About Special Semiya Payasam
Special Semiya Payasam: കുട്ടികൾ മുതൽ പ്രായമായവരെ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന പായസങ്ങളിൽ ഒന്നായിരിക്കും സേമിയ പായസം. വളരെ എളുപ്പത്തിൽ സേമിയയും പശുവിൻപാലും ചേർത്ത് തയ്യാറാക്കുന്ന പായസം നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി തേങ്ങാപ്പാലിൽ എങ്ങനെ നല്ല രുചികരമായ സേമിയ പായസം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Ingrediants
- നെയ്യ്-1 ടീസ്പൂൺ
- സേമിയ-3/4 കപ്പ്
- മുന്തിരി,അണ്ടിപ്പരിപ്പ്- 1 പിടി
- തേങ്ങയുടെ രണ്ടാം പാൽ-3 കപ്പ്
- ഒന്നാം പാൽ – 1 കപ്പ്
- ഏലക്കാപ്പൊടി -1/2 പിഞ്ച്
- ശർക്കരപ്പാനി- മധുരത്തിന് ആവശ്യമായത്

How To Make Special Semiya Payasam
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് എടുത്തുവച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് ഒന്ന് വറുത്തെടുക്കുക. ശേഷം എടുത്തുവച്ച സേമിയ കൂടി നെയ്യിലേക്ക് ഇട്ട് ഒന്ന് ചൂടാക്കി എടുക്കണം. പിന്നീട് അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോൾ മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി കൂടി ചേർത്ത് കൊടുക്കണം.

ശർക്കര പാനിയും രണ്ടാംപാലും നന്നായി തിളച്ചു വന്നു കഴിഞ്ഞാൽ തേങ്ങയുടെ ഒന്നാം പാൽ കൂടി അതിലേക്ക് ചേർത്ത് കൊടുക്കാം. പായസം വാങ്ങി വയ്ക്കുന്നതിനു മുൻപായി എടുത്തുവച്ച ഏലയ്ക്കാപ്പൊടിയും അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് കൊടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ സേമിയ പായസം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ

Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe
ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe