കറി ഒന്നും വേണ്ട, ചപ്പാത്തി ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! ചപ്പാത്തിയും പൊറോട്ടയും മാറി നിൽക്കും രുചി.. | Tasty Wheat Chapati Recipe

About Tasty Wheat Chapati Recipe

അതിനായി ആദ്യം ഒരു പാത്രത്തിലേക്ക് 3 കപ്പ്‌ ഗോതമ്പു പൊടി ¾ ടീസ്പൂൺ അളവിൽ ഉപ്പ്,ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഇവ ചേർത്ത് ഗോതമ്പു പൊടിയുടെ എല്ലാ ഭാഗത്തേക്കും എത്തുന്ന വിധം കൈ കൊണ്ട് നന്നായി യോജിപ്പിക്കുക.ശേഷം വെള്ളം കുറേശ്ശേ ആയി ചേർത്ത് കൊടുത്ത് നന്നായി കുഴക്കുക. നന്നായി കുഴച്ചു വെച്ച മാവ് മൂടി വെച്ച് പതിനഞ്ച് മുതൽ മുപ്പതു മിനിറ്റ് വരെ വെക്കുക. ഈ ഒരു സമയത്ത് ഇതിലേക്ക് ആവശ്യമായ ഫില്ലിംഗ് തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക.വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ½ ടീസ്പൂൺ ജീരകം ഇട്ടുകൊടുക്കുക.

Ingredients

  • ഗോതമ്പ് മാവ് 3 കപ്പ്
  • ഉപ്പ് 3/4 ടീസ്പൂൺ
  • എണ്ണ 1 ടീസ്പൂൺ
  • വെള്ളം ആവശ്യാനുസരണം
  • ജീരകം 1/2 ടീസ്പൂൺ
  • ഉള്ളി 1 വലുത്
  • പച്ചമുളക് 2
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1/2 ടീസ്പൂൺ
  • കറിവേപ്പില അരിഞ്ഞത്
  • അരിഞ്ഞ കാബേജ്
  • മഞ്ഞൾ പൊടി 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി 1 ടീസ്പൂൺ
  • മുട്ട 4

How To Make Tasty Wheat Chapati Recipe

ജീരകം ഒന്ന് പൊട്ടി വരുമ്പോൾ അതിലേക്ക് ഒരു സബോള ചെറുതാക്കി അരിഞ്ഞത്, രണ്ട് പച്ചമുളക് ചെറുതാക്കി അറിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ½ ടീസ്പൂൺ, വേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം മസാല പൊടികൾ ചേർക്കാവുന്നതാണ്. ¼ടീസ്പൂൺ മഞ്ഞൾപൊടി 1ടീസ്പൂൺ ഉണക്ക മുളക് പിടിച്ചത്, 1 ടീസ്പൂൺ മല്ലിപൊടി,½ ടീസ്പൂൺ ചിക്കൻ മസാല ഇവ ചേർത്ത് നന്നായി മിക്സി ചെയ്യുക, ശേഷം കാബ്ബേജ്, ക്യാരറ്റ്, ക്യാപ്‌സികം എന്നിവ ചെറുതാക്കി അരിഞ്ഞത് ചേർത്ത് കൊടുത്ത് അടച്ചു വെച്ച് വേവിച്ച ശേഷം ഇതിലേക്ക്

നാല് കോഴിമുട്ട പൊട്ടിച്ച് ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്യുക.എല്ലാം നന്നായി വെന്തതിന് ശേഷം ചപ്പാത്തി തയ്യാറാക്കാം.കുഴച്ചു വെച്ച മാവ് ചെറിയ ഉരുളകൾ ആക്കി സാധാരണ ചപ്പാത്തി ഉണ്ടാക്കുന്ന രീതിയിൽ പരത്തിയെടുക്കുക. ഒരു ചപ്പാത്തിക്ക് മുകളിൽ ആയി തയ്യാറാക്കി വെച്ച ഫില്ലിംഗ് ഇട്ട് കൊടുത്ത് മറ്റൊരു ചപ്പാത്തി അതിനു മുകളിൽ ആയി വെച്ച് ഒന്നുകൂടി പരത്തുക. ശേഷം ചപ്പാത്തി ചുട്ടെടുക്കുക. നല്ല പോലെ പൊന്തിവന്ന ചപ്പാത്തി ഇനി കറി ഒന്നും കൂടാതെ ഏറെ സ്വാദോടെ കഴിക്കാം.കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Tasty Wheat Chapati Recipe Credit : Recipes By Revathi

Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe

ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe

Leave a Comment

Your email address will not be published. Required fields are marked *