About Tasty Instant Idli Recipe
മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു പലഹാരമാണല്ലോ ഇഡ്ഡലി. മാവ് തയ്യാറായി കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ ഇഡ്ഡലി ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെങ്കിലും അതിന് പുറകിൽ ഒരുപാട് പണികൾ ആവശ്യമായി വരാറുണ്ട്. പ്രത്യേകിച്ച് അരി, ഉഴുന്ന് എന്നിവ കുതിർത്താനായി ഇട്ട് വയ്ക്കാൻ മറന്നാൽ ഇഡലി ഉണ്ടാക്കാനായി സാധിക്കാറില്ല. മാവ് അരച്ചാലും ഫെർമെന്റ് ചെയ്യാനായി വീണ്ടും എട്ട് മണിക്കൂർ കൂടി കാത്തിരിക്കേണ്ടി വരുന്നതും ഒരു പ്രശ്നം തന്നെയാണ്. എന്നാൽ അത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കി എടുക്കാവുന്ന പൂ പോലുള്ള റവ ഉപയോഗിച്ചുള്ള ഇഡലിയും അതിന് കഴിക്കാവുന്ന രുചികരമായ ഒരു ഉള്ളി ചട്ണിയുടേയും റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- റവ – 2 കപ്പ്
- തൈര് -3/4 കപ്പ് മുതൽ 1 കപ്പ് വരെ
- ഇനോ- 1 പാക്കറ്റ്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം -1 കപ്പ് മുതൽ ഒന്നര കപ്പ് വരെ
Learn How to Make Tasty Instant Idli Recipe
ആദ്യം തന്നെ ഒരു പാത്രമെടുത്ത് അതിലേക്ക് എടുത്തുവച്ച റവ ഇട്ടുകൊടുക്കുക. ശേഷം ഇഡലിക്ക് ആവശ്യമായ ഉപ്പു കൂടി റവയിലേക്ക് ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം നല്ല കട്ടിയുള്ള തൈരോ അല്ലെങ്കിൽ പുളിയുള്ള മോരോ റവയിലേക്ക് കുറേശ്ശെയായി ചേർത്ത് ഇളക്കി കൊടുക്കുക. ഒരു കാരണവശാലും തൈര് ഒന്നിച്ച് ഒഴിച്ചു കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങിനെ ചെയ്യുകയാണെങ്കിൽ റവ കട്ട പിടിക്കാനുള്ള സാധ്യത കൂടുതലാണ്. തൈര് മുഴുവനായും റവയിലേക്ക് ചേർത്തു കഴിഞ്ഞാൽ കൺസിസ്റ്റൻസി ശരിയാക്കാൻ ആവശ്യമായ വെള്ളം കൂടി മാവിലേക്ക് ചേർത്തു കൊടുക്കണം. സാധാരണ ഉണ്ടാക്കുന്ന ഇഡ്ഡലി ബാറ്ററിന്റെ അതേ കൺസിസ്റ്റൻസി
തന്നെയാണ് ഇവിടെയും ആവശ്യമായി വരുന്നത്. അതിന് അനുസരിച്ചുള്ള വെള്ളം കുറേശ്ശെയായി മാവിലേക്ക് ചേർത്ത് കട്ടകളില്ലാതെ ഇളക്കിയെടുക്കുക. ശേഷം തയ്യാറാക്കി വെച്ച മാവ് 15 മിനിറ്റ് നേരത്തേക്ക് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി റവയിലേക്ക് തൈര് നല്ല രീതിയിൽ ഇറങ്ങി പിടിക്കുകയും അത് ഇഡലി സോഫ്റ്റ് ആക്കാനായി സഹായിക്കുകയും ചെയ്യുന്നതാണ്. 15 മിനിറ്റിനുശേഷം മാവിലേക്ക് ഒരു പാക്കറ്റ് ഇനോ പൗഡർ കൂടി പൊട്ടിച്ച് ഇടുക. ഇനോ പൗഡർ ഉപയോഗിക്കുന്നത് വഴി ഇഡലി നല്ല രീതിയിൽ സോഫ്റ്റ് ആയും ഫ്ളഫിയായും കിട്ടുന്നതാണ്. ശേഷം സാധാരണ ഇഡ്ഡലി തയ്യാറാക്കുന്ന അതേ രീതിയിൽ പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വെച്ച ശേഷം ഇഡലിത്തട്ടിൽ അല്പം എണ്ണ പുരട്ടി മാവ് അതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇഡലി വേവാനായി കുറഞ്ഞത് 10 മുതൽ 15 മിനിറ്റ് വരെ സമയം ആവശ്യമായി വരും. ഈയൊരു സമയം കൊണ്ട് ഇഡലിയിലേക്ക് ആവശ്യമായ രുചികരമായ ഒരു ഉള്ളി ചട്ണി കൂടി തയ്യാറാക്കാം. Tasty Instant Idli Recipe Credit : Jaya’s recipes