About Tasty Sharkkara Payasam
Tasty Sharkkara Payasam: മധുരം കഴിക്കാൻ ഇഷ്ടപ്പെടാത്തവർ നന്നെ കുറവായിരിക്കും. അതുകൊണ്ടുതന്നെ വ്യത്യസ്ത രീതിയിലുള്ള പായസങ്ങളെല്ലാം മിക്ക വീടുകളിലും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. സാധാരണ ഉണ്ടാക്കുന്ന അരിപ്പായസങ്ങളിൽ നിന്നും കുറച്ച് വ്യത്യസ്തമായി എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants
- പച്ചരി -1 കപ്പ്
- ശർക്കര പാനി – മധുരത്തിന് ആവശ്യമായത്
- നെയ്യ്- 2 ടേബിൾ സ്പൂൺ
- പഞ്ചസാര-2 ടീസ്പൂൺ
- ഏലക്കാപ്പൊടി -1 പിഞ്ച്
- തേങ്ങാപ്പാൽ-2 കപ്പ്
- തേങ്ങാക്കൊത്ത്- 1 പിടി

How To Make Tasty Sharkkara Payasam
ആദ്യം തന്നെ അരി വേവിച്ചെടുക്കാൻ ആവശ്യമായ വെള്ളം തിളപ്പിക്കാനായി വയ്ക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച പച്ചരി അതിലേക്ക് ഇട്ട് മുക്കാൽ ഭാഗത്തോളം വേവിച്ചെടുക്കണം. വെള്ളം പൂർണമായും കളഞ്ഞശേഷം അതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് നല്ലതുപോലെ തിളയ്ക്കാനായി വയ്ക്കുക. അരിയും ശർക്കരപ്പാനിയും നല്ല രീതിയിൽ മിക്സ് ആയി തുടങ്ങുമ്പോൾ അതിലേക്ക് എടുത്തുവച്ച പഞ്ചസാരയും നെയ്യും ചേർത്തു കൊടുക്കാവുന്നതാണ്.

അതിനുശേഷം തേങ്ങയുടെ ഒന്നാം പാലും, രണ്ടാം പാലും പായസത്തിലേക്ക് ഒഴിച്ച് കൊടുക്കുക. അവസാനമായി അല്പം ഏലക്ക പൊടിച്ചത് കൂടി ചേർത്തു കൊടുക്കണം. ഇഷ്ടമാണെങ്കിൽ മാത്രം തേങ്ങാക്കൊത്ത് കൂടി നെയ്യിൽ വറുത്ത് പായസത്തിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe
ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe