About Special Layer Roti
Special Layer Roti: രാവിലെയും രാത്രിയും വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ തന്നെ കഴിക്കാൻ വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അധികം പണിപ്പെടാതെ വളരെ എളുപ്പത്തിൽ ഏറെ രുചിയോട് കൂടി തയ്യാറാക്കാവുന്ന അത്തരത്തിലുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം.

Ingrediants
മൈദ- 4 കപ്പ്
ചോറ്-1 കപ്പ്
വെള്ളം-1 കപ്പ്
ഉപ്പ്- ആവശ്യത്തിന്
എണ്ണ – സ്പ്രെഡ് ചെയ്യാൻ ആവശ്യമായത്

How To Make Special Layer Roti
ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച ചോറും വെള്ളവും ഒഴിച്ച് ഒട്ടും കട്ടകളില്ലാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മറ്റൊരു വലിയ ബൗളിലേക്ക് എടുത്തുവച്ച മൈദയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കുക. ശേഷം അതിലേക്ക് അരച്ചുവച്ച ചോറും കൂടി ചേർത്ത് മാവ് നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കണം. ഈയൊരു കൂട്ട് ചെറിയ ഉരുളകളാക്കിയ ശേഷം മറ്റൊരു പാത്രത്തിൽ റസ്റ്റ് ചെയ്യാനായി നിരത്തി വയ്ക്കുക.

അരമണിക്കൂറിന് ശേഷം എടുത്തുവെച്ച മാവിൽ നിന്നും ഓരോന്നായി എടുത്ത് അത് വട്ടത്തിൽ പരത്തി മുകളിൽ അല്പം എണ്ണ സ്പ്രെഡ് ചെയ്ത് നാലായി മടക്കി മുകളിൽ അല്പം കൂടി പൊടിയിട്ട ശേഷം സ്ക്വയർ ആകൃതിയിൽ പരത്തിയെടുക്കുക. ശേഷം ചുട്ടെടുക്കുകയാണെങ്കിൽ നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണുന്നതാണ്

Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe
ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe