south indian sweets (5)

നാവിലിട്ടാൽ അലിഞ്ഞു പോകും രുചിയിൽ ഒരു സ്വീറ്റ് ഐറ്റം വീട്ടിൽ തന്നെ തയ്യാറാക്കാം.!!കാണാം.!! | South Indian Sweets

About South Indian Sweets

വിശേഷ അവസരങ്ങളിൽ മാത്രമല്ല കുട്ടികളുള്ള വീടുകളിലെല്ലാം സ്ഥിരമായി മധുരമുള്ള സാധനങ്ങൾ ആവശ്യപ്പെടാറുണ്ടായിരിക്കും. എന്നാൽ കൂടുതൽ അളവിൽ മധുരമുള്ള ചേരുവകൾ അടങ്ങിയ സാധനങ്ങൾ ബേക്കറികളിൽ നിന്നും വാങ്ങി കൊടുക്കാൻ അധികം ആർക്കും താല്പര്യം ഉണ്ടായിരിക്കില്ല. കാരണം അതിൽ ഉപയോഗിക്കുന്ന ചേരുവകൾ എണ്ണ എന്നിവയെ പറ്റിയെല്ലാം എല്ലാവർക്കും വളരെയധികം ആശങ്ക ഉണ്ടായിരിക്കും. ഇത്തരത്തിൽ ബേക്കറികളിൽ നിന്നും ലഭിക്കുന്ന മിക്ക മധുര പലഹാരങ്ങളും വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിലുപയോഗിക്കുന്ന ചേരുവകൾ അതിന്റെ അളവുകൾ എന്നിവ അറിയാത്തതു കൊണ്ടായിരിക്കും പലരും ഇത്തരം കാര്യങ്ങൾ ഒന്നും പരീക്ഷിച്ചു നോക്കാത്തത്. മധുര പലഹാരങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വിശേഷാവസരങ്ങളിലും മറ്റും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു സ്വീറ്റ് ഐറ്റത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants

കടലമാവ് -1 കപ്പ്
തേങ്ങ-1 കപ്പ്
പഞ്ചസാര-1 കപ്പ്
കശുവണ്ടി-1 കപ്പ്
പാൽ-1 കപ്പ്
നെയ്യ്-1 കപ്പ്
ഏലയ്ക്ക പൊടിച്ചത് =1/4 പിഞ്ച്

How To Make South Indian Sweets

കടലമാവ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു പലഹാരം ആയതുകൊണ്ട് തന്നെ ഇത് മറ്റു പലഹാരങ്ങളെക്കാൾ ഹെൽത്തിയാണ് ഓപ്ഷൻ ആയിരിക്കും എന്ന കാര്യം എടുത്ത് പറയേണ്ടതുണ്ട്. മാത്രമല്ല എണ്ണയിൽ വറുത്തോ പൊരിച്ചോ ഒന്നും തന്നെയല്ല ഈ ഒരു മധുരപഹാരം തയ്യാറാക്കുന്നതും. ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് മനസ്സിലാക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് അത് ചെറുതായി ചൂടായി തുടങ്ങുമ്പോൾ എടുത്തുവച്ച തേങ്ങയിട്ട് ഒന്ന് നല്ലതുപോലെ വെള്ളം വലിയിച്ചെടുക്കുക. ഒരു കാരണവശാലും തേങ്ങയുടെ നിറം ബ്രൗൺ നിറമാക്കി എടുക്കേണ്ടതില്ല. ശേഷം തേങ്ങയിലേക്ക് എടുത്തുവച്ച കടലമാവിന്റെ പൊടി കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ ചൂടാക്കി എടുക്കുക. കടലമാവിന്റെ മണം ചെറുതായി മാറി തുടങ്ങുമ്പോൾ തീ നല്ല രീതിയിൽ കുറച്ചു വയ്ക്കാൻ ശ്രദ്ധിക്കുക. എടുത്തു വച്ച അണ്ടിപ്പരിപ്പ് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരിയില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക. ഈയൊരു കൂട്ടു കൂടി കടലമാവിന്റെ കൂട്ടിനോടൊപ്പം ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കണം. ശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പിന്നീട് എടുത്തു വച്ച നെയ്യ് കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ഒരു കാരണവശാലും നെയ്യിന്റെ അളവ് കുറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ പൊടിയുടെ മണം മുന്നിട്ടു നിൽക്കുന്നതായി തോന്നാം. പൊടി നെയ്യിൽ കിടന്ന് നല്ലതുപോലെ മിക്സ് ആയി യോജിച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഏലക്ക പൊടിച്ചത് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഒരു ബട്ടർ പേപ്പർ എടുത്ത് അതിലേക്ക് തയ്യാറാക്കി വെച്ച കൂട്ട് ഒഴിച്ച് ഒന്ന് സെറ്റാക്കി എടുക്കുക. തയ്യാറാക്കി വെച്ച പലഹാരത്തിന്റെ കൂട്ട് കുറച്ചുനേരം കൂടി റസ്റ്റ് ചെയ്യാൻ വെച്ച ശേഷം ഇളം ചൂടുള്ള സമയത്ത് അത് ചെറുതായി മുറിച്ചെടുക്കുക.

കൂടുതൽ തണുക്കാനായി കാത്തിരുന്നു കഴിഞ്ഞാൽ മുറിച്ചെടുക്കാൻ പറ്റാത്ത സാഹചര്യം വന്നേക്കാം. ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ല രുചികരമായ ഒരു സ്വീറ്റ് ഐറ്റം റെഡിയായി കഴിഞ്ഞു. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഈ ഒരു മധുരപലഹാരം വിശേഷാവസരങ്ങളിലും അല്ലാതെയും ഒക്കെ ഒരു തവണയെങ്കിലും തയ്യാറാക്കി നോക്കാവുന്നതാണ്. ബേക്കറികളിൽ നിന്നും വാങ്ങുന്ന മധുരപലഹാരങ്ങളെക്കാൾ നല്ല രുചിയുള്ള ഒരു പലഹാരം തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല കടകളിൽ നിന്നും വാങ്ങുന്ന കൂടുതൽ പലഹാരങ്ങളിലും മൈദയും, വ്യത്യസ്ത ഓയിലുകളും ഉപയോഗിക്കുന്നതു കൊണ്ടുതന്നെ അത് ഹെൽത്തിയാണെന്ന് പറയാനും സാധിക്കില്ല. അതിനേക്കാളൊക്കെ എത്രയോ നല്ലതാണ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഉണ്ടാക്കാൻ ഏറെ എളുപ്പമുള്ള ഈ ഒരു പലഹാരം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Credit:Recipes By Revathi

കിടിലൻ രുചിയിൽ കുറഞ്ഞ സമയം കൊണ്ട് ഒരു ചെറുപയർ കറി തയ്യാറാക്കിയാലോ?.!!

Leave a Comment

Your email address will not be published. Required fields are marked *