Soft Palappam Recipe : പ്രഭാത ഭക്ഷണത്തിനായി ദോശയും, ഇഡലിയും ഉണ്ടാക്കി മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതുകൊണ്ടുതന്നെ അതിൽ നിന്നും ഒരു മാറ്റം കൊണ്ടുവരാം എന്ന് കരുതി അപ്പം ഉണ്ടാക്കാൻ പലരും ഒരു ശ്രമമെങ്കിലും നടത്തി നോക്കാറുമുണ്ട്. അപ്പം ഉണ്ടാക്കുമ്പോൾ പലരും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് ഒട്ടും സോഫ്റ്റ് ആയി കിട്ടുന്നില്ല എന്നത്. എന്നാൽ നല്ല പൂ പോലുള്ള സോഫ്റ്റ് അപ്പം കിട്ടാനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. എടുക്കുന്ന അരിയുടെ അളവ്, അരയ്ക്കാനായി എടുക്കുന്ന വെള്ളത്തിന്റെ അളവ്, ഫെർമെന്റ് ചെയ്യുന്ന സമയം എന്നിവയെല്ലാം കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പം തയ്യാറാക്കുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, അളവുകൾ എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.
- പച്ചരി -2 1/2 കപ്പ്
- തേങ്ങ – 1 കപ്പ്
- ചോറ് – 1 കപ്പ്
- യീസ്റ്റ് – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – അരച്ചെടുക്കാൻ ആവശ്യമായത്
അപ്പം തയ്യാറാക്കാനായി ആദ്യം തന്നെ ബാറ്ററിന് ആവശ്യമായ കാര്യങ്ങൾ ചെയ്യണം. അതിനായി എടുത്തു വെച്ച പച്ചരി നല്ല രീതിയിൽ കഴുകി വൃത്തിയാക്കി കുറഞ്ഞത് നാലു മണിക്കൂറെങ്കിലും കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കണം. അരി വെള്ളത്തിൽ കിടന്ന് നല്ല രീതിയിൽ കുതിർന്നു വന്നു കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. അരയ്ക്കാനായി വെള്ളമെടുക്കുമ്പോൾ ഒരു കാരണവശാലും കൂടുതൽ വെള്ളം ഒഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കിൽ മാവിന്റെ കൺസിസ്റ്റൻസി ശരിയാകാതെ വരും. എടുത്തുവച്ച അരിയിൽ നിന്നും പകുതിയെടുത്ത് ആദ്യം മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കാം. ശേഷം അതിൽ നിന്നും നാല് ടീസ്പൂൺ അളവിൽ മാവെടുത്ത് മുക്കാൽ ഭാഗത്തോളം വെള്ളം കൂടി ചേർത്ത് സ്റ്റൗവിൽ വെച്ച് കട്ട പിടിക്കാത്ത രീതിയിൽ കപ്പി കാച്ചി എടുക്കണം. അത് ചൂടാറാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് രണ്ടാമത്തെ സെറ്റ് അരി കൂടി മിക്സിയുടെ ജാറിൽ ഇട്ട്, എടുത്തുവച്ച തേങ്ങ കൂടി അതിനോടൊപ്പം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. രണ്ടുതവണ അരച്ച മാവും നല്ല രീതിയിൽ മിക്സ് ചെയ്തു കൊടുക്കണം. അതിനുശേഷം കപ്പി കാച്ചി വെച്ച മാവും എടുത്തു വെച്ച ചോറും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒട്ടും തരിയില്ലാത്ത രീതിയിൽ അടിച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി അരച്ചുവച്ച മാവിനോടൊപ്പം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ശേഷം മാവിലേക്ക് യീസ്റ്റും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലതുപോലെ കൈ ഉപയോഗിച്ച് മിക്സ് ചെയ്യുക.
ആവശ്യമെങ്കിൽ അപ്പത്തിന് ആവശ്യമായ ഉപ്പ് കപ്പി കാച്ചിയ മാവിനോടൊപ്പം ചേർത്തു അരയ്ക്കാവുന്നതാണ്. കൈ ഉപയോഗിച്ച് മാവ് നല്ലതുപോലെ മിക്സ് ചെയ്താൽ മാത്രമാണ് നല്ല രീതിയിൽ ഫെർമെന്റ് ആയി കിട്ടുകയുള്ളൂ. മാവ് നല്ല രീതിയിൽ പുളിച്ച് വന്നു കഴിഞ്ഞാൽ അപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്. അപ്പം ഉണ്ടാക്കാനായി മാവ് എടുക്കുമ്പോൾ വല്ലാതെ കട്ടിയായിട്ടാണ് ഇരിക്കുന്നത് എങ്കിൽ കുറച്ചു കൂടി വെള്ളം ചേർത്ത് കൺസിസ്റ്റൻസി ശരിയാക്കാവുന്നതാണ്. ശേഷം അപ്പച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ ഒരു കരണ്ടി അളവിൽ മാവൊഴിച്ച് വട്ടത്തിൽ ചുറ്റിച്ചെടുക്കുക. രണ്ട് മിനിറ്റ് നേരം അടച്ചുവെച്ച് വേവിക്കുമ്പോഴേക്കും നല്ല പൂ പോലുള്ള അപ്പം റെഡിയായിട്ടുണ്ടാകും. ചൂട് കടലക്കറി, സ്റ്റൂ,ചിക്കൻ കറി എന്നിവയോടൊപ്പമെല്ലാം പൂ പോലുള്ള അപ്പം സെർവ് ചെയ്താൽ രുചി ഇരട്ടിയായിരിക്കും. ഈയൊരു രീതിയിൽ അപ്പം തയ്യാറാക്കുമ്പോൾ തീർച്ചയായും സോഫ്റ്റ് ആയി കിട്ടുക തന്നെ ചെയ്യും. മാത്രമല്ല വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി അപ്പം തയ്യാറാക്കി എടുക്കുകയും ചെയ്യാം. മാവിന്റെ കൺസിസ്റ്റൻസി ശരിയായ രീതിയിൽ ആയാൽ മാത്രമാണ് അപ്പം സോഫ്റ്റ് ആയി കിട്ടുകയുള്ളൂ. അതോടൊപ്പം തന്നെ മാവ് ഫെർമെന്റ് ചെയ്യുന്ന കാര്യത്തിലും,കപ്പി കാച്ചുന്ന രീതിയിലും കൃത്യമായ അളവും സമയവും ക്രമീകരിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Soft Palappam Recipe Credit : Home tips & Cooking by Neji