കണ്ണൂർ സ്പെഷ്യൽ ചിക്കൻ ദം ബിരിയാണി.!! എത്ര കഴിച്ചാലും മടുക്കാത്ത രുചിയിൽ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Tasty Special Chicken Dum Biryani

About Tasty Special Chicken Dum Biryani

ബിരിയാണികളോടുള്ള പ്രിയം നമ്മൾ മലയാളികൾക്ക് അത്ര ചെറുതല്ല. ബിരിയാണികളിൽ തന്നെ തലശ്ശേരി ദം ബിരിയാണി,കോഴിക്കോട് സ്റ്റൈൽ ബിരിയാണി,മറ്റ് നാടുകളിൽ നിന്നും വന്ന ബിരിയാണി എന്നിങ്ങനെ പലരുചികളുമുണ്ട്. എന്നിരുന്നാലും അതിൽ മിക്ക ആളുകൾക്കും കഴിക്കാൻ കൂടുതൽ പ്രിയം കണ്ണൂർ സ്പെഷൽ ചിക്കൻ ദം ബിരിയാണി ആയിരിക്കും. അത് എങ്ങനെ തയ്യാറാക്കണമെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • ബിരിയാണി അരി -3 കപ്പ്
  • ചിക്കൻ- 1 കിലോ
  • സവാള -3 എണ്ണം
  • പച്ചമുളക് – 3 എണ്ണം
  • ഇഞ്ചി – 3 കഷ്ണം
  • വെളുത്തുള്ളി – 1 പിടി
  • മല്ലിയില – 1പിടി
  • പുതിനയില-1 പിടി
  • തക്കാളി – 1 എണ്ണം
  • തൈര് – 1/4 കപ്പ്
  • ഗരം മസാല- 2 ടീസ്പൂൺ
  • ഹോൾ സ്പെസസ് – ആവശ്യത്തിന്
  • നെയ്യ് -2 ടേബിൾ സ്പൂൺ

How To Make Tasty Special Chicken Dum Biryani

ആദ്യം തന്നെ ചിക്കനിലേക്ക് ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ നല്ലതുപോലെ ഒന്ന് ചതച്ചെടുത്ത് എന്നിവ തേച്ച് പിടിപ്പിക്കുക. ഈ സമയം കൊണ്ട് അണ്ടിപ്പരിപ്പ്, മുന്തിരി, ഉള്ളി കനം കുറച്ച് അരിഞ്ഞെടുത്തത് എന്നിവ എണ്ണയിലിട്ട് വറുത്തെടുക്കുക. അരമണിക്കൂർ നേരം ചിക്കൻ റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം അതിലേക്ക് വറുത്തുവെച്ച ഉള്ളി പൊടിച്ചതും, തക്കാളി ചെറുതായി അരിഞ്ഞെടുത്തതും, തൈര്,മല്ലിയില, പുതിനയില, ഗരംമസാല,ഹോൾ സ്പൈസസ്, ആവശ്യത്തിന് ഉപ്പ്

എന്നിവയും ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. ചിക്കൻ വീണ്ടും ഒരു മണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ഈ സമയം കൊണ്ട് റൈസ് തയ്യാറാക്കി എടുക്കുക. ശേഷം ചിക്കൻ വേവിച്ചെടുത്ത് അതിലേക്ക് റൈസ് കൂടി ചേർത്ത് ദം ചെയ്ത് മുകളിലായി അണ്ടിപ്പരിപ്പും, മുന്തിരിയും ഇട്ട് ഗാർണിഷ് ചെയ്തെടുക്കാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Kannur kitchen

Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe

ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe

Leave a Comment

Your email address will not be published. Required fields are marked *