Perfect Idli Recipe : അഞ്ച് ഗ്ലാസ് പച്ചരിക്ക് ഒരു ഗ്ലാസ് ഉഴുന്ന് എന്ന കണക്കിൽ എടുക്കുക. അഞ്ച് ഗ്ലാസ് പച്ചരി ഒരു പാത്രത്തിലേക്ക് എടുത്ത് നന്നായി കഴുകുക. കഴുകുന്ന വെള്ളം തെളിഞ്ഞു വരുന്നത് വരെ നന്നായി കഴുകിയെടുക്കുക.. ഒരു ഗ്ലാസ് ഉഴുന്നും ഇതുപോലെ കഴുകി എടുക്കുക. കഴുകി എടുത്ത പച്ചരിയും ഉഴുന്നും വേറെ വേറെ പാത്രങ്ങളിൽ വെള്ളമൊഴിച്ച് കുതിർത്താൻ വെക്കുക. ഇനി ¼ ഗ്ലാസ് ചൗവ്വരി നന്നായി കഴുകി മറ്റൊരു പാത്രത്തിൽ 4
മണിക്കൂർ കുതിർത്താൻ വെക്കുക. കുതിർത്തെടുത്ത ഉഴുന്ന് ആവശ്യത്തിനു മാത്രം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു പത്രത്തിലേക്ക് ഒഴിക്കുക. ശേഷം കുതിർത്തെടുത്ത പച്ചരിയും ചൗവ്വരിയും ഒരുമിച്ചിട്ട് അരച്ചെടുക്കുക. ഉഴുന്ന് പച്ചരിയുടെ കൂടെ അരക്കാൻ പാടില്ല. ഉഴുന്ന് സെപ്പറേറ്റ് അരച്ചെടുക്കണം.അരപ്പ് നല്ല കാട്ടിയായിരിക്കണം. കുതിർത്താൻ വെച്ച വെള്ളം ഒരിക്കലും അരക്കാൻ എടുക്കരുത്. കട്ടിയായി അരച്ചെടുത്ത മാവ് മിക്സി കഴുകിയ വെള്ളം കൂടെ ചേർത്ത് ദോശ മാവിന്റെ
കൺസിസ്റ്റൻസിയിൽ ആക്കുക. എല്ലാം കൂടെ ഒരു പാത്രത്തിലേക്ക് മാറ്റി ആവശ്യനുസരണം ഉപ്പ് ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. ശേഷം മൂടി വെക്കുക. പിറ്റേന്ന് കാലത്ത് എടുത്ത് നോക്കിയാൽ ദോശമാവിന്റെ കൺസിസ്റ്റൻസിയിൽ നിന്നും കുറച്ച് കൂടെ കട്ടിയായി മാവ് മാറിയിട്ടുണ്ടാവും. ഒരുപാട് പതഞ് പൊന്താതെ നല്ല സ്പോഞ്ചി ആയിട്ടുള്ള മാവ് തയ്യാറായി. ഈ മാവ് ഒട്ടും തന്നെ ഇളക്കേണ്ട ആവശ്യം ഇല്ല. ഇങ്ങനെ തന്നെ ഒരു തവി ഉപയോഗിച്ച് എണ്ണ പുരട്ടിയ ഇഡലി തട്ടിലേക്ക് ഒഴിച്ച് കൊടുക്കാം.
ഇതേ മാവിലേക്ക് അല്പം കൂടെ വെള്ളം ചേർത്താൽ നല്ല സ്പോഞ്ചി ആയിട്ടുള്ള ദോശ തയ്യാറാക്കി എടുക്കാം. ഏത് ഇഡലി പാത്രത്തിലേക്ക് ഇഡലി തയ്യാറാക്കുന്നതിനു മുന്നേ വെള്ളം നന്നായി തിളച്ചതിനു ശേഷം മാത്രമേ ഇഡലി മാവോടുകൂടിയ തട്ട് വെച്ച് കൊടുക്കാവൂ. തട്ട് വെച്ച് 5 മിനിറ്റിനു ശേഷം തീ കുറക്കാവൂ. ഇങ്ങനെ ചെയ്താൽ ഇഡലി നല്ല പോലെ വീർത്തു വരും. അങ്ങനെ നല്ല സ്പോഞ്ചി ആയിട്ടുള്ള ഇഡലി തയ്യാറായി. Perfect Idli Recipe Credit : Thankams family kitchen