Mackerel Curry Recipe (3)

കട്ടിയുള്ള നല്ല രുചിയോടുകൂടിയ അയലക്കറി തയാറാക്കിയാലോ ?കാണാം.!! | Mackerel Curry Recipe

About Mackerel Curry Recipe

Mackerel Curry Recipe: മത്തി,അയല പോലുള്ള മീനുകൾ ആണല്ലോ നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്നത്. അതുകൊണ്ടു തന്നെ മത്തി മുളകിട്ടതും തേങ്ങ അരച്ച അയലക്കറിയുമെല്ലാം നമ്മൾ മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഉൾപ്പെടുന്നവയാണ്. ഇത്തരം കറികൾ തന്നെ പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലാണ് തയ്യാറാക്കുന്നത്. തേങ്ങ അരച്ചും പൊള്ളിച്ചും വറുത്തും അയല ഉപയോഗിച്ച് തയ്യാറാക്കാവുന്ന നിരവധി വിഭവങ്ങൾ ഉണ്ടെങ്കിലും അതിൽ മിക്ക ആളുകളുടെയും ഫേവറേറ്റ് എന്ന് പറയുന്നത് തേങ്ങയരച്ച അയലക്കറി ആയിരിക്കും.അതും പച്ച മാങ്ങ കൂടി ചേർത്താൽ പിന്നെ രുചിയുടെ കാര്യം പറയേണ്ടതില്ലല്ലോ. എന്നാൽ ഉപയോഗിക്കുന്ന ചേരുവകളുടെ അളവിലുള്ള ചെറിയ വ്യത്യാസങ്ങൾ പോലും മീൻ കറിയുടെ ടേസ്റ്റിൽ വലിയ വ്യത്യസ്തത കൊണ്ടു വരും. വളരെയധികം രുചികരവും എന്നാൽ തയ്യാറാക്കാൻ എളുപ്പമുള്ളതുമായ ഒരു കിടിലൻ തേങ്ങയരച്ച അയല കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants

അയല-1 കിലോ
പച്ചമാങ്ങ-1 എണ്ണം
ചെറിയ ഉള്ളി-10 എണ്ണം
തക്കാളി-1 എണ്ണം
ഇഞ്ചി വെളുത്തുള്ളി-2 ടേബിൾ സ്പൂൺ അളവിൽ ചെറുതായി അരിഞ്ഞെടുത്തത്
കറിവേപ്പില-1 തണ്ട്
ഉണക്കമുളക് -3 എണ്ണം
മുളകുപൊടി-1 ടീസ്പൂൺ
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
മല്ലിപ്പൊടി-2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ-2 ടീസ്പൂൺ
തേങ്ങ-10 ടേബിൾ സ്പൂൺ

How To Make Cherupayar Dosa Recipe

അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അരിഞ്ഞു വെച്ചതിൽ നിന്നും പകുതി ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം അതിലേക്ക് വൃത്തിയാക്കി വെച്ച ചെറിയ ഉള്ളിയിൽ നിന്നും പകുതി ചെറുതായി അരിഞ്ഞെടുത്തത് കൂടി ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. എല്ലാ ചേരുവകളുടെയും പച്ചമണം പോയി തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഈ ഒരു കൂട്ടിലേക്ക് എടുത്തുവച്ച പൊടികളെല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.ഒരു കാരണ വശാലും പൊടികൾ കരിഞ്ഞു പോകാതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കുക. കറിക്ക് അധികം കളർ ആവിശ്യം ഇല്ലാത്തതു കൊണ്ട് തന്നെ ഇവിടെ എരിവുള്ള മുളകുപൊടി ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ശേഷം ചെറുതായി അരിഞ്ഞു വെച്ച തക്കാളി കൂടി ചേർത്ത് കുറച്ചു വെള്ളം കൂടി ഒഴിച്ച് അൽപ്പനേരം അടച്ചു വെച്ച് വേവിക്കുക. ശേഷം ഈ ഒരു കൂട്ടിന്റെ ചൂട് ഒന്ന് ആറാനായി മാറ്റി വയ്ക്കാം.

ഈയൊരു സമയം കൊണ്ട് ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം കടുകും ഉണക്കമുളകും കറിവേപ്പിലയും ഇട്ട് ഒന്ന് വഴറ്റിയ ശേഷം ബാക്കിയുള്ള ചെറിയ ഉള്ളി, ഇഞ്ചി,വെളുത്തുള്ളി എന്നിവ കൂടി ചേർത്ത് കരിയാത്ത രീതിയിൽ ഒന്ന് കൂടി ചൂടാക്കി എടുക്കുക. എല്ലാ ചേരുവകളും നല്ല രീതിയിൽ മിക്സ് ആയി വരുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച തേങ്ങയുടെ കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു അരപ്പു കൂടി മൺചട്ടിയിലേക്ക് ഒഴിച്ച് നല്ലതുപോലെ തിള വന്നു തുടങ്ങുമ്പോൾ അതിലേക്ക് നീളത്തിൽ അരിഞ്ഞെടുത്ത മാങ്ങ കഷ്ണങ്ങളും, കഴുകി വൃത്തിയാക്കി വെച്ച മീനിന്റെ കഷ്ണങ്ങളും ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം കുറച്ചുകൂടി ഉപ്പും കറിവേപ്പിലയും ഇട്ട് കറി അടച്ചു വെച്ച് വേവിക്കാം. ഓരോരുത്തരുടെയും ആവശ്യാനുസരണം കറിയുടെ കൺസിസ്റ്റൻസിയിൽ വ്യത്യാസം വരുത്താവുന്നതാണ്. എന്നാൽ അത്യാവശ്യം കുറുകി വറ്റിയിരിക്കുന്ന രീതിയിൽ ഈ ഒരു കറി കഴിക്കുമ്പോൾ ആയിരിക്കും കൂടുതൽ രുചി ലഭിക്കുക. മാത്രമല്ല പുളി കുറവായ മാങ്ങയാണ് ഉപയോഗിക്കുന്നത് എങ്കിൽ അല്പം വാളൻപുളി കൂടി കറിയിലേക്ക് പിഴിഞ്ഞൊഴിക്കാവുന്നതാണ്. വളരെയധികം രുചികരമായ ഈ ഒരു അയലക്കറി ചൂട് ചോറിനൊപ്പം കഴിക്കുമ്പോഴാണ് അതിന്റെ രുചി കൃത്യമായി അറിയാനായി സാധിക്കുക. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Credit:Jess Creative World

അടിപൊളി രുചിയിൽ കുറുകിയ മീൻ കറി വളരെ ഈസിയായി ഉണ്ടാക്കി നോക്കിയാലോ ?.!!

Leave a Comment

Your email address will not be published. Required fields are marked *