Tasty Kannimanga Pickle

വായിൽ കപ്പലോടും രുചിയിൽ ഒരു അച്ചാർ!! രുചികരമായ കണ്ണിമാങ്ങ അച്ചാർ ഈയൊരു രീതിയിൽ തയ്യാറാക്കി നോക്കൂ! | Tasty Kannimanga Pickle

About Tasty Kannimanga Pickle

കണ്ണിമാങ്ങയുടെ സീസണായാൽ അത് ഉപ്പിലിട്ട ശേഷം പിന്നീട് അച്ചാർ രൂപത്തിൽ ആക്കി സൂക്ഷിക്കുന്ന പതിവ് കാലങ്ങളായി നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ചിലപ്പോഴെങ്കിലും ഇത്തരത്തിൽ കണ്ണിമാങ്ങ അച്ചാർ തയ്യാറാക്കുമ്പോൾ അതിന് ഉദ്ദേശിച്ച രീതിയിൽ രുചി ലഭിക്കുന്നില്ലെന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കണ്ണിമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Tasty Kannimanga Pickle

Ingrediants

  • മാങ്ങ ഉപ്പിലിട്ടത് -1 കിലോ
  • മുളകുപൊടി-1 കപ്പ്
  • മഞ്ഞൾപൊടി -1 ടീസ്പൂൺ
  • ഉലുവ- 1പിഞ്ച്
  • കടുക്-1 പിടി
  • എണ്ണ- 1 കപ്പ്
Tasty Kannimanga Pickle

How To Make Tasty Kannimanga Pickle

കണ്ണിമാങ്ങ കിട്ടുകയാണെങ്കിൽ ആദ്യം തന്നെ അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒട്ടും വെള്ളമില്ലാത്ത രീതിയിൽ തുടച്ചെടുക്കണം. ശേഷം ഒരു ഭരണിയിൽ മാങ്ങ, ഉപ്പ് എന്നിങ്ങനെ ലയറുകൾ ആക്കി നല്ലതുപോലെ അടുക്കി വയ്ക്കുക. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ഭരണിയുടെ മുകൾഭാഗം ഒരു തുണികൊണ്ട് നല്ലതുപോലെ മുറുക്കി കെട്ടി അടപ്പു വച്ച് അടച്ച് 15 ദിവസം റസ്റ്റ് ചെയ്യാനായി വയ്ക്കുക. പിന്നീട് മാങ്ങ എടുക്കുമ്പോൾ അതിൽ നിന്നുമുള്ള വെള്ളം അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ കടുക്, ഉലുവ എന്നിവ ചൂടാക്കി എടുക്കുക.

Tasty Kannimanga Pickle

ശേഷം പൊടിച്ചെടുക്കുക.അതേ പാനിൽ മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവയെല്ലാം ഒന്ന് ചൂടാക്കി എടുത്ത് മാറ്റിവയ്ക്കണം. എണ്ണയും ചൂടാക്കി എടുക്കുക. മാങ്ങയിലേക്ക് ആദ്യം പൊടികളെല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കി ആവശ്യത്തിന് എണ്ണയും ഒഴിച്ച് മിക്സ് ചെയ്ത ശേഷം എത്രത്തോളം വെള്ളം ആവശ്യമാണോ അത് അരിച്ചെടുത്തതിൽ നിന്നും എടുത്ത് ഒഴിച്ച ശേഷം വീണ്ടും എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ ആക്കി സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Tasty Kannimanga Pickle

Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe

ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe

Leave a Comment

Your email address will not be published. Required fields are marked *