Mathi Mulakittathu Recipe : മത്തിക്കറി പല രീതിയിൽ വയ്ക്കുന്നതും നിങ്ങൾക്കറിയാം. തേങ്ങ പച്ചയ്ക്ക് അരച്ചും വറുത്തരച്ചും മുളകിട്ടും തേങ്ങാപ്പാൽ ഒഴിച്ചും അങ്ങനെ പല രീതികളിൽ മത്തിക്കറി തയ്യാറാക്കാം. അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി മത്തി കറി തയ്യാറാക്കുന്ന ഒരു രീതി എങ്ങനെയെന്ന് നോക്കാം. ഇതിനായി ഒരു ചട്ടിയിലേക്ക് ഒരു വലിയ തക്കാളിചെറുതാക്കി അരിഞ്ഞത് എടുക്കുക. ഇതിലേക്ക് ഒരു പച്ചമുളക് അരിഞ്ഞത്,
ഒരു വലിയ കഷണം ഇഞ്ചി ചതച്ചത്,നാല് അല്ലി വെളുത്തുള്ളി ചതച്ചത്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി,
ഒരു ടേബിൾ സ്പൂൺ മുളകുപൊടി, അര ടേബിൾ സ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് കറിവേപ്പില ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് ഒന്നര കപ്പ് ചൂടുവെള്ളം ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. കറിക്ക് നല്ലൊരു കളർ ലഭിക്കുന്നതിനായി ഒരു ചെറിയ
കഷണം ബീട്രൂട്ട് അരിഞ്ഞത് ചേർക്കാം. ഇനി അടുപ്പു കത്തിച്ച് ചട്ടി അതിലേക്ക് വയ്ക്കാം. ശേഷം നന്നായി തിളപ്പിക്കുക. രണ്ടു മിനിറ്റ് എങ്കിലും നന്നായി തിളക്കണം. ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള മത്തി ചേർത്തു കൊടുക്കാം.ആവശ്യാനുസരണം വാളൻപുളി വെള്ളം ചേർക്കാം.അഞ്ചു മിനിറ്റ് നന്നായി തിളപ്പിക്കുക. ആവശ്യമെങ്കിൽ അല്പം കൂടി ഉപ്പ് ചേർക്കാം. ഒരു ടീസ്പൂൺ വെളിച്ചെണ്ണ കറിക്ക് മുകളിലായി
ഒഴിച്ചു കൊടുക്കുക.അതിനുമുകളിലേക്ക് ആയി കുറച്ചു കറിവേപ്പില ഇട്ടു കൊടുത്താൽ മത്തി വറ്റിച്ചത് തയ്യാറായി. കറി വെക്കുന്നതിൽ നിന്നും മാറ്റി വെച്ച കുറച്ച് മത്തി കുരുമുളക് പൊടിയും മുളക് പൊടിയും കുറച്ച് ഇഞ്ചി പച്ചമുളക് പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലത് പോലെ മീനിൽ തേച്ചു പിടിപ്പിച്ച് ചൂട് വെളിച്ചെണ്ണയിൽ വറുത്തു കോരി എടുക്കുക. കുറച്ച് പപ്പടം വറുത്തതും കൂടെ ഉണ്ടെങ്കിൽ ഊണ് കുശാൽ.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Mathi Mulakittathu Recipe Credit : sruthis kitchen