About Tasty Crispy Chicken Fry Recipe
ചിക്കൻ ഫ്രൈ തയ്യാറാക്കാനായി വ്യത്യസ്ത രീതിയിലുള്ള മസാല കൂട്ടുകളെല്ലാം ഉപയോഗിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ചിക്കൻ ഫ്രൈ തയ്യാറാക്കുന്നതിനായി നിരവധി ചേരുവകൾ ഉപയോഗിക്കാറുണ്ട്. അതിനു പകരമായി വളരെ കുറച്ചു ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എന്നാൽ രുചികരമായ തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- ചിക്കൻ- 1 കിലോ
- മുളകുപൊടി-1 ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി -1/4 ടീസ്പൂൺ
- വെളുത്തുള്ളി- 1ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- ചില്ലി ഫ്ളേക്സ് – 1 ടീസ്പൂൺ
- കോൺഫ്ലോർ -1 ടേബിൾ സ്പൂൺ
- എണ്ണ – വറുത്തെടുക്കാൻ ആവശ്യമായത്
How To Make Tasty Crispy Chicken Fry Recipe
ആദ്യം തന്നെ ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിലേക്ക് എടുത്തുവച്ച ചേരുവകളെല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇങ്ങനെ തയ്യാറാക്കി എടുക്കുന്ന ചിക്കൻ കുറഞ്ഞത് അരമണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി വയ്ക്കുകയാണെങ്കിൽ കൂടുതൽ രുചി ലഭിക്കും. അതുപോലെ കോൺഫ്ലോറിന് പകരം വേണമെങ്കിൽ അരിപ്പൊടിയും യൂസ് ചെയ്യാവുന്നതാണ്. ചിക്കൻ വറുത്തെടുക്കുമ്പോൾ കൂടുതൽ കൃസ്പായി കിട്ടുന്നതിനു വേണ്ടിയാണ് ഈ പൊടികൾ ചേർത്തു കൊടുക്കുന്നത്.
ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ റസ്റ്റ് ചെയ്യാനായി വെച്ച ചിക്കനിൽ നിന്നും കുറച്ചെടുത്ത് എണ്ണയിലേക്ക് ഇട്ട് നല്ലപോലെ ക്രിസ്പ്പാക്കി വറുത്തെടുക്കാം. വളരെ കുറച്ചു ചേരുവകൾ ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ ഫ്രൈയുടെ റെസിപ്പിയാണ് ഇത്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Kannur kitchen
Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe
ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe