About Parippu Curry Recipe
Parippu Curry Recipe:എല്ലാദിവസവും ചോറിനോടൊപ്പം എന്ത് കറി തയ്യാറാക്കണമെന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എല്ലാദിവസവും സാമ്പാറും മോര് കറിയും മാത്രം തയ്യാറാക്കുമ്പോൾ എല്ലാവർക്കും പെട്ടെന്ന് തന്നെ അത് മാത്രം കഴിച്ച് മടുത്തു തുടങ്ങുകയും ചെയ്യാറുണ്ട്. മാത്രമല്ല ചില അവസരങ്ങളിൽ എങ്കിലും കറികൾ തയ്യാറാക്കാനുള്ള കഷണങ്ങൾ വീട്ടിലില്ലാത്ത സാഹചര്യങ്ങളും ഉണ്ടായിരിക്കും. ചോറിനോടൊപ്പം അത്യാവശ്യം എരിവും പുളിയുമെല്ലാം ഉള്ള കറികൾ കഴിക്കാനായിരിക്കും എല്ലാവർക്കും താൽപര്യവും. ഈ പറഞ്ഞ ഏത് സാഹചര്യങ്ങളിലും വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന തേങ്ങ ആവശ്യമില്ലാത്ത ഒരു രുചികരമായ ഒഴിച്ചു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants
സാമ്പാർ പരിപ്പ്-1 കപ്പ്
സവാള-1 എണ്ണം
പച്ചമുളക്-3 എണ്ണം
തക്കാളി-3 എണ്ണം
വെളുത്തുള്ളി- 2 അല്ലി ചതച്ചെടുത്തത്
മുളകുപൊടി-1/2 ടീസ്പൂൺ
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
പുളി-1 ചെറിയ കഷണം
ജീരകം-1 പിഞ്ച്
കടുക്-1 പിഞ്ച്
കറിവേപ്പില-1 തണ്ട്
വെളിച്ചെണ്ണ- താളിപ്പിന് ആവശ്യമായത്

How To Make Parippu Curry Recipe
സാധാരണ രീതിയിലുള്ള പരിപ്പു കറി തയ്യാറാക്കുന്നതിൽ നിന്നും കുറച്ച് വ്യത്യസ്തമായാണ് ഈ ഒരു കറി തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ എടുക്കുന്ന ചേരുവകളിലെ ചെറിയ വ്യത്യാസങ്ങളും അളവിലുള്ള വ്യത്യാസങ്ങളുമെല്ലാം ഈ കറിയുടെ രുചി തന്നെ വലിയ രീതിയിൽ മാറ്റുന്നതാണ്. ആദ്യം തന്നെ എടുത്തു വെച്ച സാമ്പാർ പരിപ്പ് നല്ലതുപോലെ കഴുകി വൃത്തിയാക്കി കുക്കറിലേക്ക് ഇട്ടു കൊടുക്കുക. അതോടൊപ്പം തന്നെ ചെറുതായി അരിഞ്ഞു വെച്ച സവാള,പച്ചമുളക്,തക്കാളി, മുളകുപൊടി,മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്,പച്ചമുളക് എന്നിവ കൂടി ചേർത്തു കൊടുക്കണം. എല്ലാ ചേരുവകളും ഒന്ന് നല്ല രീതിയിൽ മിക്സ് ചെയ്തെടുത്ത ശേഷം കുക്കറിൽ രണ്ട് വിസിൽ വരെ അടുപ്പിച്ച് എടുക്കാം. ഓരോ കുക്കറിന്റെയും വലിപ്പവും ചൂടും അനുസരിച്ച് വിസിൽ അടിപ്പിക്കേണ്ട രീതിയിൽ ചെറിയ വ്യത്യാസങ്ങളെല്ലാം വരുന്നതാണ്. കുക്കറിൽ കിടന്നു എല്ലാ ചേരുവകളും നല്ല രീതിയിൽ മിക്സ് ആയി വന്നു കഴിഞ്ഞാൽ ഒന്നു കൂടി തവി ഉപയോഗിച്ച് ഉടച്ചു കൊടുത്ത് വീണ്ടും സ്റ്റൗ ഓൺ ചെയ്യാവുന്നതാണ്. ഈയൊരു സമയത്ത് എടുത്തു വച്ച പുളി നല്ലതുപോലെ പിഴിഞ്ഞ് കറിയിലേക്ക് ഒഴിച്ചു കൊടുക്കാം. ശേഷം ആവശ്യമെങ്കിൽ കുറച്ചു കൂടി വെള്ളം കറിയിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. പരിപ്പുകറി നല്ല രീതിയിൽ തിളച്ചു കുറുകി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. അടുത്തതായി കറിയിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാം.
അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുക്, ഉണക്കമുളക്, ജീരകം എന്നിവയിട്ട് പൊട്ടിക്കുക. ശേഷം ചതച്ചു വെച്ച വെളുത്തുള്ളി കൂടി താളിപ്പിലേക്ക് ചേർത്ത് ഒന്ന് നല്ല രീതിയിൽ മൂപ്പിച്ച് എടുക്കുക. ശേഷം തയ്യാറാക്കി വെച്ച താളിപ്പ് കറിയിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. വളരെയധികം ടേസ്റ്റിയും എന്നാൽ ഉണ്ടാക്കാൻ എളുപ്പമുള്ളതുമായ ഈ ഒരു കറി ഒരു തവണയെങ്കിലും ചോറിനോടൊപ്പം കഴിച്ചു നോക്കുകയാണെങ്കിൽ അതിന്റെ രുചി മനസ്സിലാകുന്നതാണ്. ചപ്പാത്തിയോടൊപ്പം ഈയൊരു കറി സെർവ് ചെയ്യാവുന്നതാണ്. മാത്രവുമല്ല തക്കാളി എല്ലാം കൂടുതൽ അളവിൽ ഉപയോഗിക്കുന്നതു കൊണ്ടു തന്നെ കറി എളുപ്പത്തിൽ കുറുകി കിട്ടുകയും ചെയ്യും. തേങ്ങയോ മറ്റു പച്ചക്കറികളോ വീട്ടിൽ ഇല്ലാത്ത സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ ചോറിനോടൊപ്പം ഒഴിച്ചു കൂട്ടാവുന്ന ഒരു കറിയാണ് ഈ പരിപ്പ് കറി. കറിക്ക് ആവശ്യമായ എരിവ് ഓരോരുത്തരുടെയും ആവശ്യനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ഒക്കെ ചെയ്യാം. തേങ്ങ അരക്കാത്ത കറികൾ ഇഷ്ടപ്പെടുന്നവർക്കും, പരിപ്പു കറി ഇഷ്ടപ്പെടുന്നവർക്കും തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു രുചി തന്നെയാണ് ഈ കറിക്കുള്ളത്. എന്നാൽ എടുക്കുന്ന ഉള്ളിയുടെ ഇരട്ടി അളവിൽ തക്കാളി എടുക്കുമ്പോൾ മാത്രമാണ് കറി നല്ലതുപോലെ കുറുകി കിട്ടുകയുള്ളൂ എന്ന കാര്യം മറക്കേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Credit:Akkus Cooking

കട്ടിയുള്ള നല്ല രുചിയോടുകൂടിയ അയലക്കറി തയാറാക്കിയാലോ ?കാണാം.!!