത്ത എയർ ടൈറ്റ് ആയ കണ്ടെയ്നറുകൾ നോക്കി വേണം അച്ചാർ സൂക്ഷിക്കാനായി തിരഞ്ഞെടുക്കാൻ. ഈയൊരു അച്ചാർ തയ്യാറാക്കിയ ഉടനെ തന്നെ ഉപയോഗിക്കാനായി സാധിക്കില്ല. കുറഞ്ഞത് ഒരാഴ്ച സമയമെങ്കിലും അച്ചാർ റസ്റ്റ് ചെയ്തതിനു ശേഷം ഉപയോഗിക്കുകയാണെങ്കിൽ നല്ല രുചി ലഭിക്കും. ഗീ റൈസ്, ചോറ്, കഞ്ഞി എന്നിവയോടൊപ്പമെല്ലാം സൈഡ് ഡിഷ് ആയി വിളമ്പാവുന്ന ഒരു സ്പൈസി നാരങ്ങ അച്ചാർ ഈയൊരു രീതിയിൽ ഒരു തവണയെങ്കിലും തയ്യാറാക്കി നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Lemon Pickle Recipe Credit : Sheeba’s Recipes

1 thought on “നാവിൽ കപ്പലോടും രുചിയിൽ കിടിലൻ നാരങ്ങ അച്ചാർ തയ്യാറാക്കാം.!! | Lemon Pickle Recipe”

  1. Pingback: Kerala GreenPeas Curry Recipe | ചായകടയിലെ ഗ്രീൻപീസ് കറി കഴിച്ചിട്ടുണ്ടോ.!! അടിപൊളി സ്വാദിൽ എളുപ്പത്തിൽ ഒരു ഗ്രീൻപ

Leave a Comment

Your email address will not be published. Required fields are marked *